ല​വ് ആ​ക്ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നി​വി​ൻ പോ​ളി​യും ന​യ​ൻ​താ​ര​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ഡി​യ​ർ സ്റ്റു​ഡ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്ത്. നി​വി​ന്‍റെ​യും ന​യ​ൻ‌​താ​ര​യു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ ക​ഥ​ക​ൾ… 2025 ഒ​രു അ​ത്യു​ഗ്ര​ൻ യാ​ത്ര​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് നി​വി​ൻ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ജോ​ർ​ജ് ഫി​ലി​പ്പ് റോ​യ്, സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ർ​മ്മ മീ​ഡി​യ നെ​റ്റ്‌​വ​ർ​ക്ക് എ​ൽ​എ​ൽ​പി, അ​ൾ​ട്രാ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പോ​ളി ജൂ​നി​യ​ർ പി​ക്‌​ചേ​ഴ്‌​സാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

2019 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തി​യ ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ തി​യ​റ്റ​റി​ലെ​ത്തി​യ​ത്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു.