തു​ട​ർ​ച്ച​യാ​യി അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​ര പ​രാ​തി ന​ൽ​കി​യ ന​ടി ഹ​ണി റോ​സി​നെ വി​മ​ർ​ശി​ച്ച് ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ഫ​റ ഷി​ബി​ല. സൈ​ബ​ർ ബു​ള്ളീ​യിം​ഗ് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഹ​ണി റോ​സി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ഫ​റ ഷി​ബി​ല പ​റ​യു​ന്നു.

"സൈ​ബ​ർ ബു​ള്ളീ​യിം​ഗ് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​സ​ഭ്യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തും, ബോ​ഡി ഷെ​യ്മിം​ഗ് ചെ​യ്യു​ന്ന​തും, മ​റ്റൊ​രാ​ളെ വേ​ദ​നി​പ്പി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും തെ​റ്റ് ത​ന്നെ​യാ​ണ്. അ​തി​നെ​തി​രാ​യി മി​സ് ഹ​ണി റോ​സ് ന​ട​ത്തു​ന്ന നി​യ​മ​യു​ദ്ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക്ഷെ എ​ന്‍റെ മേ​ഖ​ല ഇ​താ​യ​ത് കൊ​ണ്ട്, ആ​ളു​ക​ൾ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്നു, ഞാ​ൻ പോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു അ​ത്ര​യും നി​ഷ്ക​ള​ങ്ക​മാ​ണ് കാ​ര്യ​ങ്ങ​ൾ എ​ന്ന് തോ​ന്നു​ന്നി​ല്ല. മി​സ് ഹ​ണി റോ​സ് വ​ള​രെ ബു​ദ്ധി​പ​ര​മാ​യി ആ​ൺ നോ​ട്ട​ങ്ങ​ളെ​യും ഈ ​നാ​ടി​ന്‍റെ ലൈം​ഗി​ക ദാ​രി​ദ്ര്യ​ത്തേ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​ള​രെ വ​ൾ​ഗ​ർ ആ​യ ആം​ഗി​ളി​ൽ എ​ടു​ത്ത ത​ന്‍റെ ത​ന്നെ വീ​ഡി​യോ​ക​ൾ റി ​ഷെ​യ​ർ ചെ​യ്യു​ന്ന​ത് എ​ന്ത് മാ​തൃ​ക​യാ​ണ് ന​ൽ​കു​ന്ന​ത്? സ്ത്രീ​ക​ളെ അ​ങ്ങേ​യ​റ്റം സെ​ക്ഷ്വ​ലൈ​സ് ചെ​യ്യു​ന്ന ഒ​രു ഇ​ൻ​ഡ​സ്ട്രി​യി​ൽ, അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ ഇ​ത് തീ​ർ​ച്ച​യാ​യും ബാ​ധി​ക്കും.

മി​സ് ഹ​ണി റോ​സി​നെ കു​റി​ച്ച്, പ​ര​സ്യ​മാ​യോ, ര​ഹ​സ്യ​മാ​യോ ‘ഇ​വ​ർ എ​ന്താ​ണ് ഈ ​കാ​ണി​ക്കു​ന്ന​ത്?’ എ​ന്ന് എ​ങ്കി​ലും പ​രാ​മ​ർ​ശി​ക്കാ​ത്ത​വ​ർ ഈ ​കൊ​ച്ച് കേ​ര​ള​ത്തി​ൽ ഉ​ണ്ടോ?

ഒ​രു സ്ത്രീ ​ന​ട​ത്തു​ന്ന യു​ദ്ധം ഞാ​ൻ കാ​ണു​ന്നു. ഒ​രു​പ​ക്ഷേ, അ​വ​ർ കോ​ൺ​ഷ്യ​സ് ആ​യി ഒ​രു ട്രെ​ൻ​ഡ് സെ​റ്റ് ചെ​യ്ത​താ​യി​രി​ക്കി​ല്ല. ഇ​ൻ​ഫ്ലു​ൻ​സ് ചെ​യ്യാ​ൻ ഉ​ദേ​ശി​ച്ചി​ട്ടു​മു​ണ്ടാ​വി​ല്ല. സ​ർ​വൈ​വ​ൽ ആ​ണ് അ​വ​ർ​ക്ക് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ എ​ന്നും മ​ന​സി​ലാ​ക്കു​ന്നു. ‘ഉ​ദ്ദേ​ശ്യ​ത്തേ​ക്കാ​ൾ അ​ത് ന​ൽ​കു​ന്ന സ്വാ​ധീ​നം പ്ര​ധാ​ന​മാ​ണ്’ ശ​രി​യാ​ണോ? ധാ​ർ​മ്മി​ക​മാ​യി തെ​റ്റു​ള്ള​തൊ​ന്നും പൊ​ളി​റ്റി​ക്ക​ലി ക​റ​ക്റ്റ് ആ​യി​ല്ല," ഫ​റ ഷി​ബി​ല പ​റ​ഞ്ഞു.

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ സം​വി​ധാ​നം ചെ​യ്ത ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള എ​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച താ​ര​മാ​ണ് ഫ​റ ഷി​ബി​ല. ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യും ഫ​റ ഷി​ബി​ല പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.