ര​ജ​നി​കാ​ന്ത് ചി​ത്രം അ​ണ്ണാ​ത്തെ​യി​ൽ അ​ഭി​ന​യി​ച്ച​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ഖു​ശ്ബു. ര​ജ​നി​കാ​ന്തി​ന്‍റെ നാ​യി​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് വി​ളി​ച്ച​തെ​ന്നും എ​ന്നാ​ല്‍ അ​വ​സാ​നം ത​ന്‍റെ ക​ഥാ​പാ​ത്രം കാ​ര്‍​ട്ടൂ​ണ്‍ പോ​ലെ ആ​യി​പ്പോ​യെ​ന്നും ഖു​ശ്ബു പ​റ​യു​ന്നു. വി​ക്കി ലാ​ൽ​വാ​നി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

""എ​ന്നോ​ട് പ​റ​ഞ്ഞ​തു പോ​ലെ ആ​യി​രു​ന്നി​ല്ല ആ ​ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ വ​ന്ന​ത്. എ​നി​ക്കും മീ​ന​യ്ക്കും നാ​യി​ക​മാ​രെ​പ്പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് ആ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞ​ത്. ര​ജ​നി സാ​റി​നൊ​പ്പം വേ​റെ​യാ​രും ജോ​ഡി​യാ​യി അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്നും ഞ​ങ്ങ​ൾ ഉ​ട​നീ​ളം സി​നി​മ​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും വി​ശ്വ​സി​ച്ചാ​ണ് പ്രോ​ജ​ക്റ്റ് സ്വീ​ക​രി​ച്ച​ത്.

കോ​മ​ഡി​യും ഫ​ണ്ണു​മെ​ല്ലാ​മു​ള്ള ഒ​രു ര​സ​ക​ര​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ സി​നി​മ പു​രോ​ഗ​മി​ച്ച​പ്പോ​ൾ ര​ജ​നി സാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു നാ​യി​ക​യു​ണ്ടാ​കു​ക​യും എ​ന്‍റെ ക​ഥാ​പാ​ത്രം കാ​രി​ക്കേ​ച്ച​റി​ഷ് ചെ​യ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഡ​ബ്ബിം​ഗി​നി​ടെ സി​നി​മ ക​ണ്ട​പ്പോ​ൾ വ​ള​രെ​യ​ധി​കം നി​രാ​ശ തോ​ന്നി.’’​ഖു​ശ്ബു പ​റ​ഞ്ഞു.

ക​ഥാ​പാ​ത്ര​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റം ര​ജ​നീ​കാ​ന്തി​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ങ്ങ​നെ​യു​ള്ള ആ​ള​ല്ലെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു. എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ വ​ർ​ഷ​ങ്ങ​ളാ​യി അ​റി​യാം. കൃ​ത്യ​മാ​യി എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ഒ​രു​പ​ക്ഷേ ആ​രാ​ധ​ക​രെ പ്രീ​തി​പ്പെ​ടു​ത്താ​നാ​യി​രി​ക്കാം അ​ല്ലെ​ങ്കി​ൽ സം​വി​ധാ​യ​ക​ന്‍റെ​യോ നി​ർ​മാ​താ​വി​ന്‍റെ​യോ തീ​രു​മാ​ന​വു​മാ​കാം. സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്‍റെ​യും മീ​ന​യു​ടെ​യും ക​ഥാ​പാ​ത്ര​ത്തി​ന് ര​ജ​നീ​കാ​ന്തി​നൊ​പ്പം ഡ്യു​വ​റ്റ് ഗാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി സി​രു​ത്തൈ ശി​വ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് ‘അ​ണ്ണാ​ത്തെ’. ന​യ​ൻ​താ​ര നാ​യി​ക​യാ​യെ​ത്തി​യ സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് ആ​യി​രു​ന്നു മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.