ബിബിൻ ജോർജ് ചിത്രത്തിന് ക്ലാപ്പടിച്ച് തിരുവഞ്ചൂർ രാധകൃഷ്ണനും ചാണ്ടി ഉമ്മനും
Tuesday, January 7, 2025 4:09 PM IST
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന് കോട്ടയം പനച്ചിക്കാട് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്വിച്ചോൺ കർമവും ചാണ്ടി ഉമ്മൻ ഫസ്റ്റ്ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. നീൽസിനിമാസ്, സൂര്യ ഭാരതിക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി., ഷാജി കെ. ജോർജ്, ഷിജു കെ.ടോം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.കോ- പ്രൊഡ്യൂസേർസ്- ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ.
ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം.
ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക്ക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
ഷൈൻ ടോം ചാക്കോയും ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ, ഷാജു ഏബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ, ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന- രാഹുൽ കല്യാൺ. ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, സംഗീതം -സ്റ്റിൽജു അർജുൻ. ഛായാഗ്രഹണം - മെൽവിൻ കുരിശിങ്കൽ, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി. കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ. പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ. പ്രൊഡക്ഷൻ മാനേജർ - അനീഷ് തിരുവഞ്ചൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല. കോട്ടയം, ഏറ്റുമാനൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്. ഫോട്ടോ - വിഷ്ണു ആമി.