ആക്ഷനും പാട്ടും ഡാൻസുമായി കളർഫുൾ ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രെയിലർ റിലീസായി. പ്രഭുദേവയും വേദികയും സണ്ണി ലിയോണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഈ മാസം 27ന് തിയറ്ററുകളിലേക്കെത്തും.
മലയാള സിനിമകളുടെ സംവിധായകൻ എസ്. ജെ. സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി. സാമാണ് നിർമിക്കുന്നത്.
വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി. ഇമ്മനാണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു.
നിഷാദ് യൂസഫ് എഡിറ്റിംഗും എ.ആർ. മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് എസ്., ശശികുമാർ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്., വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ് : അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് :ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്സ് :വിവേക്, മദൻ കർക്കി, ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്. പിആർഓ പ്രതീഷ് ശേഖർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.