നന്ദമൂരിക്ക് വില്ലനായി ഷൈൻ ടോം ചാക്കോ; ഠാക്കു മഹാരാജ് ട്രെയിലർ
Tuesday, January 7, 2025 10:55 AM IST
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘ഠാക്കു മഹാരാജ്’ ട്രെയിലർ റിലീസ് ചെയ്തു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം ഷൈൻ ടോമും നെഗറ്റിവ് വേഷത്തിലെത്തുന്നു.
ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജെയ്സ്വാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം തമൻ. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ. സൂര്യ ദേവര നാഗ വംശിയാണ് നിർമാണം.
എഡിറ്റിംഗ് നിരഞ്ജൻ, റൂബെൻ. തിരക്കഥ കെ. ചക്രവർത്തി റെഡ്ഡി. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.