ജാൻവി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മിലി’യുടെ ടീസർ എത്തി. മലയാളത്തിൽ പുറത്തിറങ്ങിയ ഹെലൻ സിനിമയുടെ ഹിന്ദി പതിപ്പാണ് മിലി. 2019ൽ പുറത്തിറങ്ങിയ ഹെലൻ ചിത്രത്തിൽ അന്ന ബെന്നായിരുന്നു നായിക.
എ. ആർ. റഹ്മാനാണ് ഹിന്ദിയിൽ ചിത്രത്തിന് സംഗീതം നൽകുന്നത്. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ജാൻവിയുടെ അച്ഛനും നിർമാതാവുമായ ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ചിത്രമാണ് ഹെലൻ. ഒരു സർവൈവൽ ചിത്രമായിരുന്നു ഹെലൻ. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ രണ്ടു അവാർഡുകൾ ഹെലന് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്.
ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് 'അൻപിർക്കിനിയാൾ' അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങളിൽ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അഭിനയിച്ചത്. തമിഴിൽ ഗോകുലായിരുന്നു സിനിമ സംവിധാനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.