ത​ല​പ്പ​ത്തി​രു​ന്ന​വ​രു​ടെ നീ​തി​യി​ല്ലാ​യ്മ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് അ​മ്മ സം​ഘ​ട​ന ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ​റ​ഫ്. അ​മ്മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഇ​ട​വേ​ള ബാ​ബു സ്വ​ന്തം കു​ടും​ബ സ്വ​ത്തു പോ​ലെ​യാ​യി​രു​ന്നു സം​ഘ​ട​ന​യെ ക​ണ്ടി​രു​ന്ന​തെ​ന്ന് ആ​ല​പ്പി അ​ഷ​റ​ഫ് പ​റ​യു​ന്നു.

സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത താ​ര​ങ്ങ​ൾ അ​മ്മ​യി​ലെ അം​ഗ​ത്വ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കു​മ്പോ​ൾ വ​ൻ തു​ക വാ​ങ്ങി ബി​സി​ന​സു​കാ​ർ​ക്കു​ൾ​പ്പ​ടെ ഉ​ള്ള​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ന​ടി​മാ​ർ​ക്കാ​ണെ​ങ്കി​ൽ പ​ണ​മി​ല്ലെ​ങ്കി​ലും മ​റ്റു അ​ഡ്ജ​സ്റ്റ​മെ​ന്‍റു​ക​ൾ​ക്ക് ത​യാ​റു​ണ്ടെ​ങ്കി​ൽ മെ​മ്പ​ർ​ഷി​പ്പ് കൊ​ടു​ക്കാം എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ല​രും വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ഷ്‌​റ​ഫ് പ​റ​യു​ന്നു.

ഇ​ട​വേ​ള ബാ​ബു അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മ​രി​ച്ച​തി​നു തു​ല്യ​മാ​യ വ്യ​ക്തി എ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് പാ​ർ​വ​തി തി​രു​വോ​ത്ത് പോ​ലെ​യു​ള്ള താ​ര​ങ്ങ​ളെ വേ​ദ​നി​പ്പി​ച്ചെ​ന്നും പാ​ർ​വ​തി​യെ​പ്പോ​ലെ സ്വാ​ർ​ഥ​ത​യി​ല്ലാ​ത്ത ക​ഴി​വു​ള്ള താ​ര​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​ക്കു വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ​ല​പ്പി അ​ഷ്റ​ഫ് പ​റ​യു​ന്നു.

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള​വ​ർ​ക്കെ​തി​രെ വ​രെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്ന​പ്പോ​ൾ കെ​ട്ടു​റ​പ്പു​ള്ള ഒ​രു ക​മ്മ​റ്റി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ‘അ​മ്മ’ എ​ന്ന സം​ഘ​ട​ന ത​ക​ർ​ന്നു​പോ​യ​തെ​ന്നും സം​ഘ​ട​ന ഇ​ത്ത​ര​ത്തി​ൽ അ​ധഃ​പ​തി​ക്കാ​ൻ കാ​ര​ണം ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ അ​ധാ​ർ​മി​ക പ്ര​വ​ർ​ത്തി​ക​ളാ​ണെ​ന്നും ആ​ല​പ്പി അ​ഷ്റ​ഫ് സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ തു​റ​ന്നു പ​റഞ്ഞു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വെ​ളി​യി​ൽ വ​ന്ന​പ്പോ​ൾ അ​തി​ൽ നി​ന്നു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന സം​ഘ​ട​ന​യാ​ണ് ‘അ​മ്മ’ എ​ന്ന താ​ര​സം​ഘ​ട​ന. ആ ​ത​ക​ർ​ച്ച​യി​ൽ നി​ന്നും ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​നാ​യി ‘അ​മ്മ’ അ​ടു​ത്ത മാ​സം ഒ​രു കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും സു​രേ​ഷ് ഗോ​പി​യും ഒ​ക്കെ മു​ന്നി​ൽ നി​ന്നും ന​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന ന​ൽ​കു​ന്ന​ത്. വ​ള​രെ ന​ല്ല കാ​ര്യം. മാ​ത്ര​മ​ല്ല വ​ള​രെ പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​താ​ണ്. അ​തു​കൊ​ണ്ട് ഈ ​എ​പ്പി​സോ​ഡ് ന​മു​ക്ക് അ​തെ​ക്കു​റി​ച്ച് ആ​വാം. ഒ​രു സം​ഘ​ട​ന ന​ല്ല രീ​തി​യി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ കെ​ട്ടു​റ​പ്പു​ള്ള​താ​ക​ണ​മെ​ങ്കി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​ത് അ​തി​ന്റെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള​വ​ർ നീ​തി​ബോ​ധ​മു​ള്ള​വ​രും നി​ർ​ഭ​യ​രും നി​ഷ്പ​ക്ഷ​രും സ​ത്യ​സ​ന്ധ​രും ആ​യി​രി​ക്ക​ണം.

ആ ​ആ​ളു​ക​ളു​ടെ പ്ര​വൃ​ത്തി​യി​ൽ ധാ​ർ​മി​ക​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ത്ത​ര​ത്തി​ലു​ള്ള ആ​ളു​ക​ൾ ആ​യി​രി​ക്ക​ണം ഇ​നി വ​രേ​ണ്ട​ത്. അ​ങ്ങ​നെ വ​രു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം. നി​ർ​ഭാ​ഗ്യം എ​ന്നു പ​റ​യ​ട്ടെ ഈ ​പ​റ​ഞ്ഞ ഗു​ണ​ങ്ങ​ൾ ഒ​ന്നും തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത ചി​ല​ർ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്ത് ക​യ​റി​ക്കൂ​ടി​യ​താ​ണ് സം​ഘ​ട​ന​യു​ടെ ഇ​ന്ന​ത്തെ പ​ത​ന​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

സി​നി​മാ​ക്കാ​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ശ്വാ​സ​വും അ​തു​ത​ന്നെ​യാ​ണ്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ൾ നേ​തൃ​ത്വ​നി​ര​യി​ൽ ഉ​ള്ള​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ചി​ല​രു​ടെ​യൊ​ക്കെ പേ​രി​ൽ നി​ല​നി​ൽ​ക്കു​ന്ന​തും നി​ല​നി​ൽ​ക്കാ​ത്ത​തു​മാ​യ പീ​ഡ​ന കേ​സു​ക​ൾ വ​ന്ന​തോ​ടു​കൂ​ടി പൊ​തു​സ​മൂ​ഹ​ത്തി​ൽ സം​ഘ​ട​ന​യ്ക്ക് അ​വ​മ​തി​പ്പ് നേ​ടി​ക്കൊ​ടു​ത്തു എ​ന്നു​ള്ള​ത് ഒ​രു യാ​ഥാ​ർ​ഥ്യം കൂ​ടി​യാ​ണ്.

അ​ഞ്ഞൂ​റോ​ളം പേ​രു​ള്ള സം​ഘ​ട​ന​യി​ൽ പ​ത്തോ പ​തി​ന​ഞ്ചോ പേ​ർ പ്ര​ശ്നം സൃ​ഷ്ടി​ച്ചാ​ൽ അ​വ​രെ നി​ർ​ദാ​ക്ഷി​ണ്യം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ ത​ക്ക​വ​ണ്ണം പ്രാ​പ്ത​രാ​യ​വ​രെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ൽ ‘അ​മ്മ’​യ്ക്ക് ഇ​പ്പോ​ൾ മു​ഖ​ത്തേ​റ്റ ക​ള​ങ്കം കു​റ​ച്ചെ​ങ്കി​ലും തു​ട​ച്ചു മാ​റ്റാ​മാ​യി​രു​ന്നു. ‘അ​മ്മ’​യു​ടെ അം​ഗ​മാ​യ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട സം​ഘ​ട​ന​യെ വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പം നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​പ്പോ​ൾ ഈ ​സം​ഘ​ട​ന​യി​ൽ നി​ന്നും ത​നി​ക്കൊ​രി​ക്ക​ലും നീ​തി ല​ഭി​ക്കി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ അ​തി​ജീ​വി​ത രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​യി.

അ​വ​രോ​ടൊ​പ്പം തി​രി​ച്ച​റി​വു​ള്ള ചി​ല ന​ടി​മാ​രും. വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത ‘ഇ​ട​വേ​ള’ എ​ന്ന ചി​ത്ര​ത്തി​ൽ ഞാ​നും ഒ​രു ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ആ​യി​ട്ട് പ​ങ്കെ​ടു​ത്തി​രു​ന്നു. ആ ​ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്ത ഒ​രു ചെ​റി​യ പ​യ്യ​നാ​യി​രു​ന്നു ബാ​ബു.

ഞാ​ൻ ഡ​ബ്ബിം​ഗ് തി​യ​റ്റ​റി​ൽ എ​ത്തു​മ്പോ​ൾ ആ ​പ​യ്യ​ൻ ഇ​ന്ന​സെ​ന്‍റി​നോ​ടൊ​പ്പം അ​വി​ടെ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ‘ഇ​ട​വേ​ള’ എ​ന്ന സി​നി​മ ഹി​റ്റ് ആ​യി​ല്ലെ​ങ്കി​ലും മ​റ്റ് വ​ലി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് ശ്ര​ദ്ധ നേ​ടി​യി​ല്ലെ​ങ്കി​ലും ഇ​ന്ന​സെ​ന്‍റു​മാ​യു​ള്ള ബ​ന്ധം ആ ​പ​യ്യ​നെ ‘അ​മ്മ’ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രെ എ​ത്തി​ച്ചു.

പി​ന്നീ​ട് ‘അ​മ്മ’ എ​ന്ന സം​ഘ​ട​ന​യി​ൽ ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ഒ​രു പൂ​ണ്ടു വി​ള​യാ​ട്ട​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ഗ​ണേ​ഷ്കു​മാ​ർ സി​നി​മാ മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ൾ ഇ​ട​വേ​ള ബാ​ബു​വി​നെ കെ​എ​സ്എ​ഫ്ഡി​സി വൈ​സ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്കു​ന്നു. ഇ​ല്ലാ​ത്ത ഒ​രു പോ​സ്റ്റ് സൃ​ഷ്ടി​ച്ചാ​ണ് ആ ​നി​യ​മ​നം. അ​വി​ടെ തി​യ​റ്റ​ർ ചാ​ർ​ട്ടിംഗ് ആ​യി​രു​ന്നു ബാ​ബു​വി​ന്‍റെ പ്ര​ധാ​ന ജോ​ലി.

കെ​എ​സ്എ​ഫ്ഡി​സി​ക്ക് 10-13 ന​ല്ല തി​യേ​റ്റ​റു​ക​ൾ കേ​ര​ള​ത്തി​ൽ അ​ങ്ങോ​ളം ഇ​ങ്ങോ​ളം ഉ​ണ്ട്. അ​തി​ൽ ന​ല്ല ക​ല​ക്‌​ഷ​ൻ കി​ട്ടു​ന്ന തി​യ​റ്റ​റു​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ ക​ളി​ക്ക​ണ​മെ​ങ്കി​ൽ ബാ​ബു​വി​ന്‍റെ അ​നു​വാ​ദം കൂ​ടി​യേ തീ​രൂ.

തി​യ​റ്റ​ർ ഉ​ട​മ കൂ​ടി​യാ​യ ലി​ബ​ർ​ട്ടി ബ​ഷീ​ർ ഒ​രി​ക്ക​ൽ ചാ​ന​ലി​ലൂ​ടെ പ​റ​യു​ന്ന​ത് കേ​ട്ടു, ആ ​തി​യ​റ്റ​റു​ക​ളി​ൽ ഡേ​റ്റ് കി​ട്ട​ണ​മെ​ങ്കി​ൽ, ചി​ത്ര​ങ്ങ​ൾ ക​ളി​ക്ക​ണ​മെ​ങ്കി​ൽ ബാ​ബു​വി​ന് കൈ​ക്കൂ​ലി കൊ​ടു​ത്തേ പ​റ്റൂ എ​ന്ന്.

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണി​യ​ൻ പി​ള്ള രാ​ജു പ​റ​യു​ന്ന​താ​ണ് കു​റ​ച്ചു​കൂ​ടി ര​സ​ക​രം. കു​റ​ച്ചു​നേ​ര​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ അ​ധി​കാ​രം കി​ട്ടു​മ്പോ​ൾ ഈ ​റോ​ഡ് പ​ണി​ക്കാ​ർ കാ​ണി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് ബാ​ബു​വി​ന്‍റേ​തെ​ന്നാ​ണ് മ​ണി​യ​ൻ പി​ള്ള രാ​ജു പ​റ​യു​ന്ന​ത്.

ചെ​റു​കി​ട സി​നി​മാ​ക്കാ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ബാ​ബു നി​ഷേ​ധി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ണി​യ​ൻ പി​ള്ള ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. പി​ന്നീ​ട് ഗ​ണേ​ഷ്കു​മാ​ർ പ​റ​യു​ന്നു ത​നി​ക്ക് പ​റ്റി​യ ഒ​രു അ​ബ​ദ്ധ​മാ​ണ് ബാ​ബു​വി​ന് ആ ​പോ​സ്റ്റ് കൊ​ടു​ത്ത​തെ​ന്ന്.

ഇ​നി എ​ന്‍റെ ഒ​രു അ​നു​ഭ​വം ഞാ​ൻ നി​ങ്ങ​ളു​ടെ മു​മ്പി​ൽ പ​ങ്കു​വ​യ്ക്കാം. 15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഞാ​ൻ ‘അ​മ്മ’​യി​ലെ മെ​മ്പ​ർ​ഷി​പ്പി​നാ​യു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ബാ​ബു​വി​ന്‍റെ കൈ​യി​ൽ നേ​രി​ട്ട് കൊ​ടു​ത്തി​രു​ന്നു.

കു​റെ​നാ​ൾ ക​ഴി​ഞ്ഞ്, എ​ന്താ​യി ബാ​ബു എ​ന്ന് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ എ​നി​ക്ക് അ​തി​നു​ള്ള യോ​ഗ്യ​ത​യി​ല്ല എ​ന്നു​ള്ള രീ​തി​യി​ലാ​ണ് ബാ​ബു മ​റു​പ​ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​തേ​സ​മ​യം ത​ന്നെ ദു​ബാ​യി​ലു​ള്ള വ​ലി​യൊ​രു ബി​സി​ന​സ്മാ​ൻ ആ​യ എ​ന്‍റെ ഒ​രു ഫ്ര​ണ്ട് പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തു​ന്നു.

നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തോ​ട് പെ​ട്ടെ​ന്ന് വ​രാ​നു​ള്ള കാ​ര​ണം തി​ര​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ ബോ​ഡി ഉ​ണ്ടെ​ന്ന്. അ​വി​ടെ ആ​രെ കാ​ണാ​ൻ ആ​ണ് താ​ങ്ക​ൾ വ​ന്ന​ത് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ആ​രെ​യും കാ​ണാ​ന​ല്ല, ഞാ​ൻ ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വേ​ണ്ടി വ​ന്ന​താ​ണ്, ‘അ​മ്മ’​യു​ടെ മെ​മ്പ​ർ ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ദ്ഭു​ത​ത്തോ​ടെ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു, ഇ​ത് താ​ര​ങ്ങ​ൾ​ക്കു​ള്ള സം​ഘ​ട​ന​യ​ല്ലേ ബി​സി​ന​സു​കാ​ർ​ക്കു​ള്ള സം​ഘ​ട​ന അ​ല്ല​ല്ലോ എ​ന്ന്. അ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു, ദു​ബാ​യി​ൽ വ​ച്ചു ഷൂ​ട്ട് ന​ട​ന്ന ഒ​രു ചി​ത്ര​ത്തി​ൽ എ​ന്നെ​യും ഇ​ട​യ്ക്ക് പി​ടി​ച്ചു നി​ർ​ത്തി, എ​നി​ക്ക് ബാ​ബു മെ​മ്പ​ർ​ഷി​പ്പും വാ​ങ്ങി​ത്ത​ന്നു. അ​തി​ന് എ​ത്ര രൂ​പ ചെ​ല​വാ​യി എ​ന്ന് ഞാ​ൻ ത​മാ​ശ രീ​തി​യി​ൽ ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു കാ​ശ് മു​ട​ക്കാ​തെ ഇ​തു​വ​ല്ല​തും പ​റ്റു​മോ എ​ന്ന്.

കാ​ശ് മു​ട​ക്കി​യാ​ൽ അ​ല്ലേ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ഒ​ക്കെ ഒ​പ്പം ന​മു​ക്ക് ഇ​രി​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ബു ഒ​രു പാ​വ​മാ​ണ് എ​ന്നെ​പ്പോ​ലെ ഒ​രു​പാ​ട് പേ​ർ​ക്ക് ബാ​ബു ഇ​തു​പോ​ലെ സ​ഹാ​യം ചെ​യ്തു കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​വ​തി തി​രു​വോ​ത്ത് ഒ​രി​ക്ക​ൽ പ​റ​യു​ക​യു​ണ്ടാ​യി, ‘അ​മ്മ’​യു​ടെ മീ​റ്റിം​ഗി​ൽ ജീ​വി​ത​ത്തി​ൽ സി​നി​മ​യി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു​പാ​ട് പേ​ർ ഇ​രി​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു എ​ന്ന്. അ​തു​പോ​ലെ​ത​ന്നെ ‘അ​മ്മ’​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ടീ​മി​ലും കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ല മ​ക്ക​ളും അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്.

അ​തി​ലൊ​രാ​ൾ എ​ന്നോ​ട് പ​റ​യു​ക​യു​ണ്ടാ​യി എ​നി​ക്ക് അ​ത് വാ​ങ്ങി​ത്ത​ന്ന​ത് ബാ​ബു​വാ​ണ്. ബാ​ബു ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണെ​ന്നൊ​ക്കെ. ഞാ​ൻ ചോ​ദി​ച്ചു ന​ല്ല ചെ​ല​വാ​യി കാ​ണു​മ​ല്ലോ ? ‘ചെ​ല​വാ​യാ​ൽ എ​ന്താ​ണ്, മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ഒ​ക്കെ കൂ​ടെ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ലോ എ​ന്ന്’ അ​യാ​ളു​ടെ മ​റു​പ​ടി.

ഞാ​ൻ തി​രി​ച്ചു ചോ​ദി​ച്ചു, നി​ങ്ങ​ൾ ക്രി​ക്ക​റ്റ് ക​ളി​ച്ചോ? ‘ഇ​ല്ല ഞ​ങ്ങ​ളെ​യൊ​ക്കെ അ​വി​ടെ മാ​റ്റി നി​ർ​ത്തും. അ​ങ്ങ​നെ നി​ര​വ​ധി പേ​ര്‍ ക്രി​ക്ക​റ്റ് ടീ​മി​ലും ഉ​ണ്ട്’- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വി​ടെ​യാ​ണ് ഞാ​ൻ ആ​ദ്യം പ​റ​ഞ്ഞ​തി​ന്റെ പ്ര​സ​ക്തി. നേ​തൃ​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്ക് നീ​തി​ബോ​ധ​വും ധാ​ർ​മി​ക​ത​യും സ​ത്യ​സ​ന്ധ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്നു​ള്ള​ത്.

എ​ന്നാ​ൽ സി​നി​മ​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ ഒ​രു​പാ​ട് വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ച്ച ന​ടീ​ന​ട​ന്മാ​ർ ബാ​ബു​വി​ന് അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ച് ബാ​ബു​വി​ന്‍റെ ക​രു​ണ​യ്ക്കാ​യി കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. ബാ​ബു​വി​ന്‍റെ ഇ​ത്ത​രം അ​ധാ​ർ​മി​ക പ്ര​വ​ർ​ത്തി​ക്കെ​തി​രെ ഒ​രു ചെ​റു​വി​ര​ൽ പോ​ലും ആ​രും അ​ന​ക്കി​യി​ട്ടു​മി​ല്ല.

ഇ​നി ന​ടി​മാ​ർ​ക്കാ​ണെ​ങ്കി​ൽ പ​ണ​മി​ല്ലെ​ങ്കി​ലും മെ​മ്പ​ർ​ഷി​പ്പ് കൊ​ടു​ക്കാം. മ​റ്റു ചി​ല സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ബാ​ബു പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ൽ മെ​മ്പ​ർ​ഷി​പ്പ് കൊ​ടു​ക്കാം എ​ന്നു​ള്ള​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ല​രും വി​ളി​ച്ചു പ​റ​യു​ന്ന​ത് ന​മ്മ​ൾ കേ​ട്ട​താ​ണ​ല്ലോ.

ഇ​തി​നി​ടെ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യും വ​ന്നു. ഇ​ട​വേ​ള ബാ​ബു പാ​ലു​കൊ​ടു​ത്ത കൈ​ക്കി​ട്ട് ത​ന്നെ കൊ​ത്തി എ​ന്നു​ള്ള​താ​യി​രു​ന്നു ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ആ​ക്ഷേ​പം. പീ​ഡ​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ന​ട​നെ ‘അ​മ്മ’​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ത്ത​തെ​ന്തെ​ന്നാ​യി​രു​ന്നു ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ചോ​ദ്യം.

‘അ​മ്മ’​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളി​ൽ ആ​രൊ​ക്കെ​യോ പ​ണം വാ​ങ്ങി​യി​ട്ടാ​ണ് ന​ട​നെ ത​ൽ​സ്ഥാ​ന​ത്ത് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ആ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ നി​ജ​സ്ഥി​തി കൂ​ടി അ​റി​യ​ണ​മെ​ന്ന് ഗ​ണേ​ഷ്കു​മാ​ർ ‘അ​മ്മ’ പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന് ഗ​ണേ​ഷ്കു​മാ​റി​നു​ള്ള മ​റു​പ​ടി​യു​മാ​യി ഫെ​യ്സ്ബു​ക് പോ​സ്റ്റി​ലൂ​ടെ ഇ​ട​വേ​ള ബാ​ബു രം​ഗ​പ്ര​വേ​ശ​നം ചെ​യ്തു.

‘അ​മ്മ’ ഒ​രു ക്ല​ബ്ബാ​ണെ​ന്നും അ​തു​പോ​ലെ​ത​ന്നെ ന​ട​ൻ പ​ല ക്ല​ബ്ബി​ലെ​യും മെ​മ്പ​ർ ആ​ണെ​ന്നും ക്ല​ബ്ബി​ന്റെ അ​ർ​ഥം അ​റി​യാ​ത്ത​വ​രാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ സം​സാ​രി​ക്കു​ന്ന​തും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു വേ​ട്ട​ക്കാ​ര​ന് വേ​ണ്ടി ബാ​ലി​ശ​മാ​യി മ​റു​പ​ടി പ​റ​ഞ്ഞ​ത്. വ​ള​രെ ഗൗ​ര​വ​മേ​റി​യ ഒ​രു വി​ഷ​യം സം​സാ​രി​ക്കു​മ്പോ​ൾ അ​യാ​ൾ എ​ന്നെ ക്ല​ബ്ബിന്‍റെ അ​ർ​ത്ഥം പ​ഠി​പ്പി​ക്കാ​ൻ വ​രി​ക​യാ​ണ്, എ​ന്താ ചെ​യ്യു​ക എ​ന്നാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ മ​റു​പ​ടി.

ഗ​ണേ​ഷ്കു​മാ​ർ കു​റ​ച്ചു​കൂ​ടി ക​ളി​യാ​ക്കി പ​റ​യു​ന്നു, ‘‘ന​മ്മ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത് ഇ​ട​വേ​ള ബാ​ബു​ജി ഗ്ര​ന്ഥ​ശാ​ല​യെ കു​റി​ച്ച​ല്ല ഇ​ട​വേ​ള ബാ​ബു​ജി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​നെ കു​റി​ച്ച​ല്ല. ന​മ്മ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത് അ​മ്മ എ​ന്ന സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തെ കു​റി​ച്ചാ​ണ്’’.

‘അ​മ്മ’ ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പ്രൈ​വ​റ്റ് പ്രോ​പ്പ​ർ​ട്ടി ആ​യി​ട്ടാ​ണ് ക​രു​തി​യി​രി​ക്കു​ന്ന​ത് എ​ന്നു​ള്ള ആ​ക്ഷേ​പ​വും ഗ​ണേ​ഷ്കു​മാ​ർ പ​റ​യു​ക​യു​ണ്ടാ​യി. ‘അ​മ്മ’ എ​ന്ന സം​ഘ​ട​ന ഒ​രു ക്ല​ബ്ബാ​ണെ​ങ്കി​ൽ ഇ​നി ആ ​ക്ല​ബ്ബി​ൽ താ​ൻ തു​ട​രു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞ് ഗ​ണേ​ഷ്കു​മാ​ർ രാ​ജി​വ​ച്ച് പു​റ​ത്തു പോ​വു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​നെ​തി​രെ ഇ​ട​വേ​ള ബാ​ബു മ​റ്റൊ​രു വി​ഷ​യ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. മു​കു​ന്ദ​നു​ണ്ണി എ​ന്ന സി​നി​മ​യെ കു​റി​ച്ച് ബാ​ബു ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​യി​രു​ന്നു വി​ഷ​യം.

ബാ​ബു, മു​കു​ന്ദ​നു​ണ്ണി എ​ന്ന സി​നി​മ ഫു​ൾ നെ​ഗ​റ്റീ​വ് ആ​ണ്. പ​ടം തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ ആ​രോ​ടും ന​ന്ദി​യി​ല്ല എ​ന്ന കാ​ർ​ഡ് കാ​ണി​ക്കു​ന്നു. അ​ത് ബാ​ബു​വി​നെ കൂ​ടു​ത​ൽ ചൊ​ടി​പ്പി​ച്ചു. വീ​ണ്ടും ഇ​ട​വേ​ള ബാ​ബു പ​റ​യു​ന്നു, നാ​യി​ക അ​വ​സാ​നം പ​റ​യു​ന്ന ആ ​ലാം​ഗ്വേ​ജ് ഡ​യ​ലോ​ഗു​ക​ൾ ഇ​വി​ടെ എ​നി​ക്ക് പ​റ​യാ​ൻ പ​റ്റി​ല്ല, അ​ത്ര​യും മോ​ശ​മാ​ണ്. ഇ​തി​നൊ​ക്കെ സെ​ൻ​സ​ർ ബോ​ർ​ഡ് എ​ങ്ങ​നെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്തു എ​ന്നും! മു​ഴു​നീ​ള അ​ശ്ലീ​ല​ങ്ങ​ളും സ്ത്രീ ​വി​രു​ദ്ധ​ത​യും നി​റ​ഞ്ഞ പ​ട​ങ്ങ​ൾ ഇ​റ​ങ്ങി​യ​തൊ​ന്നും പാ​വം ബാ​ബു അ​റി​ഞ്ഞി​ട്ട് പോ​ലു​മി​ല്ല.

അ​തി​ജീ​വി​ത​യെ ഇ​ട​വേ​ള ബാ​ബു മ​രി​ച്ചു​പോ​യ​വ​രോ​ട് ഉ​പ​മി​ച്ച​ത് പാ​ർ​വ​തി തി​രു​വോ​ത്തി​നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. ചാ​ന​ൽ പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​ൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചോ​ദി​ക്കു​ന്നു ‘അ​മ്മ’ നി​ർ​മി​ക്കു​ന്ന 2020 പോ​ലു​ള്ള സി​നി​മ​യി​ൽ അ​തി​ജീ​വി​ത ഉ​ണ്ടാ​കു​മോ എ​ന്ന്. അ​തി​നു മ​റു​പ​ടി​യാ​യി​ട്ട് ഇ​ട​വേ​ള ബാ​ബു പ​റ​യു​ന്നു, ‘‘മ​രി​ച്ചു​പോ​യ​വ​ർ തി​രി​ച്ചു​വ​രു​മോ’.

അ​തു​പോ​ലെ രാ​ജി​വ​ച്ചു​പോ​യ​വ​രും ഈ ​സി​നി​മ​യി​ൽ ഉ​ണ്ടാ​വി​ല്ല എ​ന്ന് ബാ​ബു ഏ​കാ​ധി​പ​തി​യെ പോ​ലെ അ​ധി​കാ​ര​ഭാ​വ​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​വ​തി പ​റ​യു​ന്നു എ​ന്‍റെ സുഹൃത്തു​ക്ക​ൾ ഈ ​സം​ഘ​ട​ന​യി​ൽ നി​ന്ന് പി​രി​ഞ്ഞു​പോ​യ​പ്പോ​ൾ ഞാ​ൻ ഇ​തി​ന​ക​ത്ത് തു​ട​രു​ന്ന​ത് ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സി​സ്റ്റ​ത്തി​ന​ക​ത്ത് നി​ന്നു​കൊ​ണ്ട് അ​തി​നെ ന​വീ​ക​രി​ക്കാ​ൻ കു​റ​ച്ചു​പേ​രെ​ങ്കി​ലും വേ​ണ​മെ​ന്ന് തോ​ന്നി​യ​ത് കൊ​ണ്ടാ​ണ്.

പ​ക്ഷേ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ അ​ഭി​മു​ഖം ക​ണ്ട​പ്പോ​ൾ സം​ഘ​ട​ന​യി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ ഞാ​ൻ ഉ​പേ​ക്ഷി​ച്ചു’’. സം​ഘ​ട​ന ത​ഴ​ഞ്ഞ ഒ​രം​ഗ​ത്തെ മ​രി​ച്ചു​പോ​യ ഒ​രാ​ളോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​യാ​ൾ പ​റ​ഞ്ഞ വെ​റു​പ്പു​ള​വാ​ക്കു​ന്ന​തും ല​ജ്ജാ​വ​ഹ​വു​മാ​യ വാ​ക്കു​ക​ൾ ഒ​രി​ക്ക​ലും തി​രു​ത്താ​ൻ ആ​വി​ല്ല.

ഒ​രു​പ​ക്ഷേ ആ​ല​ങ്കാ​രി​ക​മാ​യി പ​റ​ഞ്ഞ​ത​ല്ലേ എ​ന്ന് ബാ​ബു പ​റ​യു​ന്നു​ണ്ടാ​വാം. പ​ക്ഷേ, അ​ത് വെ​ളി​വാ​ക്കു​ന്ന​ത് അ​യാ​ളു​ടെ അ​റ​പ്പു​ള​വാ​ക്കു​ന്ന മ​നോ​ഭാ​വ​ത്തെ​യാ​ണ്. അ​തു​കൊ​ണ്ട് അ​യാ​ളോ​ട് പു​ച്ഛം മാ​ത്ര​മാ​ണ്. ന​മ്മ​ൾ ഓ​ർ​ക്കേ​ണ്ട​ത് പാ​ർ​വ​തി തി​രു​വോ​ത്ത് ഒ​രി​ക്ക​ലും അ​വ​ർ​ക്ക് വേ​ണ്ടി സം​സാ​രി​ച്ചി​ട്ടി​ല്ല.

അ​വ​ർ എ​പ്പോ​ഴും മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് ശ​ബ്ദം ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. അ​തു​മൂ​ലം അ​വ​ർ​ക്ക് ഒ​രു​പാ​ട് ന​ഷ്ട​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​വ​ർ മ​ല​യാ​ള​ത്തി​ന് കി​ട്ടി​യ ന​ല്ലൊ​രു അ​ഭി​നേ​ത്രി​യും നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​രി​യു​മാ​ണ്. അ​വ​രെ​പ്പോ​ലു​ള്ള ധീ​ര വ​നി​ത​ക​ളെ ‘അ​മ്മ’​യു​ടെ മു​ൻ​നി​ര​യി​ൽ കൊ​ണ്ടു​വ​ര​ണം. അ​ല്ലെ​ങ്കി​ൽ ‘അ​മ്മ’ എ​ന്ന സം​ഘ​ട​ന പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മു​മ്പി​ൽ വെ​റു​മൊ​രു ‘എ.​എം.​എം.​എ’ ആ​യി മാ​റും.’’