Sunday, June 25, 2023 1:32 AM IST
? കാണാത്ത കാര്യങ്ങൾ കണ്ടുപിടിക്കാൻ എ.ഐ ക്യാമറ ഉപകരിക്കും... കാണുന്ന കാര്യങ്ങൾ കണ്ടില്ലന്നു നടിക്കുന്നത് കാണാ ൻ ഏത് ക്യാമറ ഉപകരിക്കും....?
കുക്കു ആറ·ുള.
= അണിയറ രഹസ്യങ്ങളും അന്തർധാരകളും പുറത്തു കൊണ്ടുവരുന്ന അകകണ്ണുകൾ സോഷ്യൽ മീഡിയയിലുണ്ട്.
? ന്ധശുദ്ധ നുണ പ്രചരിപ്പിക്കുന്നു’. തനിക്ക് എതിരെയുള്ള കേസിന് പിന്നിൽ സിപിഐ (എം)- കെ.സുധാകരൻ.
ശുദ്ധ നുണ -എന്ന് വെച്ചാൽ എന്താ ചേട്ടാ .....?
രജിത് മുതുവിള, ദേവഗംഗ.
= സത്യസന്ധമായ നുണ... എന്നു വേണമെങ്കിലും പറയാം!
? വിദ്യ കാണിച്ച അ ഭ്യാ സത്തെയാണോ വിദ്യാഭ്യാസം എന്നു പറയുന്നത്?
കെ.കെ സുമേഷ്, കൊക്കാലെ.
= അല്ല. അതാണ് ഇവിടത്തെ ഉന്നതവിദ്യാഭ്യാസം!
? നടി ഹണിറോസ് സിനിമ അഭിനയത്തെക്കാളേ റെ ഇപ്പോൾ ഉദ്ഘാടനം ചെയ്തു നടക്കുകയാ ണല്ലോ സിനിമയിൽ അവസരങ്ങൾ കുറഞ്ഞിട്ടാണോ...?
പി.റ്റി.ജയൻ കടുത്തുരുത്തി.
= അല്ലല്ല. തീയേറ്ററിൽ വരുന്നതിലധികം ജനം ഉദ്ഘാടനങ്ങൾക്ക് കാണാനെത്തും...!
? നമ്മുടെ നാട് തട്ടിപ്പിന്‍റെ നാടായി മാറിയോ നായർ ജീ?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= എല്ലാം ശരിയാക്കാൻ ഉടൻ ദൈവം നേരിട്ടിറങ്ങും. സ്വന്തം നാടായിപ്പോയില്ലേ...!
? നിഖിലിന്‍റെ വ്യാജസർട്ടിഫിക്കേറ്റ് കാണാൻ ചേലുണ്ടായിരുന്നുവെന്നാണ് ആർ ഷോ പറഞ്ഞത്. ആർഷോ പാസ്‌സായെ ന്ന മാർക്ക് ലിസ്റ്റ് കാണാനും നല്ല ചേലുണ്ടായിരുന്നുവെന്ന് ജ്യോതി കുമാർ ചാമക്കാല -ന്യായീകരിച്ച് ന്യായീകരിച്ച് ആ ചേല് പോയോ?
രജിത് മുതുവിള ദേവഗംഗ.
= സർട്ടിഫിക്കറ്റിന് ചേലെയുള്ളൂ. അതു കാണിച്ചാൽ ജനം ചൂലെടു ക്കും!
? വെടികൊള്ളുന്ന പോത്ത് മനുഷ്യനെ ആക്രമിക്കുന്നു. അടി കൊള്ളുന്ന ആന മനുഷ്യനെ സ്നേഹിക്കുന്നു ഇതിനു പിന്നി ലെ മൃഗമനഃശാസ്ത്രം കണ്ടു പിടിക്കണം?
പുഷ്പവല്ലി കൃഷ്ണപുരം.
= ഇണങ്ങാത്ത പോത്ത് പോ രാളി, ഇണങ്ങിയ ആന അടിമ!
? താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നു പി.പി ചിത്തരഞ്ജൻ പറയുന്നു. ഇത് കുഞ്ഞിക്കൂനൻ എന്ന സിനിമ യിൽ ദിലീപ് പറയുന്നപോലെ ഞാൻ എന്നെ ബിമൽകുമാർ എന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞപോലെ ആയല്ലോ....?
പി.റ്റി.ജയൻ കടുത്തുരുത്തി.
= പക്ഷേ കാര്യമില്ല. പാർട്ടിയിൽ നിൽക്കാനിപ്പോൾ അച്ചടക്കം പോരാ... അടിമത്തം തന്നെ വേണമല്ലോ!
? നമ്മുടെ നാട്ടിൽ പരീക്ഷ എഴുതാത്തയാൾ ജയിക്കുന്നു. ബീകോം തോറ്റ വിദ്യാർത്ഥി അതേ കോളജിൽ എംകോം പഠിക്കുന്നു. വ്യാജസർട്ടിഫിക്കറ്റ് കൊണ്ട് ഗസ്റ്റ് ലക്ചററായി ജോലി നേടുന്നു. വിജയിച്ചയാൾക്ക് പകരം മറ്റൊരാൾ യൂണിവേഴ്സിറ്റി കൗണ്‍സിലറാകുന്നു. എല്ലാം ഭരണകക്ഷി യുടെ ആൾക്കാർ മാത്രം. ഇതിൽ നിന്നും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും എന്ത് സന്ദേശമാണ് ലഭിക്കുന്നത്?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
= 1991 ൽ ഇറങ്ങിയ സന്ദേശം എന്ന സിനിമയിൽ ഇക്കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഇനി സ്വാമി വിവേകാനന്ദൻ അന്നു പറഞ്ഞ ഭ്രാന്താലയത്തിലേക്കാണ് നമ്മുടെ പോക്ക്!
? വ്യാജവാർത്ത, വ്യാജ സർട്ടിഫിക്കറ്റ്, വ്യാജ ജോലി എവിടെ നോക്കിയാലും വ്യാജ·ാർ! കമെന്‍റ്?
റിയ ഫാത്തിമ. പി. മണക്കായി, പാറേക്കാട്.
= വ്യാജ·ാർ ഈ നാട്ടിലെ... പ്രത്യേ ക അവകാശമുള്ള വിശേഷ പദവികൾ കൈയ്യാളുന്നവരാണ്! ബഹുമാനിക്കണം.
? സർക്കാർ വിരുദ്ധ പ്രസ്താവനകൾ പ്രസിദ്ധികരിച്ചാൽ റിപ്പോർട്ടറെ അറ സ്റ്റു ചെയ്യുമെന്ന് മന്ത്രി പറയുന്നു. എ ങ്കിൽ വാർത്ത വായിക്കുന്നവരെയോ?
പി.റ്റി. ജയൻ കടുത്തുരുത്തി.
= വായിച്ച് മനസിലെന്തെങ്കിലും വിരുദ്ധത തോന്നിയാൽ പ്രശ്നമാകും. മനസു വായിക്കുന്ന എ.ഐ കാമറ ഉടൻ വരും കേട്ടോ!
politicalnaircartoons.blogspot.in
Wednesday, June 21, 2023 2:09 AM IST
? ഇത്രയും കാലം സൗഭാഗ്യം അനുഭവിച്ചവരാണ് യോഗം ചേർന്നത് -കെ.സുധാകരൻ. കമന്‍റ്..?
രജിത് മുതുവിള, ദേവഗംഗ.
= ഭാഗ്യം അനുഭവിക്കാൻ യോഗം ലഭിക്കാത്തവരുടെ യോഗം ഇനി നടക്കട്ടെ!
? ബ്രിജ്ഭൂഷനെതിരായ പീഡനകേസിൽ പീഡനത്തിന് ഇരയായി എന്ന് പറയുന്നവർ പീഡിപ്പിച്ചതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് പോലീസ്! പീഡന സമയത്തു അവർ വീഡിയോ എടുത്തു വച്ചിട്ടുണ്ടാകുമോ ?
ജോർജ്. ജെ. കണ്ണനല്ലൂർ.
= ഇനി ദേഹമാസകലം ഒളികാമറ പിടിപ്പിച്ചു വേണം ഇത്തരം ആഭാസ·ാരുടെ മുന്നിലെത്താൻ!
? ചിലർ ജാമ്യാപേക്ഷയിൽ അവിവാഹിതയാണ്... അറസ്റ്റ് ചെയ്താൽ അത് ഭാവി ജീവിതത്തെ ബാധിക്കും എന്ന് പറയുന്നത് നല്ല വിവാഹ ആലോചന ലഭിക്കാൻ വേണ്ടി ആണോ...?
കെ.കെ. സുമേഷ്, കൊക്കാലെ.
= ഭാവിവരനാൽ ബന്ധസ്ഥനാകാനായി താൻ അവിവാഹിതയാണെന്ന കാര്യം നാട്ടുകാരെ ഒന്ന് അറിയിച്ചതാണ്!
? കേരളത്തിൽ നാണയം കിട്ടുന്ന എടിഎം വരുന്നതായി അറിയുന്നു, അതും ആദ്യം കോഴിക്കോട്. രണ്ടായിരം രൂപ മാറി നാണയമാക്കുന്പോൾ സഞ്ചിയോ ചാക്കോ വേണ്ടിവരില്ലേ...?
ഇല്ലിക്കൽ രാജു, ഇരിങ്ങാടൻപള്ളി.
= ചില്ലറ കിട്ടുന്ന എടിഎം കേരളത്തിലുടനീളമുണ്ടല്ലോ. അന്പലത്തിലും പള്ളിയിലുമുള്ള ഭണ്ഡരങ്ങളാണ് ആ സേവനം നൽകുന്നത് ചാക്കുമായി ചെല്ലുക!!
? എട്ടും പൊട്ടും തിരിയാത്ത പ്രായം എന്നു പറയുന്നത് എപ്പോഴാണ്?
എം.എ. വർഗീസ്, തുരുത്തിശേരി.
= എട്ടു വയസിനു താഴെയും എണ്‍പതു വയസിനു മുകളിലുമായിട്ടു വരും!
? മാലിന്യം വലിച്ചെറിയുന്നവരെ അറിയിച്ചാൽ 2,500 രൂപ വരെ പാരിതോഷികം കിട്ടുമെന്ന്! ഇതിനെ ആളുകൾ വരുമാന മാർഗ്ഗമാക്കില്ലേ?
വിനോദ്. വി. നറുകര.
= പഞ്ചായത്ത് നഗരസഭ അംഗങ്ങളെ കൂടി ചേർത്തുള്ള ബിസിനസ് സംരംഭമായാൽ നല്ല വരുമാനമുണ്ടാക്കാം!
? വിമാനം തകർന്ന് വീണ് ആമസോണ്‍ കാടുകൾക്കുള്ളിൽ കാണാതായ കുട്ടികളെ വരെ കണ്ടെത്തി. എന്നിട്ടും വിദ്യേനെ കാണാത്തത് എന്ത് കൊണ്ടാണ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= വിവാദവും ബഹളവുമൊക്കെ ഒന്നടങ്ങട്ടെ. ആമസോണ്‍ ഓണ്‍ലൈൻ ഷോപ്പിംഗിലൂടെ ആളെ എത്തിക്കാം!
? മററു സംസ്ഥാനങ്ങളി ലെ പോലീസ് സേനയേക്കാൾ മികച്ചതാണ് കേരള പോലീസ് എന്ന് പറയുന്നു. പക്ഷെ ഒരാഴ്ചയായിട്ടും സർട്ടിഫിക്കറ്റ് തട്ടിപ്പുകാരി വിദ്യ മുങ്ങി നടക്കുന്നു...! കമന്‍റ്...?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
=എന്തുചെയ്യാം!~തട്ടിപ്പുകൾക്കും മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച ഇടം ഇതായിപ്പോയി..
? കണ്ണെത്തുന്നിടത്ത് കൈയ്യ് എത്തുന്നില്ല. കൈയ്യ് എത്തുന്നിടത്ത് കണ്ണെത്തുന്നില്ല. എവിടെയാണ് ഈ സ്ഥലം?
എം.എ വർഗീസ്, തുരുത്തിശേരി.
= അവിടെയാണ് എ.ഐ കാമറ വച്ചിരിക്കുന്നത്.
? പാർട്ടിക്കുള്ളിൽ പുരുഷാധിപത്യത്തോട് പോരാടേണ്ടി വരുന്നുവെന്ന് കെ.കെ ശൈലജ ടീച്ചർ. പണ്ട് ഗൗരിയമ്മ പോരാടിയിട്ടില്ലേ?
വിനോദ്. വി. നറുകര.
= പോരാട്ടമെല്ലാം കടക്കു പുറത്തിൽ അവസാനിക്കുമെന്നു മാത്രം!
? പത്രങ്ങൾ ഇല്ല സർക്കാരുണ്ട്; സർക്കാരില്ല പത്രങ്ങൾ ഉണ്ട്......
ഈ രണ്ട് അവസ്ഥകളിൽ ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ജീ ഏത് തിരഞ്ഞെടുക്കും.?
പുഷ്പവല്ലി കൃഷ്ണപുരം.
= രണ്ടും അപകടകരമായ അവസ്ഥയാണ്. ഉത്തരവാദിത്വമുള്ള സർക്കാരും മാധ്യമങ്ങളും ഉണ്ടാകുവാൻ ഭാഗ്യം വേണം!
? മുഖ്യമന്ത്രിക്ക് ഇരിക്കു വാൻ പഴയ മോഡൽ ഇരുന്പ് കസേര കൊടുത്തത് കേരളമാകെ ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ. ആ കസേരയിലെ ഇരിപ്പു കണ്ടിട്ട് അങ്ങേയ്ക്ക് എന്ത് തോന്നു ന്നു. കമന്‍റ്?
ജോയി ആലപ്പാട്ട് മേവട., കിലാബുദ്ദീൻ, പോളയത്തോട്.
= ഉറപ്പാണ് സർക്കാർ. അപ്പോൾ ഇരിപ്പിനും വേണം നല്ല ഉറപ്പ്!
? അടുക്കള പൊള്ളുന്നു. പച്ചക്കറി, ചിക്കൻ, മൽസ്യം വിലകൾ ഡബിൾ സെഞ്ച്വറി കടന്നു. ചുരുക്കി പറഞ്ഞാൽ കഞ്ഞിയും ചമ്മന്തിയും മാത്രം മതി അല്ലേ?
വിനോദ് വി. നറുകര.
= അത്രക്ക് ആർഭാടം വേണോ..., മുണ്ടു മുറുക്കി ഉടുത്ത് അല്പം കഞ്ഞിവെള്ളം കുടിച്ചാൽ പോരേ!
? സംസ്ഥാനത്തെ റോഡുകളിൽ വേഗപരിധി 90-110 കിലോമീറ്റർ! സ്പീഡിൽ പോകാൻ പറ്റുന്ന റോഡ് കേരളത്തിൽ എവിടെയാണ് ഉള്ളത് ചേട്ടാ?
റിയ ഫാത്തിമ പി. മണക്കായി.
= പാതിരാത്രിയിൽ ആംബുലൻസ് സൈറണിട്ട് നാഷണൽ ഹൈവേയിലൂടെ ഒന്ന് ശ്രമിച്ചു നോക്കാം!
? തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇരുപത്തിനാല് മണിക്കൂറിനകം പിടിച്ചു. പക്ഷേ ചാടിപ്പോയ തട്ടിപ്പുകാരി വിദ്യയെ പിടിക്കാൻ ഇതുവരെ പോലീസിനായില്ല. എങ്കിൽ അന്വഷണം മൃഗശാല ജീവനക്കാരെ ഏൽപ്പിക്കുന്നതല്ലേ ബുദ്ധി... എങ്ങനുണ്ട്... ഏന്‍റെ ബുദ്ധി..?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= കുരങ്ങിന് ഒളിക്കാൻ ആരും സഹായിക്കാത്തതു കൊണ്ട് പാവം പെട്ടു. പക്ഷേ വിദ്യയെ പിടികൂടാൻ കുറ്റാന്വേഷക വിദഗ്ധർ സകലവിദ്യകളും പയറ്റേണ്ടിവരും!
? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ.ഡി പരിശോധന അധികം വരാത്തത് എന്തുകൊണ്ടായിരിക്കും?
കെ.കെ.സുമേഷ്, കൊക്കാലെ.
= അവിടെ ഇ.ഡി, വെറും പേ.ടി യായി മാറും. അമിത്ഷായുടെ നേരിട്ടു പരിശോധനയുള്ള സ്ഥലമല്ലേ!
? ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ. ദിവസവും അവിഹിത വാർത്തകളാണല്ലോ ചേട്ടാ കേൾക്കുന്നത്....?
രജിത് മുതുവിള, ദേവഗംഗ.
= സെപ്റ്റിക്ക് ടാങ്ക് വീഡിയോ യുട്യൂബിൽ വൈറലായി.. എന്നും ഇനി കേൾക്കാം!
? കൊഴിഞ്ഞുപോകുന്നവരെ മാത്രമേ നിങ്ങൾ കാണാറുള്ളോ, ഇങ്ങോട്ട് വരുന്ന വരെ കുറിച്ച് പറയാറില്ലല്ലോ? എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. കമന്‍റ്?
ജോയി ആലപ്പാട്ട് മേവട.
= ഇങ്ങോട്ടു വന്നവരൊക്കെയാണ് ഇപ്പോൾ ഇറങ്ങി പോകുന്നത്....!
? സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് വീട്ടു വാടക അലവൻസ് അയ്യായിര ത്തിൽ നിന്നും പതിനായിരമാക്കിയെന്നു വാർത്ത. അതെന്താ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാർ വീടില്ലാത്തവരാണോ...?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= വീട്ടിലുള്ളവർക്ക് പ്രസിഡന്‍റിനോട് ഒരു ബഹുമാനം തോന്നണ്ടേ... അതിനാണ്!
? കേരളത്തിലെ കാര്യം ചോദിച്ചപ്പോൾ, ഇന്ത്യ യെക്കുറിച്ച് ചോദിക്കാൻ സീതാറാം യെച്ചൂരി! കേരളം ഇപ്പോൾ ഇന്ത്യയിൽ അല്ലെ?
ജോർജ് ജെ. കണ്ണനല്ലൂർ
= അല്ല. ഇന്ത്യ ഇപ്പോൾ കേരളത്തിലാണ്..!
politicalnaircartoons.blogspot.in
Friday, June 16, 2023 2:06 AM IST
? ഇരുട്ട് മുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുകയാണ് പ്രതിപക്ഷം -പ്രകാശൻ മാസ്റ്റർ. കമന്‍റ്?
റഫീഖ് കെ. മണക്കായി.
= യഥാർത്ഥത്തിൽ ആ പൂച്ച സസുഖം ഖജനാവിൽ പെറ്റു കിടക്കുകയാണ്!
? സംസ്ഥാനത്തിന്‍റെ വായ്പ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിൽ കേരളത്തിലെ ജനങ്ങൾ എല്ലാം ഇരുന്നു ദുഃഖിക്കുവാണെന്നു മുഹമ്മദ് റിയാസ് പറയുന്നു... ശരിയല്ലേ...?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= ആ പേരിൽ ഹർത്താൽ നടത്തിയില്ല എന്ന് ഓർക്കുന്പോൾ ഒരു റിലാക്സേഷനുണ്ടെന്നത് നേരാണ്!
? കാശ് ചെലവ് ഇല്ലാതെ മന്ത്രിമാർക്ക് ഒപ്പം ഇരിക്കാൻ വല്ല വഴിയും ഉണ്ടോ?
കെ.കെ.സുമേഷ്, കൊക്കാലെ.
= സർക്കാരിന്‍റെ കടുത്ത സാന്പത്തിക സ്ഥിതി മാറും വരെ സ്വന്തം പങ്കാളിക്കു മാത്രമെ അതിന് അവസരമുണ്ടാവൂ.. സോറി!
? തീർഥാടനം അവനവനിലേക്കുള്ള യാത്രകളാകണം: -മുഖ്യമന്ത്രി. അപ്പോൾ വിദേശ യാത്രകളോ ചേട്ടാ....?
രജിത് മുതുവിള ദേവഗംഗ.
= പ്രവാസികളുടെ പോക്കറ്റിലേക്കുള്ള ഒളിഞ്ഞുനോട്ടമായി കാണാവുന്നതാണ്!
? പ്രവചനങ്ങൾ തെറ്റിച്ച് കേരളത്തിൽ ഈ വർഷം കാലവർഷം വൈകി എത്താൻ സാധ്യതാ വന്ദേഭാരത് വന്നതറിയാതേ കെ-റെയിലിനെ കാത്തുനിന്നു കാണുമോ അവർ! അതല്ല വല്ല സിഗ്നൽ പിഴവും സംഭവിച്ചു കാണുമോ?
എ.പി. ഷാഗേഷ്, കാടാച്ചിറ.
= എ.ഐ കാമറയുടെ കാര്യമറിഞ്ഞ് പതുങ്ങിയതാവാം. വിഐപി പരിഗണന കിട്ടിയാൽ കുതിച്ചുചാടും!
? ഓടുന്ന പട്ടിക്ക് ഒരുമുഴംമുൻപേ കയർ എറിഞ്ഞാൽ കഴുത്തിന് കുരുക്കിടാം. റെയിൽവേയുടെ അഭിമാനസംരംഭമായി ഓടുന്ന വന്ദേഭാരതിന് കല്ലെറിയുന്നവരുടെ ലക്ഷ്യം എന്താണാവോ?
സ്വേത ആയില്യം, വെങ്ങര, കണ്ണുർ.
= ശിലായുഗ മനുഷ്യർ. അവരോടു പൊറുക്കുക!
? ബസിൽ നഗ്നത പ്രദർശനം നടത്തിയവൻ ജയിലിൽ നിന്നിറങ്ങിയപ്പോൾ മാലയിട്ടു സ്വീക രണം നൽകിയിരിക്കുന്നു. ആഹാ എത്ര മനോഹരമായ ആചാരം... അല്ലേ....?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= വെറും നഗ്നത പ്രദർശനമായി കാണാതെ ഒരുവന്‍റെ തുറന്ന സമീപനമായി ചിന്തിച്ചാൽ ഒരുപക്ഷേ മഹത്തായ പ്രവർത്തിയായിമാറാം...!
? അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം! പക്ഷേ ഒന്നും നടക്കുന്നില്ലല്ലോ. നായർ ജീ?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= ബിപാർജോയി ഗൂഗിൾ മാപ്പിട്ടായിരിക്കും കേരളത്തിലേക്ക് പുറപ്പെട്ടത്, വഴിതെറ്റി പണ്ടാരമടങ്ങിക്കാണും.
? കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ ഉടൻ തീരുമാനമെന്ന് കെ.വി തോമസ് -കമന്‍റ്....?
രജിത് മുതുവിള, ദേവഗംഗ.
= എയിംസ് അത്ര അത്യവശ്യമില്ല, ഞങ്ങ അമേരിക്കയിൽ പോയി ചികിത്സിച്ചോളാം. തൽക്കാലം കേന്ദ്രത്തീന്ന് ഇത്തിരി എയിഡ് കിട്ടുമോന്ന് നോക്ക്!
? എ.ഐ അഴിമതി കാമറ മിഴി തുറന്നു. കാമറയ്ക്ക് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചാൽ പിഴ ഈടാക്കുമോ .... നായർജി....?
അസ്കർ കളത്തിങ്ങൽ, ഫറോക്ക്.
= സമരക്കാരെ പിടികൂടാനുള്ള ഇന്‍റലിജൻസ് കാമറക്കില്ല. സാദാ പോലീസു വരും ഇടിയോടു കൂടിയ പിഴയും തടവും ഏർപ്പാടാക്കിത്തരും!
? എ.ഐ ക്യാമറ രണ്ട് ദിവസം കൊണ്ട് ശരാശരി അഞ്ച് കോടിയോളം രൂപ പിഴ. -ബിവറേജ് കളക്ഷനെ പിന്തള്ളുമോ ചേട്ടാ ....?
രജിത് മുതുവിള.
= ബിവറേജും കാമറയും ലോട്ടറിയും മത്സരിച്ചു പണിയെടുത്തു വേണം സർക്കാരിനെ പോറ്റാൻ...!
? കെ-ഫോണ്‍, കെ-റെയിൽ. കെ-പ്രവാസി. ഇതു പോലെ ആണോ സാബ് കെ-പാസ് എന്ന് തോന്നിപ്പിക്കുന്ന വിധം പരീക്ഷ എഴുതാതെ ജയിപ്പിക്കുന്ന രീതി?
സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ്. കോട്ടയം.
= ഉന്നത വിദ്യാഭ്യാസത്തിന്..... ഇന്നിവിടെ അല്പം വിദ്യയും ഉന്നത അഭ്യാസവും മതിയാകും!
? ഇരുചക്രവാഹന യാത്രികരിലെ രണ്ടാമൻ വശംതിരിഞ്ഞാണ് ഇരിക്കുന്നതെങ്കിൽ എ.ഐ ക്യാമറയിൽ മൂന്നാമനെ രേഖപ്പെടുത്തുന്നതിലെ വശപ്പിശക് ക്യാമറയ്ക്കു കോങ്കണ്ണു ബാധിച്ചതായി തോന്നുവാനുള്ള സാധ്യതയിലേയ്ക്കാണോ വിരൽ ചൂണ്ടുന്നത്..?
സ്വേത ആയില്യം, വെങ്ങര, കണ്ണൂർ.
= കോങ്കണ്ണായാലും കരിങ്കണ്ണായാലും പിഴയിടുന്നതിൽ ഒരു പിഴവും ഉണ്ടാകാതിരുന്നാൽ മതി.
? മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കേസിലെ പ്രതി വിദ്യ ഒളിവി ലാണെന്ന് വാർത്ത. ഇനി മുഖ്യമന്ത്രിയുടെ കൂടെ അമേരിക്കയിലൊട്ടെങ്ങാനും പോയോ...?
പി.റ്റി.ജയൻ കടുത്തുരുത്തി.
= ഒളിവുവാസവും വിദ്യയുടെ മറ്റൊരു വിദ്യയാകാം!
? മണ്‍സൂണിന്‍റെ സുഗമ യാത്രയെ ദുർബലമാക്കാൻ ബിപോർജോയ് രംഗപ്രവേശം ചെയ്തു. തിരിച്ചു വിടാൻ കുങ്കി ന്യൂന മർദ്ധം വരുമോ?
വിനോദ്. വി. നറുകര.
= കാലവർഷം അരിക്കൊന്പൻ സ്റ്റൈലിൽ കറങ്ങുകയാണ്. മയക്കുവെടിവച്ച് എത്തിക്കേണ്ടിവരും!
? ബസ്‌സിൽ ഡ്രൈവർമാർക്കും മുൻ സീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധ മാക്കി. അപ്പോൾ ബസ്‌സിന്‍റെ മുൻവശത്ത് നിന്ന് യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമുണ്ടോ?
റഫീഖ് കെ. മണക്കായി, പാറേക്കാട്.
= നിൽക്കുന്ന യാത്രക്കാരെ കന്പിയുമായി ബന്ധിപ്പിച്ച് ബൽറ്റിടാം. കൂടുതൽ സുരക്ഷയ്ക്ക് ഹെൽമറ്റും വേണ്ടിവരും...!
? കോണ്‍ഗ്രസിനകത്ത് കൊടുങ്കാറ്റ് അടിച്ചത് ശാന്തമാക്കിയിട്ടുണ്ട്, അതിലും വലുത് വരാനില്ല എന്ന് കെ.സുധാകരൻ. കാറ്റ് വരെ സുല്ലിട്ടോ ചേട്ടാ....?
രജിത് മുതുവിള, ദേവഗംഗ.
= കോണ്‍ഗ്രസിലുണ്ടാവുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റുകളാണ്. അത് ഒന്നിച്ചിരുന്നു ചായകുടിച്ചാൽ തീരും!
? ജീവിച്ചിരിക്കുന്പോൾ മനുഷ്യർ എല്ലാം വെട്ടിപ്പിടിച്ചു സ്വത്തുണ്ടാക്കാൻ ശ്രമിക്കുന്നു. അകാലത്തിൽ മരണം കൊണ്ടുപോകുന്നു. അതല്ലേ സത്യം നായർജീ്?
കിലാബുദീൻ, പോളയത്തോട്.
= ആരോഗ്യം കളഞ്ഞ് സ്വത്തുണ്ടാക്കുന്നവർക്ക്, പിന്നെ ആരോഗ്യം സംരക്ഷിക്കാൻ ആ സ്വത്ത് പോരാതെ വന്നേക്കും. ഉള്ളതുകൊണ്ട് സമാധാനത്തിൽ കഴിയുന്നവരാണ് സാക്ഷാൽ ഭാഗ്യവാ·ാർ!
politicalnaircartoons.blogspot.in
Monday, June 12, 2023 7:00 AM IST
? അരിക്കൊന്പൻ കേരള സർക്കാരിനെ കൈവിട്ട് തമിഴ്നാട് സർക്കാരുമായാണ് കൊന്പുകോർക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അവരും മയക്കുവെടിയാൽ തളച്ച് മറ്റൊരു സംസ്ഥാനാതിർത്തി കടത്തിവിട്ടാൽ തുടർന്നങ്ങോട്ടു സംസ്ഥാനങ്ങൾ താണ്ടിത്താണ്ടി അരിക്കൊന്പൻ രാഷ്ട്രതലസ്ഥാനം തന്നെ കൈയടക്കുമോ ?
സ്വേത ആയില്യം,വെങ്ങര, കണ്ണൂർ.
= അങ്ങനെ എൻഐഎ യുടെ ശ്രദ്ധയിൽ പെട്ടാൽ അവരു കൊണ്ടുപോയി പരിശീലിപ്പിച്ച് അതിർത്തിയിൽ ഭീകരരെ നേരിടാൻ നിയോഗിച്ചെന്നും വരാം...!
? കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നിയമപരമായി നീങ്ങാൻ സംസ്ഥാന സർക്കാർ -പക്ഷെ കടമെടുക്കാതെ ഒരടി നീങ്ങാൻ പറ്റുമെന്ന് ചേട്ടന് തോന്നുന്നു ണ്ടോ....?
രജിത് മുതുവിള ദേവഗംഗ.
= കേന്ദ്രം കൈവിട്ടാലും തുർക്കി നമ്മളെ സഹായിക്കാതിരിക്കില്ല!
? കേരളം സന്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായപ്പോൾ അങ്ങേക്ക് പറയാനുള്ളത്?
വിനോദ്. വി. നറുകര.
= ഇ- ഗവേണൻസാണ് എന്നത് തോന്നൽ മാത്രമാണ്, സത്യത്തിൽ ഇത് സന്പൂർണ്ണ കെ- ഗവേണൻസാണ്!
ാജനത്തിന് വൻബാധ്യതയായി ജൂണ്‍ ഒന്നുമുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. ഇതിനു നിരക്ക് വർധന എന്നല്ല പറയുക, നിരക്ക് വികസിപ്പിച്ചതേയുള്ളു എന്ന് വകുപ്പ് മന്ത്രി പറയുന്നു. എങ്ങനുണ്ട്....?
പി.റ്റി. ജയൻ കടുത്തുരുത്തി.
= ദാരിദ്ര വികസനം, അസംതൃപ്തി വികസനം ഇതെല്ലാം വികസന പ്രവർത്തനങ്ങളായി കാണണം!
? ആലപ്പുഴ വേന്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിന്‍റെ പഴക്കം അപകടകാരണമെന്നു പോലീസ്! മുങ്ങിയതിന് ശേഷമാണോ പഴക്കം കണ്ടെത്തുന്നത്?
റിയ ഫാത്തിമ പി. മണക്കായി, പാറേക്കാട്.
= ആദ്യം അപകടം നടക്കണം, പിന്നീട് അന്വേഷണം, അപകടകാരണം കണ്ടെത്തൽ, അതു കഴിഞ്ഞാൽ പ്രശ്നം പരിഹാരം എങ്ങനെ എന്ന് പഠിക്കാനായി വിദേശയാത്ര... ഇങ്ങനെയാണ് നടപടിക്രമം!
? കടം എടുക്കുവാൻ കേന്ദ്രം അനുമതി തന്നില്ലങ്കിൽ കേരളം നിശ്ചലമാകുമെന്ന് ധനമന്ത്രി പറയുന്നു. അപ്പോൾ കടം വാങ്ങിയിട്ട് മാത്രമാണോ സർക്കാരിന്‍റെ നിലനിൽപ്പ്.....?
പൊതുവായി പൊന്ന, അയിലൂർ, നെ·ാറ.
= കടം കിട്ടിയാൽ കേരളം നിശ്ചലമാകുന്നതിന്‍റെ എക്സ്പയറി ഡേറ്റ് അല്പം കൂടി നീട്ടാനാകും!
? അരിക്കൊന്പന് ഫാൻസുണ്ട്, എനിക്കില്ല, എന്തൊരു കഷ്ടമാണ്-ടി.ജി. രവി. - കമന്‍റ്....?
രജിത് മുതുവിള,ദേവഗംഗ.
= ഫാൻസുണ്ടാവണേൽ മിനിമം ഒരു കൊന്പ് എങ്കിലും വേണം!
? ഞങ്ങളുടെ നാട്ടിൽ ബ്രിട്ടിഷുകാർ പണിത പഴക്കമുള്ള പാലത്തിനു സമാന്തരമായി മറ്റൊരു പാലം ജനിക്കാൻ പോകുന്നു. അതിന്‍റെ പിതൃത്വം അവകാശപ്പെട്ട് മൂന്നു പ്രബല പാർട്ടികൾ മത്സരിച്ചു മുന്നോട്ടു വന്നിരിക്കുന്നു. യഥാർത്ഥ അവകാശി ആരെന്ന് ജനം എങ്ങിനെ തിരിച്ചറിയും...?
കെ.എം. സുബ്രഹ്മണ്യം, ഫറോക്ക്.
= പാലത്തിന്‍റെ ഉടമസ്ഥാവകാശം ജനത്തിനാണ്. പണി വൈകൽ, കേടുപാടുകൾ, അഴിമതി എന്നിവയ്ക്കുള്ള അവകാശം മൂന്നു പാർട്ടികൾക്കും പങ്കിട്ട് എടുക്കാവുന്നതാണ്
? വിദ്വേഷ സിനിമകൾക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്ന് പറയുന്നു. എന്നാൽ നമ്മുടെ സമൂഹ്യ ജീവിത്തിൽ പരക്കെ കാണുന്ന വിവിധതരം വിദ്വേഷങ്ങളോട് സർക്കാരിന്‍റെ സമീപനം എങ്ങനായിരിക്കും?
സതീശൻ മുന്പള്ളി, കൊറ്റാളി.
= വിദ്വേഷത്തെ അങ്ങനെത്തന്നെ നേരിടുന്ന ...വിദ്വേഷം വിദ്വേഷാൽ ശാന്തി.. ടെക്നിക്ക്!
? പ്രൈവറ്റ് ബസ് മൊത്തം വെള്ളകളർ അടിച്ചാൽ ബസിൽ നടക്കുന്ന പലവിധ മോശം വാർത്തകൾ ഒരു പരിധി വരെ ശരിയാവില്ലേ?
കെ.കെ സുമേഷ് കൊക്കാലെ.
= വാർത്തകൾക്കും വെള്ള പൂശേണ്ടിവരും!
? ഗുസ്തിതാരങ്ങളുടെ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കു മറുപടി പറയാതെ കേന്ദ്ര വനിതാമന്ത്രി മീനാക്ഷി ലേഖി ഓടി രക്ഷപ്പെട്ടത്രേ. അടുത്ത ഒളിന്പിക്സ് അത്ലറ്റിക് മീറ്റിൽ മന്ത്രിയെ മത്സരാർത്ഥിയായി പരിഗണിച്ചാൽ പി.ടി.ഉഷയിലൂടെ ഒരിക്കൽ നഷ്ടപ്പെട്ട മെഡൽ ഇന്ത്യയ്ക്കുവേണ്ടി കൈപ്പിടിയിലാക്കാനാ വില്ലെന്നുണ്ടോ?
സ്വേത ആയില്യം, വെങ്ങര, കണ്ണൂർ.
=ഒളിന്പികിസ് പറ്റിയില്ലെങ്കിലും സാഫ് ഗെയിംസിലെങ്കിലും ഒരു മെഡൽ ഉറപ്പിക്കാം. അതുപോലെ സമരക്കാർക്ക് രാഷ്ട്രീയത്തിലും ഒരുകൈ നോക്കാം...
? ബ╩ിനും ട്രെയിനും ഇത് എ┤് പΣി..? ബ╩ി┬ പീഡനബ്ബളും ട്രെയി│ കബ്ലിíലും ആണേ├ാ??
കെ.കെ. സുമേഷ്, കൊക്കാലെ.
= അവയും നന്പർ വണ്‍ കേരളത്തിന്‍റെ നവോത്ഥന യാത്രകൾക്ക് സജ്ജമായി.
? മന്ത്രിപ്പണി പറ്റിയതാണോ, വാർത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴിൽ! വീണ ജോർജിനെ പരിഹസിച്ച്- കെ മുരളീധരൻ. -ഇത് പറയുന്നയാൾക്ക് പറ്റിയ പണി പറയാമോ ചേട്ടാ....?
രജിത് മുതുവിള, ദേവഗംഗ.
= വീണ, വാർത്ത വായനയിൽ നിന്ന് വാർത്തയുണ്ടാക്കുന്ന പണിയിലേക്ക് വികസിച്ചു. ഭാവി ശോഭനമല്ലെന്നു തോന്നിയാൽ മുരളിക്ക് വീണാവായന ശീലിക്കാവുന്നതാണ്!
? മുടി കളർ ചെയ്തതിന് ആറാം ക്ലാസുകാരനെ സ്കൂളിൽ നിന്ന് പുറത്താക്കി - ശരിയോ തെറ്റോ.....?
രേഷ്മ രജിത് പനയ്ക്കോട്്.
= നിറം ഏതാണെന്ന് അറിഞ്ഞാലെ അതു ശരിയാണോ തെറ്റാണോ എന്നു പറയാനാകൂ!
? പ്രധാനമന്ത്രിക്ക് 100 ചോദ്യങ്ങൾ അയച്ചു കൊടുക്കാൻ ആർജവം കാണിച്ച ഡിവൈഎഫ്ഐ, കേരള മുഖ്യനോട് ഒരൊറ്റ ചോദ്യമെങ്കിലും ചോദിക്കാൻ ധൈര്യം കാണിക്കാത്തത് എന്തു കൊണ്ടാണ്?
കെ.എം. സുബ്രഹ്മണ്യം, ഫറോക്ക്.
= ഒപ്പം ഇരിക്കാൻ രണ്ടുകോടി ചാർജ്ജ് ചെയ്യന്ന ഒരാളോട് ഒരു ചോദ്യം ചോദിക്കുന്നതിന്‍റെ റേറ്റ് എന്തായിരിക്കുമെന്ന് ആലോചിച്ച് വിരണ്ടുകാണണം!
? അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭയിൽ മുഖ്യന്‍റെ കൂടെ ഇരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷങ്ങൾ മുടക്കണമെന്ന പ്രവണത... ഇതു പണപിരിവോ, സ്പോണ്‍സർഷിപ്പോ... നായർജി...?
അസ്കർ കളത്തിങ്ങൽ, ഫറോക്ക്.
= ഖജനാവ് കാലിയായ നന്പർ വണ്‍ സംസ്ഥാനത്തിനു വേണ്ടി സിഎം പ്രവാസി ഫാൻസ് ഒരുക്കുന്ന ഒരു ചാരിറ്റി പ്രവർത്തനമായി കണ്ടാൽ മതി!
politicalnaircartoons.blogspot.in
Tuesday, May 30, 2023 1:46 AM IST
? കരിമീന്‍, പേന, പടക്കം, കുടംപുളി പുണ്യ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് തേന്‍ എന്നിവയാണ് ഇപ്പോള്‍ കൈക്കൂലി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണം മടുത്തോ നായര്‍ ജീ?
റഫീഖ് കെ മണക്കായി പാറേക്കാട്.
= പണത്തിനു പുറമെ മറ്റു ഉത്പന്നങ്ങളും സംഭരിച്ച് ഒരു ഷോപ്പിംഗ് മാള്‍ ആയിരുന്നിരിക്കണം അയാളുടെ സ്വപ്നം!
? കെ.വി.തോമസിന് ശമ്പളത്തിനും അലവന്‍സിനും പകരം ഒരു ലക്ഷം രൂപ ഓണറേറിയം. നാല് ജീവനക്കാരെ നിയമിക്കാനും അനുവാദം -എല്‍.ഡി.എഫ് വന്നത് ഒരാള്‍ക്ക് എല്ലാം ശരിയായെന്ന് പറഞ്ഞാല്‍ ?
രജിത് മുതുവിള, ദേവഗംഗ.
= ഒരാള്‍ക്കല്ലാ. സഖാക്കള്‍ക്കെല്ലാം കോളാണ്!
? മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍: അഞ്ഞൂറ് രൂപക്ക് പാചകവാതകം, നൂറ് യൂണിറ്റ് വൈദുതി സൗജന്യം, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളല്‍.. കേരളത്തില്‍ ഇങ്ങനെ വാഗ്ദാനങ്ങള്‍ നല്‍കി പ്രകടന പത്രിക ഇറക്കാന്‍ ഒരു മുന്നണിക്കും ധൈര്യം ഇല്ലാത്തതെന്താണ്...?
പി.റ്റി. ജയന്‍, കടുത്തുരുത്തി.
= അതിന്റെ ആവശ്യമില്ല വര്‍ഗീയത പറഞ്ഞു വിരട്ടിയുള്ള പ്രചാരണം തന്നെ മതി.... ഒരഞ്ചുകൊല്ലം കൂടി ഓടിക്കാം...!
? പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
കെ.കെ സുമേഷ്, കൊക്കാലെ.
= ഇത്തരം ചീപ്പ് പരിപാടിക്കൊന്നും സാധാരണ പ്രസിഡന്റ് വരാറില്ല
? അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ഒരു വില്ലേജ് അസിസ്റ്റന്റ് ഒരു കോടിയില്‍പ്പരം രൂപയുടെ അഴിമതി കാട്ടിയത് പുറത്ത് വന്നു. കേരളം നമ്പര്‍ വണ്‍ തന്നെയല്ലേ?
പൊതുവായി പൊന്ന അയിലൂര്‍.
= പുളി,തേന്‍, മുട്ട അങ്ങനെ കുറഞ്ഞയിനം അഴിമതിക്കും കേരളത്തില്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്..!
? ബ്ലീച്ചിംഗ് പൗഡര്‍ ഇടപാടില്‍ ഒരു കോടിയിലേറെ രൂപയുടെ രഹസ്യ അഴിമതിയെന്ന്! സൂചന മാത്രമാണോ ?
വിനോദ്. വി. നറുകര.
= വല്ല ചാനല്‍ വാര്‍ത്തയും കേട്ട് ഇറങ്ങിത്തുള്ളരുത്, അവസാനം ബ്ലീച്ചായെന്നു വരും...!
? അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തവര്‍ വരെയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു. ഇങ്ങനെയുള്ള വീരന്മാരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ ആക്കിയാല്‍ എങ്ങനെയുണ്ടാവും?
ജോയി ആലപ്പാട്ട് മേവട.
= സാധാരണ ഡോക്‌ട്രേറ്റുള്ളവരെ ഏതെങ്കിലും വാഴപ്പിണ്ടി കോര്‍പ്പറേഷന്റെ ചെയര്‍മാനാക്കുകയാണല്ലോ പതിവ്!
? ഇടതുപക്ഷം, വലുതുപക്ഷം എന്നിങ്ങനെയുള്ള രാഷ്ട്രീയ വേര്‍തിരിവിനു പകരം ഭരിക്കുന്ന കക്ഷികള്‍ ഏതായാലും അവരെ വലുതുപക്ഷമെന്നു വിശേഷിപ്പിക്കുന്നതല്ലേ അഭികാമ്യം?
സ്വേത ആയില്യം, വെങ്ങര, കണ്ണൂര്‍.
= രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് പക്ഷമോ ആദര്‍ശമോ ഒന്നുമില്ല. പൊതുവില്‍ ഭരണക്കാരെ സുഖിമാന്മാരെന്നും പ്രതിപക്ഷത്തെ നിരാശാ കാമുകരെന്നും വിളിക്കാം.
? തമിഴ്‌നാട് കേരള സര്‍ക്കാരിനെ വട്ടം കറക്കി താരപരിവേഷത്തോടെ വിലസുന്ന ഒരു കൊമ്പന്‍. പുള്ളിയെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ മോഹം. അനുമതിക്കായി ആരെ സമീപിച്ചാല്‍ കാര്യം നടക്കും. കമന്റ്?
ജോയി ആലപ്പാട്ട് മേവട.
= അരിക്കൊമ്പനെ തന്നെ വേണമെങ്കില്‍ കേരളാ തമിഴ്‌നാട് സര്‍ക്കാരുകളുടെയും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റേയും പിന്നെ അരിക്കൊമ്പന്‍ ഫാന്‍സിന്റേയും അനുവാദം വേണ്ടിവരും. ഒരു വിവാദം കൂടി ഉണ്ടാക്കിയാല്‍ സംഭവം പൊളിക്കും!
politicalnaircartoons.blogspot.in
Friday, May 26, 2023 1:55 AM IST
?ഡി.കെ. ശിവകുമാർ കാൽനഖം തൊട്ട് തലമുടി വരെ കോണ്‍ഗ്രസുകാരനാണെന്നു കെ.സി. വേണുഗോപാൽ പറയുന്നു. അപ്പൊ സിദ്ധരാമയ്യയോ....?
പി,റ്റി. ജയൻ കടുത്തുരുത്തി.
= കണ്ണു മുതൽ പോക്കറ്റുവരേയുള്ളൂ.സിദ്ധരാമൻ സൂത്രശാലിയാണ്. ഫുൾ കോണ്‍ഗ്രസായ ഡികെയെ വേണേൽ ഈസിയായി പറ്റിക്കാം!!
? 2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ. നിലവിൽ കയ്യിലുള്ള നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം. -2000 രൂപ നോട്ടുകൾ ഞാൻ കണ്ട കാലം തന്നെ മറന്നു. അതുകൊണ്ട് തന്നെ നിരോധനം എന്നെ ബാധിക്കില്ല -ചേട്ടന്‍റെ മറുമൊഴി?
രജിത് മുതുവിള, ദേവഗംഗ.
= ഉടൻ നിരോധിക്കുമെന്നുള്ള അറിവ് എനിക്ക് നേരത്തെ കിട്ടി. അതിനാൽ നിരോധനം എന്നെയും ബാധിക്കില്ല..!
? വൈദ്യുതി ചാർജ് വർധിക്കും; ജനങ്ങൾക്ക് അമിതഭാരമുണ്ടാകില്ലെ ന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രിയുടെ കൈയ്യിൽ മാന്ത്രിക വടിയുണ്ടോ?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= വടി നമ്മുടെ കൈയ്യിലാണുള്ളത്. ആരും സ്വിച്ച് ഓണാക്കാതിരിക്കുക, വൈദ്യുതി ചാർജ് കൂടില്ല!
? 2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും- കമന്‍റ്...?
രേഷ്മ രജിത്ത് പനയ്ക്കോട്.
= തുല്യദുഃഖിതരുടെ സ്നേഹം. കെ.എസ്.ആർ. ടി.സിയും കാലഹരണത്തിന്‍റെ വക്കിലാണല്ലോ...
? നമ്മുടെ നാട്ടിലെ പല കാര്യങ്ങളിലും നമ്മൾ പ്രതികരിക്കാത്തത് കൊണ്ട് ആണോ മൊബൈൽ ഫോണ്‍വരെയും പൊട്ടി തെറിക്കുന്നത് ?
കെ.കെ. സുമേഷ്, കൊക്കാലെ.
= യൂട്യൂബിലും ഫേസ്ബക്കിലും തീപിടിപ്പിക്കുന്ന വീഡിയോകളല്ലെ വന്നു കൊണ്ടിരിക്കുന്നത്. മൊ ബൈൽ പൊട്ടിത്തെറിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.
?കാഞ്ഞങ്ങാട്ട് യുവതിക്കു നേരെ നഗ്നതാ പ്രദർശനം: പഴക്കച്ചവടക്കാരൻ അറസ്റ്റിൽ -വന്ന്വന്ന് ഇതൊരു ഫാഷനായി മാറിയോ ചേട്ടാ ....?
രജിത് മുതുവിള, ദേവഗംഗ.
= എവിടേയും തുറന്ന സമീപനം ഉണ്ടാകുന്നത് നവോത്ഥാനത്തിന്‍റെ ലക്ഷണമാണ്!
? കാട്ടുപോത്തും കാട്ടു പന്നിയും കാട്ടാനയും മനു ഷ്യ·ാരെ ഇങ്ങനെ ആക്രമിക്കുന്നത് എന്തു കൊണ്ടാണ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= നമ്മളെയും കാട്ടുമൃഗങ്ങൾ അവരുടെ ഗണത്തിൽ ഉൾപ്പെടുത്തിക്കാണും!
? പിണറായി വിജയൻ 40 ലക്ഷം രൂപയുടെ കാറിൽ ഓടുന്പോൾ ആഡംബരവും സിദ്ധരാമയ്യ രണ്ടുകോടിയുടെ കാറിൽ ഓടുന്പോൾ ആഡംബരമല്ലാതാവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
അഷ്റഫ് പി.പി. ഇരിക്കൂർ.
= സിദ്ധരാമൻ ഇപ്പോൾ കയറിയതല്ലേയുള്ളൂ. മധുവിധുകാലത്ത് ആരും ഒന്നും പറയാറില്ല!
? കർണ്ണാടകത്തിലെ എല്ലാ വീടുകൾക്കും പ്രതിമാസം ഇരുനൂറു യൂണിറ്റ് വൈദ്യുതി ഫ്രീ ആണെന്ന്. അതുപോലെ ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാണെന്ന് കേട്ടു. ഇതൊക്കെ കേൾക്കുന്പോൾ നായർ സാബിന് എന്തെങ്കിലും പറയാൻ തോന്നുന്നുണ്ടോ?
പി.റ്റി. ജയൻ കടുത്തുരുത്തി.
= അങ്ങനെ ഓസിനു ജീവിക്കുന്നത് നവോത്ഥോന മനുഷ്യർക്ക് ഇഷ്ടമല്ല. രാജ്യത്ത് ഏറ്റവും വിലകൂടിയ ജീവിതമാണ് നമ്മൾ നയിക്കുന്നത് എന്നതിൽ അഭിമാനിക്കണം!
?ജനനം @2018. മരണം 2023 ആയുസ് അഞ്ചു വർഷം ഞാൻ പോകുന്നു എന്ന് 2000രൂപ!
റഫീഖ് കെ. മണക്കായി.
= അഞ്ചുവർഷം സംഭവബഹുലമായിരുന്നു.നിരവധി എംഎൽഎമാരെ വാങ്ങാനും മന്ത്രിസഭ മറിച്ചിടാനും കഴിഞ്ഞല്ലോ!
? ആശുപത്രിയിൽ പാരസെറ്റമോൾ പോലും കിട്ടാൻ വിഷമം. പക്ഷെ ഇപ്പോൾ കത്തുന്നത് മുഴുവൻ മെഡിക്കൽ സംഭരണ ശാലകൾ ആണല്ലോ സാബ്? ഇത് ആരോഗ്യ വകുപ്പിനെ കരി വാരി തേക്കാനുള്ള ഗൂഢശ്രമമല്ലേ? കമന്‍റ്
സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.
= ആരോഗ്യവകുപ്പിനു രോഗം വന്നാൽ പിന്നെ എന്താണു രക്ഷ!
politicalnaircartoons.blogspot.in
Saturday, May 20, 2023 11:01 PM IST
? കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗി ഡോക്ടറുടെ മുഖത്തടിച്ചു. മദ്യവും, ലഹരിയും കേരളത്തെ കാർന്ന് തിന്നുകയാണോ ഗുരുവേ ...?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
=യഥാ രാജ.... തഥാ പ്രജ!
? നമ്മുടെ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന ജീവിയാണ് കോണ്‍ഗ്രസ് എന്ന് സജി ചെറിയാൻ പറയുന്നു. അപ്പോൾ സിപിഎം കേരളത്തിൽ മാത്രം കണ്ടുവരുന്ന ഏത് ജീവിയാണ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
? നഅധ്വാനവർഗ്ഗത്തിന്‍റെ പേരിൽ അധ്വാനമില്ലാതെ സുഖിച്ച് ജീവിച്ച് വംശനാശം നേരിടുന്ന ഒരു പാവം ജീവി.
= സർക്കാർ ആശുപത്രിയിൽ വരുന്ന ചെറുപ്പകാരിൽ ലഹരി ഉപയോഗം കൂടുന്നതായി പഠനം. ഇത് തടയാനായി ആശുപത്രിയുടെ പരിസരത്തു ബെവ്കോ ഒൗട്ട്ലെറ്റ് തുടങ്ങാൻ ഒരു നിർദ്ദേശം വെക്കാമോ സാബ്?
സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ് കോട്ടയം.
= ആശുപത്രിക്ക് അകത്തു തന്നെയാകാം. മരുന്നു ലഹരിയെ മദ്യലഹരികൊണ്ട് ശമിപ്പിക്കുന്ന ഒരു മദ്യചികിത്സാ രീതി അവിടെ പരീക്ഷിക്കാമല്ലോ...!
? ആന്ധ്രായിൽ ഏക്കർ കണക്കിന് കഞ്ചാവ് കൃഷിയുള്ള മലയാളി, കാസർഗോഡ്കാരൻ ഇബ്രാഹിം പിടിയിലായെന്ന് വാർത്ത. മലയാളി പൊളിയാണെന്നു പി.റ്റി ജയൻ പറഞ്ഞാൽ....?
പി.റ്റി ജയൻ, കടുത്തുരുതത്തി.
= അതിലും വലിയ പിടി ഉള്ളതിനാൽ കാസർകോഡുകാരൻ എന്നും സുരക്ഷിതനായിരിക്കും....!
? പാർട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നൽകും... :ഡി.കെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ചുരുക്കും, അല്ലെ ജീ ....?
രജിത് മുതുവിള, ദേവഗംഗ.
= അതെ. പക്ഷേ... അമ്മയുടെ പുന്നാരമോൻ ആരായിരിക്കുമെന്ന് കണ്ടറിയണം!
? കർണാടക ഇലക്ഷൻ ഫലം പുറത്തുവന്നതോടെ ഇന്ത്യയിലെ മതേതര പാർട്ടികളും മതന്യൂന പക്ഷങ്ങളും കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് ദേശീയതലത്തിൽ ആഘോഷിച്ചതായിരുന്നു. കോണ്‍ഗ്രസിലെ അധികാര തർക്കം മൊത്തത്തോടെ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 2024-ൽ ബിജെപി അതിശക്തമായി അധികാരത്തിൽ തിരിച്ചു വരാൻ ഇത് ഇടയാക്കുമോ...?
പി.പി അഷറഫ്, ഇരിക്കൂർ.
= സ്നേഹത്തിന്‍റെ കടയിലെ കാഷ് കൗണ്ടറിലുണ്ടായ വെറുപ്പിന്‍റെ തർക്കം മാത്രം....!
? കർണാടക തൂത്തു വാരിയിട്ടു ഇപ്പോൾ നാഥൻ ഇല്ലാത്ത അവസ്ഥയിലേക്ക് പോകുമോ. ഇരു കൂട്ടരുടേയും പിടി ഒട്ടും അയയുന്ന ലക്ഷണമില്ലല്ലോ സാബ്?
സതീഷ്കുമാർ, ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം.
= ചർച്ചിച്ച്... ചർച്ചിച്ച് അവസാനം കുഞ്ഞില്ലാതാക്കരുത് !
? വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്ന് വാശി; മദ്ധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു.
- മദ്യ- വയസ്ക്കൻ ആയിരിക്കുമോ ജീ ....?
രജിത് മുതുവിള, ദേവഗംഗ
= കേട്ടിട്ട് ഒരു പോക്സോ റാസ്ക്കലായിരിക്കണം!
? ആരോഗ്യ വകുപ്പെന്നത് ഒരു വ്യക്തിയല്ലന്നും മുഖ്യമന്ത്രി മുതൽ ആശാപ്രവർത്തകർ വരെ ചേർന്നതാണെന്നും മന്ത്രി വീണാ ജോർജ് പറയുന്നു. കൊലക്കത്തിക്ക് ഇരയാകുന്ന ഡോക്ടർമാർ ഇതിൽ ഏത് വകുപ്പിൽ വരും....?
പി,റ്റി. ജയൻ കടുത്തുരുത്തി.
= ആഭ്യന്തര വകുപ്പിന്‍റെ കഴിവുകേടിൽ.. പെടുത്താം!
? എ.ഐ ക്യാമറ റോഡ് സംസ്കാരം വളർത്താനെന്ന്.. നല്ല കാര്യം.. റോഡ് പണി - കുഴിക്കൽ സംസ്കാരം വളർത്താൻ ഉള്ള ക്യാമറ ഏത്...?
കുക്കു ആറ·ുള..
= കുഴിയിൽ ശവസംസ്കാരം നടക്കാതിരിക്കാൻ നമ്മുടെ സ്വന്തം കണ്ണ്കാമറ തുറന്നു പിടിച്ചു പോകണം...!
politicalnaircartoons.blogspot.in
Wednesday, May 17, 2023 1:40 AM IST
? മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ത് ഓരോരുത്തരുടെയും ചോയ്സാണ്; സി നിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരി ശോധിക്കുന്നതിൽ തെറ്റില്ലെന്ന്-നിഖില വിമ ൽ. ഇതൊക്കൊയാണോ ചേട്ടാ ചോയ്സ്?
രജിത് മുതുവിള, ദേവഗംഗ.
= അഴിമതിയും പൊതുമുതൽ കൊള്ള യുമൊക്കെ ഷാഡോപ്ലേ നടക്കുന്ന നാട്ടി ൽ എന്തു ചോയ്സുമാകാം.
? തൃശ്ശൂർ പൂരത്തിന് മെസ്‌സിയുടെ പടമുള്ള കുട. വരുംവർഷങ്ങളിൽ സരിതയുടെയും സ്വപനയുടെയും പടം പ്രതീക്ഷിക്കാമോ...?
കെ.കെ. സുമേഷ്, കൊക്കാലെ.
= അവരേക്കാൾ ജനപിന്തുണയുള്ള അരിക്കൊന്പനോ ചക്കക്കൊന്പനോ വന്നേക്കാം.
? ഡോക്ടർക്കു കുത്ത് ഏറ്റത് എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് എന്ന് മന്ത്രി. അപ്പോൾ ഇനി മുതൽ സർക്കാർ ആശുപത്രിയിൽ ഏറ്റവും കൂടുതൽ പ്രസവിച്ച ഡോക്ടറെ ഗൈനക്കോളജി, കാൽ ഒടിഞ്ഞ ആളെ ഓർത്തോ യിലും നിയമിക്കണം എന്നാണോ സാബ്?
സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ്, കോട്ടയം. (പി.റ്റി ജയൻ, സുമേഷ്, അസ്കർ, കിലാബുദ്ദീൻ... തുടങ്ങിയവരും ഈമട്ടിൽ ചോദ്യമയച്ചിരുന്നു)
= മന്ത്രിക്ക് എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്. എങ്കിലും കേരളത്തിൽ പണിയെടുക്കുന്നവർക്ക് ഒരു വർഷത്തെ സ്വയരക്ഷാ കോഴ്സ് ഉടൻ നിർബന്ധമാക്കും!
? കുട്ടികൾ അടങ്ങുന്ന ഒരു കു ടുംബത്തിന് ടൂവീലറിൽ യാത്ര ചെയ്യാൻ കേരളത്തിലെ നിയമം അനുവദിക്കില്ല. എന്നാൽ 15 പേർക്ക് കയറാവുന്ന ബോട്ടിൽ 40 പേരെ കയറ്റാം അല്ലേ?
കെ.കെ. സുമേഷ്, കൊക്കാലെ.
= ജലഗതാഗതത്തിനും കാമറ വരും.... കേട്ടോ!
? മുരളീധരൻ നെറ്റിപ്പട്ടം കെട്ടിയ ആനയെന്ന് വി.ഡി. സതീശൻ. അപ്പോൾ സതീശനോ?
വിനോദ്. വി. നറുകര.
= കോളർ ഘടിപ്പിച്ച അരിക്കൊന്പൻ!
? ബന്ധം പിരിഞ്ഞു, റീഫണ്ട് വേണം; വിവാഹ ഫോട്ടോഗ്രാഫറോട് വിചിത്ര ആവശ്യവുമായി യുവതി. ഇനി ഈ പണി ചെയ്തും ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല -കമന്‍റ്...?
രജിത് മുതുവിള ദേവഗംഗ.
= ഫോട്ടോഗ്രാഫിയിലൂടെ യോജിപ്പിച്ച ബന്ധം പിരിക്കാനാവില്ല. ഫോട്ടോഷോപ്പിലുടെ പിരിക്കണേൽ വീണ്ടും ഫണ്ടുവാങ്ങാം.
? മദ്യം കൊടുക്കുന്നതും ഉൗതിപ്പിച്ച് പിടിപ്പിക്കുന്നതും ഒരാൾ.. മദ്യത്തി ന്‍റെ ലാഭവും ഫൈനും കൂടി മുടക്കു മുതലിന്‍റെ എത്രയോ ഇരട്ടി കിട്ടുന്നു.. നല്ല ബിസിനസ്! കമന്‍റ്?
കുക്കു ആറ·ുള.
= എല്ലാം ശരിയാക്കാൻ സൃഷ്ടി-സ്ഥിതി- സംഹാരത്തിന്‍റെ എല്ലാ വകുപ്പും ഒരാൾക്കു തന്നെ വേണമല്ലോ!
? കൊട്ടാരക്കരയിൽ ഡോക്ടർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നു വീണ ജോർജ് പറയുന്നു. വളച്ചൊടിക്കാൻ അവരുടെ വാക്കുകൾ വടിയായിട്ടാണോ വായിൽ നിന്നും വന്നത്...?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= വായിൽ നിന്ന് വീണ അബദ്ധവാക്ക് ജോർ.... ആക്കാനുള്ള വിദ്യ വളച്ചോടിക്കലാണ്!
? ഒരു സിനിമയ്ക്ക് മനുഷ്യരെ മാറ്റിമറിക്കാൻ കഴിയുമായിരുന്നെ ങ്കിൽ മനുഷ്യൻ എന്നെ നന്നായേനെ....! കമന്‍റ്?
കുക്കു ആറ·ുള.
= നനന്നാവാൻ കൂട്ടാക്കാത്ത മനുഷ്യരാണ് ഇപ്പോൾ സിനിമയെ മാറ്റി മറിക്കുന്നത്...
? പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്ന വകുപ്പിലെ ഫയലു കൾ മിക്കതും സെക്രട്ടറിയേറ്റിൽ തീ പിടിക്കുന്നുണ്ടല്ലോ ഗുരുവേ ... കുട്ടിച്ചാത്തന്‍റെ ഉപദ്രവമായിരി ക്കുമോ....?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
= ചുട്ടു പൊള്ളുന്ന ആരോപണങ്ങളാകുന്പോൾ തീപിടിക്കാം!
? രണ്ട് കാലുള്ള ചില കൊന്പ·ാരെ പിടിച്ചു അന്‍റാർട്ടിക്കയിൽ വല്ലോം വിടാൻ മാർഗം ഉണ്ടോ....?
കുക്കു ആറ·ുള.
= കൊന്പ·ാർ തീറ്റ തേടി ഛത്തിസ്ഗഡ് വഴി രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ട്!
? കോണ്‍ഗ്രസ് മാറണമെന്ന് മുഖ്യമന്ത്രി. കോണ്‍ഗ്രസ് നയിക്കട്ടേന്ന് സജി ചെറിയാ ൻ. താങ്കൾ എന്ത് പറയുന്നു?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= തൽക്കാലം മാറി നിന്ന് നയിക്കട്ടെ..
? തെരഞ്ഞെടുപ്പ് കർണാടകയിൽ; താൻ കേരളത്തിലെ നേതാവാണെന്ന് മന്ത്രി വി. മുരളീധരൻ. -ഇത്ര പെട്ടെന്ന് കർണ്ണാടകം വിട്ടോ ചേട്ടാ...?
രജിത് മുതുവിള, ദേവഗംഗ.
= കേരളത്തിലെ സ്ഥിതി അതിലും പരിതാപകരമാണ്. വടക്കേഇന്ത്യൻ നേതാവാണെന്നു പറയുകയാണ് ബുദ്ധി!
politicalnaircartoons.blogspot.in
Wednesday, May 10, 2023 8:43 AM IST
? തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രിയങ്ക ഗാന്ധി ഹോട്ടൽ അടുക്കളയിൽ കയറി ദോശ ചുടുന്നു. ഇവിടെ കമ്മ്യൂണിസ്റ്റു നേതാവ് അപ്പം വിൽക്കുന്നു ഇവർക്കൊക്കെ ഇതെന്തു പറ്റി...?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിനിടെ ഇത്തരം പൂട്ടുകച്ചവടം പതിവാണ്
? ക്യാമറയിൽ പലതും കാണുന്നല്ലോ നായർ സാറേ? ഈ കണക്കിന് പോയാൽ പുലിവാലാകമോ?
കെ.ആർ.സുശീലൻ, വൈക്കം.
= ഇപ്പോൾ കാമറക്കു പിന്നിലാണ് തട്ടിപ്പ് കാഴ്ചകൾ!
? മുഖ്യമന്ത്രി പരിവാരങ്ങളുടെ യു.എ.ഇ യാത്ര കേന്ദ്രം തടഞ്ഞതെന്താണ് നായർജീ..?
കിലാബുദ്ദീൻ പോളയത്തോട്.
= മ്രґിമാരുടെ വിദേശയാത്രകളിലെ തട്ടിё് നിരീЈിЎാі എГാവАЎും കേന്ദ്രം കോളА തയാറാЎി വരുന്നു. എന്നിട്ടേ ഇനി വിടുന്നൊЕു!
? ചന്ദ്രയാൻ ചെലവ് 360 കോടി എന്നും എ.ഐ കാമറ ചെലവ് 275 കോടി എന്നും കേൾക്കുന്നു. അങ്ങയുടെ കമന്‍റ്?
കെ.കെ. സുമേഷ്, കൊക്കാലെ.
= ഇന്ദ്രനും ചന്ദ്രനും മേലെ നടക്കുന്ന ആൾക്കാരുടെ ഇടപാടുകളാണ് ചെലവ് കൂടും.....!
? നിയമ സഭയിലെ കസേരകളും കംപ്യൂട്ടറുകളും തല്ലി തകർത്ത് നിയമസഭയിൽ അഴിഞ്ഞാടിയ വി. ശിവൻകുട്ടി ഇപ്പോൾ നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് ക്ലാസ്‌സ് എടുക്കുന്നു...! ഇവിടെ പൊതുജനം വീണ്ടും കഴുതയാകുന്നു. അല്ലേ..?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= അനുഭവം ഗുരു... ശിവൻകുട്ടി ചിലത്തോൾ ശരിും നന്നായതാണെങ്കിലോ!
? ഞാൻ പ്രീഡിഗ്രിക്ക് തോറ്റയാളെന്ന് മമ്മൂക്ക -
ഞാനും....! ചേട്ടനോ ....?
രജിത് മുതുവിള, ദേവഗംഗ.
= ഞാനും....! തോണ്‍വി ഒന്നിന്റേറയും അവസാനമല്ലെന്ന് പഠിപ്പിത്ഥാൻ പ്രീഡിഗ്രി തോറ്റ നമുത്ഥ് ഒരു ആഗോള സംഘടന ഉണ്ടാത്ഥാവുന്നതാണ്.
? സ്വന്തം മനഃസാക്ഷിക്കനുസരിച്ചു പ്രവ ർത്തിക്കാനാണ് പപ്പ പഠിപ്പിച്ചതെന്നു അനിൽ ആന്‍റണി പറയുന്നു. കമെന്‍റ്് ?
പി.റ്റി. ജയൻ കടുത്തുരുത്തി.
= സ്വന്തം നിലനില്പ്പിനായി മറുകണ്ടം ചാടിക്കളിക്കാനും കാലുവാരാനും ആ ദ്യം മനസിനെ പഠിപ്പിക്കണം. പിന്നെ എല്ലാം മനഃസാക്ഷി നോക്കിക്കോളും
? വിദേശയാത്ര നടത്തുന്നത് മോശം കാര്യമെĂന്ന് മുഹമ്മദ് റിയാസ്. കമന്‍റ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= അത് പൊതുപണം ധൂർത്തടിച്ചാണ ല്ലോ എന്നോർത്താൽ മതി, നല്ല റിലാക്സേഷനും ഉണ്ടാവും..!
? മദ്യപിക്കാത്തയാൾ ഉൗതിയപ്പോൾ ന്ധബീപ്’ ശബ്ദം വന്നു. പിഴയടയ്ക്കാതെ പറ്റില്ലെന്ന് പൊലീസ് -
ബീപ് -നോട് അടയ്ക്കാൻ പറയണ്ടെ ചേട്ടാ,
അതല്ലെ അതിന്‍റെ ഒരു മര്യാദ....?
രജിത് മുതുവിള.
= പിഴപ്പണം കൊള്ളയടിക്കാനായി, ആര് ഉൗതിയാലും ബീപ്പ് കേൾപ്പിക്കുന്ന പോലീസിന്‍റെ ചീപ്പ് പരിപാടിയാണോ എന്ന് പരിശോധിക്കണം!
? ബസ് അപകടമുണ്ടായാൽ കുറച്ചുദിവസം ബസ്‌സുകളുടെ ഫിറ്റ്നസ് പൊക്കി നോക്കൽ, ഭക്ഷ്യവിഷബാധയുണ്ടായാൽ ഹോട്ടലുകളിൽ രണ്ടുനാൾ വലിയ ചെക്കിങ്ങ് ഉണ്ടാകും. ഇനി കുറച്ചുദിവസം ബോട്ടുകളുടെ ഫിറ്റ്നസ് പൊക്കി നോക്ക ലായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. എല്ലാം താൽക്കാലികമല്ലേ നായർ ജീ?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= അതെ. ഇവർക്കിതെല്ലാം ഓരോ ദിവസത്തെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം!
? സ്കൂളുകളിൽ നീന്തൽ പരിശീലനം നൽകിയാൽ അത് വളരെ നല്ല ഒരു കാര്യമല്ലെ? അല്ലാതെ ജീവിതത്തിൽ ഒരു തരത്തിലും ആവശ്യമില്ലാത്ത പലതും കുത്തി നിറച്ച് പഠിച്ചിട്ടു സത്യത്തിൽ എന്താ കാര്യം.. ആർക്കാ ഗുണം?
കെ.കെ. സുമേഷ്, കൊക്കാലെ.
= വിവേകവും രാജ്യസ്നേഹവുമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ കുട്ടികളെ പഠിപ്പിക്കുക. എല്ലാം ശരിയാകും...!
politicalnaircartoons.blogspot.in
Friday, May 5, 2023 12:43 AM IST
? ലാവലിൻ കേസ് 34-ാം തവണയും മാറ്റി വെച്ചു. അടുത്ത പത്ത് കൊല്ലത്തിനുള്ളിൽ കേസ് പരിഗണി ക്കാൻ സാദ്ധ്യതയുണ്ടോ ഗുരുവേ ...?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
= സിൽവർ ലൈൻ വരും....വരും... എന്നു പറയും പോലെ ഒരു മുദ്രാവാക്യം മാത്രമാണ് ലാവ്ലിൻ കേസ് തുടങ്ങും എന്നതും!
? ലോകത്ത് ആദ്യമായി സാമൂഹിക ചിന്തകൾ ഉടലെ ടുത്തത് ഭഗവാൻ ശ്രീബുദ്ധനിലായിരുന്നു.എന്നാൽ ആദ്യത്തെ സാമൂഹ്യ ദ്രോഹചിന്തകൻ ആരാണാവോ സാബ് ?
മണിപ്രസാദ്.
= സാമൂഹ്യദ്രോഹ ചിന്തകൾ മനുഷ്യസഹചമാണ്. അധികാര മോഹമുള്ള വർഗ്ഗം അതിന്നും പരിപോഷിപ്പിച്ച് നിലനിർത്തി വരുന്നു..!
? അരിക്കൊന്പനെ പിടിക്കാൻ പോയപ്പോൾ കിട്ടിയത് ചക്കകൊന്പനെ ഇനി മാങ്ങകൊന്പനെ കിട്ടുമോ?
റഫീഖ് കെ. മണക്കായി, പാറേക്കാട്.
= കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കും. അതാണല്ലോ നാട്ടുനടപ്പ്..!
? പിഴ ന്ധവരുമാനം’ കുറഞ്ഞു; വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നോട്ടീസ്-
പിഴ കൊണ്ട് പിഴയ്ക്കേണ്ട അവസ്ഥയെ എന്ത് വിളിക്കണം ജീ ....?
രജിത് മുതുവിള, ദേവഗംഗ.
= പിഴച്ച ജീവിതം!
? മലയാളികളുടെ ഹൃദയം സ്പർശിച്ച കലാ കാരൻ, പതിറ്റാണ്ടുകളോളം ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ നടൻ മാമുക്കോയയെ അവസാനനോക്ക് കാണാൻ പതിനായിരങ്ങൾ എത്തിയ പ്പോൾ, മലയാള സിനിമയിലെ പ്രമുഖരെ യൊന്നും കണ്ടില്ല. ചിരിയുടെ സുൽത്താ നോടുള്ള ആദരവാണോ നായർജി....?
അസ്കർ കളത്തിങ്ങൽ, ഫറോക്ക്.
= പണത്തിനും അംഗീകാരത്തിനും ചതിയും അധാർമികതയും മാത്രം ശീലമുള്ള ഇന്നത്തെ സിനിമ-രാഷ്ട്രീയരംഗത്തു നിന്ന് എളിയവർ ആദരവും നന്ദിയും പ്രതീക്ഷിക്കണ്ടാ!
? അരി തിന്നുന്നവനെ അരി കൊന്പൻ എന്നും ചക്ക തിന്നുന്നവനെ ചക്ക കൊന്പൻ എന്നും വിളിക്കാമെങ്കിൽ ഖജനാവ് തിന്നു മുടിപ്പിക്കു ന്നവന് പറ്റിയ പേര് സാബിന് പറയാൻ പറ്റുമോ?
സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ്,കോട്ടയം.
= ഖജനാവ് കൊന്പൻ!
ആലിബാബയും 21 കൊന്പ·ാരും....
? മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വളരെ ക്ഷുഭിതനായിട്ടാണ് അരിക്കൊന്പൻ പ്രതികരിച്ചത് എന്നൊരു വാർത്ത കേട്ടു നേരാണോ ജീ...?
രജിത് മുതുവിള ദേവഗംഗ.
= നനേരാണ്. ജനത്തിന്‍റെ സ്വൈര്യജീവിതമല്ല, ആനകളുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് അരിക്കൊന്പൻ സൂചിപ്പിച്ചു...
? അരിക്കൊന്പൻ നടന്ന് തമിഴ്നാട് വനത്തിലെത്തിയതായി അറിഞ്ഞു. അങ്ങനെ തമിഴ്നാട് രജിസ്ട്രേഷൻ ആയ സ്ഥിതിക്ക് ഇനി കേരളത്തിൽ വന്നാൽ വെള്ള പെയിന്‍റ് അടിച്ച് ആനയുടെ നിറം മാറ്റുമോ സർ?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= ആനയുടെ ബുക്കും പേപ്പറുമെല്ലാം വനംവകുപ്പിന്‍റെ കൈയ്യിലായതിനാൽ രജിസ്ട്രേഷൻ മാറില്ല. അതിർ ത്തി കടന്നെന്ന് കണ്ടാൽ ടാക്സ് ഈടാക്കാമെന്നു മാത്രം..!
? 236 ദിവസവും, 14 മണിക്കൂറും 46 മിനിറ്റും കടലിൽ അതിജീവിച്ച മലയാളി നാവികൻ അഭിലാഷിന്‍റെ ചങ്കു റപ്പ് സമ്മതിക്കണമല്ലോ?
വിനോദ് വി. നറുകര.
= അരിക്കൊന്പൻ ചക്കക്കൊന്പൻ പോലെ അഭിലാഷ് ടോമി കടൽക്കൊന്പനായി അറിയപ്പെടും!
politicalnaircartoons.blogspot.in
Saturday, April 29, 2023 1:31 AM IST
? കെ -റെയില്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
വി ഡി സതീശന്‍. -കമന്റ്....?
രജിത് മുതുവിള, ദേവഗംഗ.
= ഒന്നും നടപ്പാക്കില്ല. നടപ്പാക്കാന്‍ ആരെ യും അനുവദിക്കില്ല..... എന്നതാണല്ലോ കേരളാ മോഡല്‍ രാഷ്ട്രീയം!
? ഗതാഗത നിയമലംഘനങ്ങള്‍ പിടി കൂടാന്‍ നമ്മുടെ നിരത്തുകളില്‍ 726 എ. ഐ ക്യാമറകള്‍ വെച്ചിരിക്കുകയാണ.് മിന്നല്‍ വേഗത്തില്‍ പോകുന്ന മുഖ്യ മന്ത്രിക്കും മന്ത്രിമാര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണോ നായര്‍ ജീ?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= അവര്‍ക്കായി കാമറകള്‍ കണ്ണടച്ച് സല്യൂട്ടടിക്കും..!
? മില്‍മപ്പാല്‍വില ആരുമറിയാ തെ കൂട്ടിയെന്ന്. മന്ത്രി പോലും അറിഞ്ഞില്ല. ഇനി മന്ത്രി ഇടപെ ട്ടു കൂട്ടിയത് കുറയ്ക്കുമോ..?
പി.റ്റി. ജയന്‍ കടുത്തുരുത്തി.
= മന്ത്രി അറിഞ്ഞാലും ഇല്ലേ ലും പ്രശ്‌നമില്ല. എന്നാല്‍ പശുക്കള്‍ ഈ വിവരം അറിയരുത്. കാരണം 10 പൈസയുടെ പ്രയോജനം ആ പാവങ്ങള്‍ക്കു കിട്ടില്ലല്ലോ!
? കുഞ്ഞിനെ ഡേ കെയറില്‍ ആക്കിയിട്ട് വേണം ഭാര്യക്കും ഭര്‍ത്താവിനും ജോലിക്ക് പോകാന്‍. കാറില്ല, സ്‌കൂട്ട റാണ് ഉള്ളത്.. ഇനി എന്ത് ചെയ്യും നായര്‍ ജി???
മുരുകന്‍ തരൂര്‍.
= സ്‌കൂട്ടര്‍ കൊടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങുക...!
? നാളെ മുതല്‍ കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും കൂടി ഇരുചക്ര വാഹനത്തില്‍ പോയാല്‍ 2000 രൂപ പിഴ. ആഹാ... ലോകോ ത്തര മാതൃക .... ?
രജിത് മുതുവിള.
= സര്‍ക്കാര്‍ സാമ്പത്തിക ദുരിതത്തിലാണ്... ദയവായി സഹകരിക്കുക....! പണത്തേക്കാള്‍ മൂല്യം നിങ്ങളുടെയും കുടുംബത്തിന്റേയും ജീവനാണ് എന്നതും മറക്കണ്ടാ....
? ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരന്‍ ചെറിയ കുട്ടികള്‍ ആണെങ്കിലും ഇളവ് ഉണ്ടാകില്ലെന്ന് ഗതാഗത കമ്മീഷണര്‍. കൈകുഞ്ഞൂങ്ങളെ വീട്ടിലാക്കിയിട്ട് പോകേണ്ട അവസ്ഥ എത്തിയോ നമ്മുടെ അമ്മമാര്‍ക്ക്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= കൈകുഞ്ഞൂങ്ങളെ വീട്ടിലിട്ട് പോകുന്ന അമ്മമാര്‍ക്ക് കടുത്ത പിഴ ഈടാക്കുന്നതും ആലോചനയിലുണ്ട്!
ാജോണി നെല്ലൂര്‍ അത്ര പ്രധാനപ്പെട്ട നേതാവല്ലെന്ന് വി.ഡി. സതീശന്‍ പറയുന്നു. നായര്‍ സാബ് എന്തു പറയുന്നു.?
പി.റ്റി ജയന്‍, കടുത്തുരുത്തി.
? ആര് പാര്‍ട്ടിയിലേക്കു വന്നാലും അവന്‍ മുത്താണ്, പോകുന്നവന്‍ ആക്രി.. അതാണ് എല്ലാ പാര്‍ട്ടികളുടെയും പൊതുനിലപാട്!
? എല്ലാ കാര്യങ്ങളും തന്നിലൂടെ നടക്കണമെന്ന് വി.ഡി സതീശന്‍ ആഗ്രഹിക്കുന്നു: പുതിയ പാര്‍ട്ടി തുടങ്ങുമെന്ന് ജോണി നെല്ലൂര്‍. -കമന്റ്...?
രേഷ്മ രജിത്ത്, പനയ്‌ക്കോട്.
= എങ്കില്‍ പുതിയ പാര്‍ട്ടിയുടെ പൂജയും സതീശനെ കൊണ്ട് നടത്തിക്കുക....!
? കേന്ദ്ര-സംസ്ഥാന ജനദ്രോഹ ഭരണത്തി നോടുള്ള പ്രകൃതിയുടെ പ്രതിഷേധമാണോ നായര്‍ജി ഈ കടുത്തചൂടും ഉയര്‍ന്ന താപ നിലയും....?
അസ്‌കര്‍ കളത്തിങ്ങല്‍, ചന്തക്കടവ്. ഫറോക്ക്.
= ഭരണ ദുരിത ത്തോടൊപ്പം പ്ര കൃതി ദുരിതവും ഉള്‍പ്പെട്ട ഇരട്ട പ്ര ഹര യോഗമാണ് നമുക്ക്!
? എന്തു മണ്ടത്തരവും ലജ്ജയി ല്ലാതെ വിളിച്ചു കൂവാനുള്ള ഉളു പ്പില്ലായ്മയല്ലേ ഇന്നത്തെ ആത്മ വിശ്വാസ കോഴ്‌സുകളില്‍ നിന്ന് ചിലരെങ്കിലും പഠിക്കുന്നത്??
ടി.എസ്. മധുസൂദനന്‍ കൊങ്ങണൂര്‍, കുന്നംകുളം.
= അവരതു പഠിക്കട്ടെ. കേരളത്തില്‍ മികച്ച പൊതു പ്രവര്‍ ത്തകരായി ശോഭിക്കാമല്ലോ!
? ഇലക്ട്രോണിക് വേസ്റ്റാണു അനില്‍ ആന്റണിയെന്ന് ഷിബു ബേബിജോണ്‍. -ഈ പറയുന്ന ആ ള്‍ ഏത് വേസ്റ്റില്‍ പെടും ചേട്ടാ?
രജിത് മുതുവിള ദേവഗംഗ.
= യുഡിഎഫ് വെയ്സ്റ്റ് യാര്‍ ഡിലെ ഒരു ചവറാ....!
? കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അ സംതൃപ്തരായവരെ റിയാസ് ഇടതുപക്ഷത്തേക്ക് സ്വാഗതം ചെ യ്തു. എന്നാല്‍ ഇടതുപക്ഷത്തോ ടു കൂറു കുറഞ്ഞവരെ കോണ്‍ ഗ്രസ് എന്താണ് ക്ഷണിക്കാത്തത്?
സതീശന്‍ മുമ്പള്ളി, കൊറ്റാളി.
= അണികള്‍ പോയാലും കോ ണ്‍ഗ്രസില്‍ നേതാക്കള്‍ക്കൊരു പഞ്ഞവുമില്ല. പുതുതായി വരുന്നവര്‍ക്ക് കൊടുക്കാന്‍ സ്ഥാന മൊന്നും മിച്ചമില്ല. അതാണ്!
? ഏത് ക്യാമറ വന്നാലും പേടിക്കണ്ട കാറും ബൈക്കും വിറ്റൊഴിവാക്കി ഒരു ഓട്ടോറിക്ഷ വാങ്ങി പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുക ഹെല്‍മെറ്റ് വേണ്ട, സിറ്റ് ബെല്‍റ്റ് വേണ്ട അമിതവേഗ പ്രശ്‌നവും വരുന്നില്ല ഡ്രൈവറടക്കം 4 പേര്‍ക്ക് യാത്രയും ചെയ്യാം. എങ്ങനു ണ്ട് ബുദ്ധി...?
കുക്കു ആറന്മുള.
= ഓട്ടോയെ പൂട്ടാന്‍ മോട്ടര്‍ വാഹന വകുപ്പിന് കാമറയൊന്നും വേണ്ട. അവരുടെ പരമ്പരാഗത പ്രാകൃത ചെക്കിംഗു തന്നെ ധാരാളം!
? മന്ത്രി ഇരുന്ന വേദിയില്‍ വനം വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മണിയാശാന്‍. പറഞ്ഞു പറഞ്ഞ് എടോ മന്ത്രി എന്നു വരെ എത്താന്‍ ഇത് രണ്‍ജി പണിക്കരുടെ തീപ്പൊരി സിനിമയാണോ?
വിനോദ്. വി. നറുകര.
= വനം വകുപ്പു മന്ത്രിയായതു കൊണ്ടു വിഷയമില്ല. അവര്‍ എല്ലാ കാട്ടു മൃഗങ്ങളോടും സൗമ്യമായി പെരുമാറി ശീലമുള്ളവരായിരിക്കുമല്ലോ...!
politicalnaircartoons.blogspot.in
Wednesday, April 19, 2023 9:46 PM IST
? ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യ പ്പെടുന്നിടത്തു കെഎസ്ആർടിസി ബസ് നിർത്തി ക്കൊടുക്കണമെന്നു ഗതാഗത വകുപ്പ് ഉത്തരവിറക്കി -ഒറ്റക്ക് യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഇത് ബാധകമാണോ ചേട്ടാ...?
രജിത് മുതുവിള, ദേവഗംഗ.
= ബാധകമാകാൻ ഒരു വഴിയേയുള്ളൂ. യാത്രക്ക് ഒരു സ്ത്രീയെ ഒപ്പം കൂട്ടണം. കണ്ടാലറിയാത്ത ഭാവത്തിൽ ഒറ്റയ്ക്കൊറ്റക്ക് ടിക്കറ്റെടുക്കണം. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീ വണ്ടി നിർത്തിക്കുന്പോൾ കൂടെ ചാടി ഇറങ്ങാം!
? രാജ്യത്തെ മുപ്പത് മുഖ്യ മന്ത്രിമാരിൽ ഒരാൾ ഒഴികെ ബാക്കി 29 പേരും കോടിപതി കൾ... പിണറായിക്ക് 1.18 കോടിയുടെ ആസ്തി. സാറിന്‍റെ കമന്‍റ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= നമ്മുടെ മുഖ്യമന്ത്രി അവരുടെ ഇടയിൽ നന്പർ വണ്‍ ആകുന്ന സുദിനത്തിനായി കാത്തിരിക്കുന്നു!
? ഹർജി കൊടുത്തയാളെ ലോകായുക്ത പേപ്പട്ടിയോട് ഉപമിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തെ നീതി ന്യാ യ സംവിധാനങ്ങളി ലൂടെ സാധാരണക്കാ ർക്ക് നീതി ലഭിക്കുമെ ന്ന് വല്ല ഉറപ്പും ഉ ണ്ടോ ഗുരുവേ..? ന
പൊതുവായി പൊന്ന അയിലൂർ, നെന്മാറ
= എല്ലാ പട്ടിക്കും ഒരു ദിവസമുണ്ടെന്നല്ലെ പറയുന്നത്. അതിനാൽ പേപ്പട്ടിയും പ്രതീക്ഷ കൈവിടേണ്ട!
? വന്ദേഭാരത് ട്രെയിൻ ആദ്യമായി കേരളത്തിൽ വന്നു. പാലക്കാട് വഴി ഓടി തിരുവനന്തപുരത്തു എത്തിയ വന്ദേഭാരതിനു പ്രധാന സ്റ്റേഷനുകളിലെല്ലാം ബി.ജെ.പിക്കാർ മാത്രമാണ് സ്വീകരണം കൊടുത്തത്! അതെന്തുകൊണ്ടായിരിക്കും? ഇത് ബി.ജെ.പികാർക്ക് മാത്രം യാത്ര ചെയ്യാനുള്ള ട്രെയിൻ ആയിരിക്കുമോ? ചില പാർട്ടിക്കാർ വന്ദേഭാരതിൽ കയറാതെയും ഇരിക്കുമോ ?
ജോർജ്. ജെ. കണ്ണനല്ലൂർ.
= വന്ദേഭാരത് കൊണ്ടുവന്നു എന്നും പറഞ്ഞുള്ള റിയസിന്‍റെ ഫ്ളക്സ് തടയാനാണ് ബിജെപി സ്വീകരണം വച്ചത്. അപ്പം വിൽപ്പന ബുദ്ധിമുട്ടായ തിനാൽ ഗോവിന്ദനും കൂട്ടരും അതിൽ കയറില്ല!
? രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയപ്പോൾ രാഹുലിനെ പിന്തുണ ച്ചും ബിജെപിയെ കടന്നാക്രമിച്ചും അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നു. എന്നാൽ കെ ജ്രിവാളിനെ സിബിഐ വേട്ടയാടാൻ തുടങ്ങിയപ്പോൾ രാഹുൽഗാന്ധി കെ ജ്രിവാളിനെ പിന്തുണച്ച് രംഗത്ത് വരാത്തത് എന്തുകൊണ്ടായിരിക്കും?
കെ.കെ. സുമേഷ്, കൊക്കാലെ.
= സിബിഐ രാഹുലിനേയും ചോദ്യം ചെയ്തതാണ്. പ്രതിപക്ഷത്തിരിക്കുന്ന എല്ലാവരും അത്യാവശ്യം അതു നേരിടാൻ പഠിച്ചിരിക്കണം!
? വന്ദേഭാരത് ട്രെയിൻ കേരളത്തിൽ നേരത്തേ വന്നാലും വൈകിവന്നാലും കുറ്റം ബിജെപിക്കാണ്! അത് മാത്രം മനസിലാ കുന്നില്ല....?
രജിത് മുതുവിള, ദേവഗഗ.
= വികസനത്തിന്‍റെ ചൂളംവിളിയുമായാണ് വന്ദേഭാരതിന്‍റെ വരവ്. വരും വരും എന്ന പറയുകയല്ലാതെ കേരളത്തിൽ എന്തെങ്കിലും പുരോഗതി വന്നാൽ ഇവിടത്തെ രാഷ്ട്രീയക്കാരന്‍റെ പണിതീരും!
? കിറ്റു കൊടുക്കുന്നത് മാത്രമാണ് വല്യകാര്യം. ട്രെയിൻ അനുവദിക്കുന്നത് മഹാസംഭവം അല്ല. അല്ലെ??
പുഷ്പവല്ലി, കൃഷ്ണപുരം.
= എന്നുവെച്ചാൽനട്രെയിനിൽ കയറണമെങ്കിൽ ആദ്യം കിറ്റുകിട്ടി അപ്പം ഉണ്ടാക്കണ്ടേ...! അതാണ്!
? നെറ്റിപ്പട്ടം ചാർത്തി തരു....... കൊന്പ് കുലുക്കി ഗുരുവായൂർ കേശവനായി ഞാനു ണ്ടാകും സുരേഷ് ഗോപി പറയുന്നു. കമെന്‍റ് പ്ലീസ്.....?
പി.റ്റി. ജയൻ, കടുത്തുരുത്തി.
= കേശവന് അല്പം മദപ്പാട് ഉണ്ടെന്നു തോന്നുന്നു. ഒന്നു സൂക്ഷിക്കണേ...!
ാകേന്ദ്രം, പെൻഷൻ ഇനി ബാങ്ക് വഴി എന്ന് വാർത്ത. പണ്ട് ഗ്യാസ് സബ്സിഡി വന്ന അതേ ബാങ്കിൽ തന്നെ ആയിരിക്കുമല്ലേ....?
കെ.കെ. സുമേഷ് കൊക്കാലെ.
? സബ്സിഡി വന്നു കിടക്കുന്നതിന്‍റെ അടിയിലായിരിക്കും പെൻഷൻ ഇടുക. എടുക്കാൻ അല്പം ക്ലേശം നേരിടാം..!
ാലോകയുക്ത വിരുന്നിനു പോയത് പിണറായിയുടെ സൽക്കാരത്തിനല്ല മുഖ്യമന്ത്രി വിളിച്ചതിനു ആണ് പോയത് എന്ന് പറയുന്നു. അപ്പോൾ ഇവരുടെ വിധി യിൽ ഇത് രണ്ടും ഒരാൾ അല്ലെന്ന് ആണോ സാബ്?
സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ് കോട്ടയം.
= ലോകായുക്തക്ക് എല്ലാം യുക്തം പോലെ ചെയ്യാമല്ലോ പിണറായിയിൽ എന്തെങ്കിലും നീതികേട് സംശയിച്ചാലും മുഖ്യമന്ത്രി തീർത്തും നിരപരാധിയാണെ ന്ന് വേണേൽ പ്രഖ്യാപിക്കാം!
politicalnaircartoons.blogspot.in
Wednesday, April 19, 2023 2:53 AM IST
? കടമെടുത്തു എടുത്തു തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തു കയാണെന്ന് പ്രതിപക്ഷനേതാവു വി.ഡി. സതീശൻ. എന്നിട്ടും മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിനു പങ്കെടുത്തു അദ്ദേഹം! സർക്കാരിന്‍റെ രണ്ടാം വാർഷികത്തിനു 125 കോടി രൂപാ അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാർക്കും ഉണ്ടാകില്ലെ ന്നും പറഞ്ഞു! മുഖ്യമന്ത്രി നൽകിയ വിരുന്നിൽ പങ്കെടുത്തിട്ടു ഇങ്ങനെ പറഞ്ഞത് മോശമല്ലേ?!
ജോർജ്. ജെ. കണ്ണനല്ലൂർ.
= തട്ടിപ്പാണ്... പ്രതിപക്ഷ നേതാവ് നന്നായി വിമർശിക്കണം. എന്നി ട്ടും ഇങ്ങനെ വളരെ സോഫ്റ്റായ ഡയലോഗുകൾ പറഞ്ഞുകേൾന്പോൾ ഇവ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണോ സതീശന് തയാറാക്കി കൊടുക്കുന്നത് എന്നു പോലും സംശയിക്കണം
? സാറെ 80 ലക്ഷം കിട്ടിയ ആളുടെ പാർട്ടിക്കഴിഞ്ഞ് പിന്നീട് ആ ഭാഗ്യവാന്‍റെ മൃതദേഹമാണ് കാണുന്നത്. അതിനാൽ എനിക്ക് ഒന്നാം സമ്മാനം കിട്ടിയാൽ ഞാനാരോടും പറയില്ല കേട്ടോ...?
മോഹൻ കുു്. ചെറുപുഴ.
= ലോട്ടറി അടിഭാഗ്യം മാത്രം പോരാ.. അനുഭവഭാഗ്യം കൂടി വേണം!
? യുഎസിലും സൗദിയിലും ലോക കേരള സഭ നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. ഇതെന്തൊരു സഭ?
വിനോദ്. വി. നറുകര.
= ലോക വിനോദ സഞ്ചാരസഭ!
? കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നു; ബിജെപി രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നു: അനിൽ ആന്‍റണി. അപ്പോൾ സിപിഎം ആർക്കുവേണ്ടി ജോലി ചെയ്യുന്നു ചേട്ടാ?
റിയ ഫാത്തിമ പി. മണക്കായി പാറേക്കാട്.
= ഒരു പാർട്ടിക്കും, ആ പാർട്ടിക്കാരുടെ കുടുംബത്തിനും വേണ്ടി....!
? എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നു. ഇതിനു പകരം ആയി ബിജെപിയിൽ നിന്നും ആരെ ങ്കിലും കോണ്‍ഗ്രസിൽ പ്രതീക്ഷിക്കാമോ ?
കെ.കെ സുമേഷ്, കൊക്കാലെ.
= കർണാടകയിൽ പ്ര തീക്ഷിക്കാം. ബിജെപിയിൽ സീറ്റു കിട്ടാത്തവരെല്ലാം കോണ്‍ ഗ്രസിൽ ചേരും....!
? അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയും: അജിത് ആന്‍റണി. കമന്‍റ്!
രജിത് മുതുവിള.
= അനിൽ കറിവേപ്പില ആവട്ടെ, അജിത്തിന് കോണ്‍ഗ്രസിൽ ചിക്ക ണ്‍ സ്റ്റൂ ആകാമല്ലോ!
? രാഹുൽ ഗാന്ധിക്ക് പകരം വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ഭൂരിപക്ഷം വർദ്ധിക്കുമോ പ്രിയങ്കയെ നേരിടാൻ അനിലാന്‍റണി വരുമോ..?
അഷറഫ് പി.പി, ഇരിക്കൂർ.
= ആര് ഏതിരു വന്നാലും ഭൂരിപക്ഷം ഇരട്ടിക്കും. ഗാന്ധി കുടുംബത്തിന്‍റെ പച്ചത്തുരുത്താണ് കേരളം. ജയിക്കാൻ ഇനി ഇവിടെത്തന്നെ വരണം!
? അസംതൃപ്തരാണെന്നറിയാം, വാതിലുകؤ തുറന്നിട്ടിരി،ുന്നു; കോണ്‍ഗ്രസ് നേതാ،ളെ ക്ഷണിച്ച് മുഹമ്മദ് റിയാസ്. അവസാനം തുറന്നിട്ട വാതിآ വഴി ഉإത് കൂടി പുറത്ത് പോകുമോ ചേട്ടാ ....?
രജിത് മുതുവിള ദേവഗംഗ.
= അതിനകത്തു കടന്നാൽ പി ന്നെ ആർക്കും മോചനമില്ല. മയക്കുമരുന്ന് കുത്തിവച്ച് അടിമകളാക്കും....!
? അരിക്കൊന്പനെന്ന് കരുതി ബി.ജെ.പി പിടിച്ചത് കുഴിയാനയെ എന്ന് കെ. സുധാകരൻ അങ്ങയു ടെ കമെന്‍റ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= കോണ്‍ഗ്രസ് നേതാക്കളുടെ കാഴ്ച ശക്തി തീരെ കുറഞ്ഞു വരുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതു പോലും അവരറിയുന്നില്ല!
? മക്കൾ രാഷ്ട്രീയം എന്തോ നിഷിദ്ധമാ യിരുന്നു. ഇപ്പോൾ മക്കൾ മറുകണ്ടം ചാടു ന്നതാണോ നിഷിദ്ധം....?
കെ.ആർ.സുശീലൻ, വൈക്കം.
= പ്രബുദ്ധ കേരളത്തിലെ മതേതറ ചാക്കുകളിലേക്കു മാത്രമെ ആർക്കും ചാടാനാകൂ. അല്ലാത്തതെല്ലാം നിഷിദ്ധം...!
? പൊതുപണം ഉപയോഗിച്ച് സർക്കാരുകൾ നടത്തുന്ന ജാതിമത രാഷ്ട്രീയ വിരുന്നുകൾ അനാവശ്യമല്ലേ....?
കുക്കു ആറ·ുള.
= സോറി.ജനത്തിന് അനാവശ്യമായത് രാഷ് ട്രീയ പ്രവർത്തനത്തിന് ഇവിടെ അത്യാവശ്യമാണ്..!
? ബിജെപിയുടെ മറ്റേ മോഹം ഇവിടെ നടക്കി ല്ല-പിണറായി വിജയൻ. കമന്‍റ്....?
രേഷ്മ രജിത്ത് പനയ്ക്കോട്.
= ആ മോഹം പൊളിക്കാനുള്ള മറ്റേപണി ചെയ്യാൻ ഇടതുപക്ഷത്തിനറിയാം!
? ലോക കേരളസഭയിൽ പങ്കെടുക്കു വാൻ മുഖ്യമന്ത്രിയും കൂട്ടരും യു. എസ്‌സി ലേയ്ക്ക് പുറപ്പെടുന്നു. ഈ സഭകൊണ്ട് ഇവിടെയുള്ള സാധാരണക്കാർക്ക് എന്ത് ഗുണമാണ് ഉള്ളത് ഗുരുജീ..?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
= ഗുണം മുഖ്യമന്ത്രിക്കാണ്. അവിടെ പ്രതിപക്ഷമില്ല, എതിർപ്പില്ല. കൂടുതൽ വിദേശയാത്ര നടത്തി പ്രധാനമന്ത്രിയു ടെ റെക്കാർഡ് പൊളിക്കാം..
? അരികൊന്പൻ വിഷയം നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കുമെന്ന് വാർത്ത. ഇത് അരികൊന്പൻ കുറെ നാളായല്ലോ കോടതി കയറി നടക്കാൻ തുടങ്ങിയിട്ട് ഇതുവരെ ഒരു തീർച്ചയായും തീരുമാനവും ആകാത്തതെ ന്താണ്....?
പി.റ്റി. ജയൻ കടുത്തുരുത്തി.
= തീരുമാനം വൈകും. വിധി എതിരായാൽ അരിക്കൊന്പനു വേണ്ടി ആളൂര് സുപ്രീം കോടതിയിൽ പോകാനിടയുണ്ട്!
? അപ്പൻ കോണ്‍ഗ്രസ്, ഒരു മകൻ ബിജെപി. ഇനി രണ്ടാമത്തെ പുത്രൻ എൽഡിഎഫിലും ആയാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടുകയില്ലേ? താങ്കളുടെ കമന്‍റ്?
ജോയി ആലപ്പാട്ട് മേവട.
= ചാനൽ ചർച്ച വീട്ടിൽ തന്നെ നടത്താൻ സൗകര്യമുണ്ടാകും..!
? സമർദ്ദത്തിലായാൽ ചെടികൾ സംസാരിക്കും, കരയും. ഒരു മരക്കൊന്പ് വെട്ടിയാൽ മുറിഞ്ഞു വീഴുന്ന ശബ്ദം കരച്ചിൽ തന്നെയല്ലേ?
വിനോദ് വി. നറുകര.
= തേങ്ങലും ഗദ്ഗദവുമൊക്കെ ആയിരിക്കാം..!
politicalnaircartoons.blogspot.in
Friday, April 14, 2023 1:36 AM IST
? അരിക്കൊന്പനെ പിടിക്കാൻ ഹർത്താൽ നടത്തിയാൽ കോടതി അയയുമോ രാജുജീ?
സിജോ മാത്യു കണ്ടശ്ശാംകടവ്, ത്യശ്ശൂർ.
= ഹർത്താൽ കാര്യമില്ല. വനാതി ർത്തിയിൽ മനുഷ്യച്ചങ്ങലയോ, മതിലോ ഉയർത്തിയാൽ ഒരുപക്ഷേ കൊന്പൻ അയഞ്ഞേക്കും.
? കോഴി പക്ഷിയാണോ അതോ മൃഗമാണോ എന്ന് ഗുജറാത്ത് ഹൈ ക്കോടതി പരിശോധിക്കുന്നു. നായർ സാബ് എന്ത് പറയുന്നു?
റഫീഖ് കെ.മണക്കായി, പാറേക്കാട്.
= കോഴി സ്വഭാവമുള്ള മനുഷ്യരിൽ മൃഗവാസന കാണുന്നതുകൊണ്ടാണ്, കോടതിക്ക് സംശ യം ഉണ്ടാവാൻ കാരണം.
? വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണം.... എന്ന് പഠനം. വെറും വയറ്റിൽ വെളളമടിക്കുന്ന മലയാളിക്ക് ഈ ഗുണം കിട്ടുമോ ചേട്ടാ.....?
രജിത് മുതുവിള, ദേവഗംഗ.
= മലയാളികളുടെ ആശുപത്രി സംരംഭത്തിനും ബിവറേജസ് കോർപറേഷനും വിശിഷ്യ സർക്കാരിനും.. ഗുണമുണ്ട്!
? ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ രാഷ്ട്രീയമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നതിൽ വിരോധമുണ്ടോ..... സാബ് ?
മണിപ്രസാദ്, കൊളച്ചേരി.
= അങ്ങനെ പറഞ്ഞിട്ടു കാര്യമില്ല! മനുഷ്യൻ ആരായാലും കുഴപ്പമില്ല; സർക്കാരിന് ഒപ്പം നിന്നാൽ നന്നാകാം എന്നതാണ് ഇന്നത്തെ സ്ഥിതി!
? മോദിയുടെ ഡിഗ്രി ചോദിച്ചതിന് കേജരി വാളിന് 25,000 രൂപ പിഴ... ഇത് കേട്ട അങ്ങയുടെ കമന്‍റ്?
കെ. കെ. സുമേഷ് കൊക്കാലെ.
= ആ ഡിഗ്രിക്ക് ചിലപ്പോൾ 25000 രൂപ വിലയുണ്ടാകും!
? സഹജീവിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നവനെ മനുഷ്യകുലത്തിൽ പിറന്ന മൃഗം എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ?
പുഷ്പവല്ലി കൃഷ്ണപുരം.
= ശരിയല്ല. കാരണം ഒരു മൃഗവും സഹജീവികളെ ആ മട്ടിൽ ഉപദ്രവിക്കാറില്ലല്ലോ....!
? സിനിമാതാരം റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിങ് ഗം ലേലത്തിന്, വില 45 ലക്ഷം! -ചവച്ചത് വരെ ലേല ത്തിൽ വയ്ക്കുന്നു. അതിനും 45 ലക്ഷം. എന്താ കഥ! മറുമൊഴി?
രജിത് മുതുവിള ദേവഗംഗ.
= ചവച്ചത് രണ്ടു കോടിയെങ്കിലും വില വരുന്ന മയക്കു മരുന്നാണെന്ന് ഫാൻസി നു തോന്നിക്കാണും. അക്കണക്കിന് കിട്ടിയവന് വൻ ലാഭമായിരിക്കണം!
? ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതാണ് ജനാധിപത്യം! ഇതാണോ ശരി....?
കുക്കു ആറ·ുള.
= അതാണു ശരി... അതുമാത്രമാണ് ശരിയെന്ന് ജനത്തെ പറഞ്ഞവർ പഠിപ്പിച്ചു!
? വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഇടതിലും വലതിലും പ്രശ്നങ്ങൾ ആണല്ലോ..?
കെ.കെ.സുമേഷ്, കൊക്കാലെ.
= രണ്ടിടത്തും അയിത്തതിനെതിരെ തഴയപ്പെട്ടവരുടെ സമരം നടക്കുന്നുണ്ട്..!
? നായർ സാബിന്‍റെ ഡിഗ്രി ഏതാണെന്നു പി റ്റി ജയൻ കടുത്തുരുത്തി ചോദിച്ചാൽ....?
പി.റ്റി. ജയൻ കടുത്തുരുത്തി.
= രണ്ടായിരം രൂപ പിഴയിൽ കേസ് ഒതുക്കിത്തരാം!
? നാണയത്തിന്‍റെ ഒരുവശം നീതിയും ന്യായവും, മറുവശം നിയമം ഇതല്ലേ ശരി. ഇതു മൂന്നും കൂടി നടപ്പാവുമോ.....?
പുഷ്പവല്ലി കൃഷ്ണപുരം.
= അതിന് ഒരുപാട് നാണയങ്ങൾ ഇറക്കി കളിക്കേണ്ടി വരും!
? ഉടൽകൊണ്ട് രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഞങ്ങൾ ഒരുപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാജു നായർ എന്ത് പറയുന്നു?
റഫീഖ് കെ. മണക്കായി, പാറേക്കാട്.
= നപേരിലുമുണ്ട് ഈ അടുപ്പം. പിണറായിയേയാണ് വിജയനെന്നു വിളിക്കുന്നതെങ്കി ലും വിജയം കൊയ്യുന്നത് സ്റ്റാലിനാണ്. സ്റ്റാലിനെന്ന് പേരുണ്ടെങ്കിലും സ്റ്റാലിന്‍റെ യഥാർത്ഥ സ്വഭാവം വിജയനാണ്....
ാആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യവകുപ്പു പറയുന്നു. എന്നാൽ ഈ ആരോഗ്യവുമായി പോലീസ് സ്റ്റേഷനിൽ പോയാൽ നമ്മുടെ ശരീരം അവരുടെ തറവാടു സ്വത്തുപോലെയാണല്ലോ ആഭ്യന്തര വകുപ്പ് കണക്കാക്കുന്നത്...?
കെ.എം. സുബ്രഹ്മണ്യൻ, ഫറോക്ക്.
= ആരോഗ്യഉത്തരവാദിത്വം അവിടെയുമുണ്ട്. കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏല്പ്പിക്കാനാണല്ലോ പോലീസ് നമ്മുടെ ആരോഗ്യം ഉപയോഗിക്കുന്നത്..!
? ആശുപത്രി ഐസിയുവിൽ അതിക്രമിച്ചു കടന്ന് ലൈംഗീക അക്രമം നടത്തുന്ന ജീവനക്കാരുണ്ടായാൽ അവശരോഗികളുടെ അവസ്ഥ എന്താകും?
സതീശൻ മുന്പള്ളി, കൊറ്റാളി.
= ഐ.സി.യൂ... എന്നല്ല അവരോട് ഐ കിൽ യൂ.... എന്നു തന്നെ പറയണം!
? രാഷ്ട്രീയ കൊലപാതകങ്ങൾ പലതു കണ്ടിട്ടും ഞെട്ടാത്ത മുഖ്യമന്ത്രി ലൈഫ് മിഷൻ കേസിൽ സ്വപ്ന എന്ന പെണ്‍സിംഹത്തെ പേടിക്കുന്നു.കാരണം?
റഹീം. എ.എച്ച, കങ്ങഴ.
= പെണ്ണൊരുന്പെട്ടാൽ ഇന്ദ്രനും ചന്ദ്രനും പിണറായിയും തൃണം എന്നറിയാം!
politicalnaircartoons.blogspot.in
Sunday, April 2, 2023 1:10 AM IST
? ചില രാഷ്ട്രീയ നേതാക്ക·ാർ പറയുന്നത് കേൾക്കാം -ഏത് അറ്റം വരെയും പോകും എന്ന്. ആ അറ്റം ഏതാണ്?
റിയ ഫാത്തിമ പി. മണക്കായി പാറേക്കാട്.
= അവരവരുടെ വീട്ടിലെ പടിക്കെട്ട് വരെ അവിടന്നും പോയാൽ വേലിക്കെട്ടുവരെ!
? ഇടുക്കിയിൽ എന്തിനാണ് പ്രതിപ ക്ഷത്തിനെതിരെ ഒരു ഹർത്താലിന്‍റെ ആവശ്യകത...?
വിനോദ് വി. നറുകര.
= ആകെ അറിയാവുന്ന പണിയല്ലേ പുറത്തെടുക്കാനാവൂ....!
? മദ്യപാനികളായവർക്ക് ഇനി സി. പി.എമ്മിൽ അംഗത്വം നൽകില്ലെന്ന് ഗോവിന്ദൻ മാഷ് പറയുന്നു. അങ്ങി നെയൊന്നും പറയരുതെന്ന് കോവിന്ദനോട് ഒന്ന് പറ സാറെ..!
പി.نി. ജയൻ കടുത്തുരുത്തി.
= നിലവിലെ അംഗങ്ങ ൾക്ക് ധാർമീകതയും ഉയർന്ന മൂല്യങ്ങളം ഒരു കൈയ്യിൽ ഉയർ ത്തിപ്പിടിച്ച് മറുകൈ കൊണ്ട് ആരും കാ ണാതെ ഒന്നോ രണ്ടോ പെഗ്ഗ് ആവാം!
? തൃപ്പൂണിത്തുറയിൽ ജിമ്മി എന്ന എസ്.ഐ വാഹന പരിശോധനക്കിടയിൽ, മനോഹരൻ എന്നയാളെ അടിച്ചുകൊന്നു. അരിക്കൊന്പനും ചക്കകൊന്പനും മുറിവാലൻ കൊന്പനുമൊക്കെ എത്രയോ ഭേദം അല്ലേ...?
പി.റ്റി. ജയൻ കടുത്തുരുത്തി.
= നാട്ടിലെ കാട്ടുമൃഗങ്ങളെ സൂക്ഷിക്കണം. അവർക്ക് അരിക്കൊന്പനെ പോലെ മനസലിവും കരുണയുമൊന്നും ഉണ്ടാവില്ല!
? ഇന്ത്യയിൽ ഫുട്ബാൾ മുരടിച്ചത് ജാതി വ്യവസ്ഥ കാരണമാണെന്ന മന്ത്രി എം.ബി. രാജേഷിന്‍റെ പരാമർശത്തോട് താങ്കൾക്ക് യോജിപ്പുണ്ടോ ?
വിനോദ്.വി. നറുകര
= രാജ്യത്തെ എല്ലാ വ്യവസ്ഥകളേയും നിലനിർത്താനും മാറ്റാനും നവീകരിക്കാനും ശേഷിയുള്ളത് രാഷ്ട്രീയത്തിനാണ്. അതിനാൽ നാട്ടിലെ എല്ലാ നേട്ടങ്ങൾക്കും എന്നപോലെ അപചയത്തിനും കാരണം രാഷ്ട്രീയം മാത്രമാണ്..!
? നിയമസഭയിലെ നാഴികയ്ക്ക് നാൽപ്പത് വട്ടമുള്ള സാർ വിളി ആരോചകമല്ലേ.?
കുക്കു ആറ·ുള.
= യോഗ്യതയുള്ളവരേയും ഇല്ലാത്തവരെയും കേറി സാർ എന്നു വിളിച്ച് വിളിച്ച്.... ആ സംബോധനയ്ക്ക് ഇപ്പോൾ വലിയ ഗ്ലാമറൊന്നുമില്ല. ഇനി അതൊരു നാണക്കേടായി തോന്നുന്പോൾ തന്നെ നിർത്തിക്കോളും!
? സർക്കാരിനെ ഇത്രയും നാൾ വലിപ്പിച്ച ഗവർണർ ഒടുവിൽ സർക്കാരിന് വഴങ്ങി. ഈ വഴക്കത്തിന് കമന്‍റ്?
സതീഷ്കുമാർ ആർപ്പൂക്കര ഈസ്റ്റ്,കോട്ടയം.
= ഒരു അസാമാന്യ മെയ് വഴക്കമാണിത്. ഇതിനെ കെ-വഴക്കം എന്നും വിളിക്കാം...!
? കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മുസ്ലിങ്ങളുടെ നാല് ശതമാനം സംവരണം സർക്കാർ എടുത്തുകളയാൻ കാരണം എന്തായിരിക്കും?
അഷ്റഫ് പി.പി. ഇരിക്കൂർ
= നാലു ശതമാനം ഹിന്ദുക്കളുടെ അധിക വോട്ട് പ്രതീക്ഷിക്കുന്നുണ്ടാവും..!
? ചുവന്ന തുണി കാളയ്ക്കും കറുത്തതുണി രാഷ്ട്രീയ നേതാക്കൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തുകൊണ്ടാ ണ്?(ഗവേഷണത്തിന് പറ്റിയ വിഷയം.)
പുഷ്പവല്ലി കൃഷ്ണപുരം.
= ആ നിറത്തിൽ അവ അപകടം മണക്കുന്നു. അതോടെ സ്വയരക്ഷക്കായി പ്രതിരോധം തീർക്കുന്നു!
ാജീവിതം ഫാന്‍റസിയെക്കാൾ ഭീകരവും ത്രില്ലറിൽ തളർന്നുമാണ്.. സമാധാനവും സന്തോഷവും തരുന്ന സിനിമ സ്വപ്നം മാത്രം. കമന്‍റ്....?
പുഷ്പവല്ലി കൃഷ്ണപുരം.
= ജീവിതം ഒരു അഡ്വഞ്ചറസ് ടൂറിസമായി സങ്കല്പിച്ച് വേണ്ടുവോളം ആസ്വദിക്കുക!
? പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല : -കെ സുരേന്ദ്രൻ. പിന്നെ....??
രജിത് ഇടത്തട്ട്.
= ഇവിടുള്ള ആരേയും ഉദ്ദേശിച്ച് പറഞ്ഞതല്ല; പൂതനയെ ഒന്നു കളിയാക്കിയതാ...!
? കേരളതിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൃത്യമായി സിസി ടി വി ദൃശ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ?
കുക്കു ആറ·ുള.
= പ്രവർത്തിച്ചാലും വേണ്ടപ്പെട്ട ചില സംഘട്ടന സമയങ്ങളിൽ ഇടവേളകൾ ഉണ്ടായിരിക്കുന്നതാണ്..!
politicalnaircartoons.blogspot.in
Wednesday, March 29, 2023 2:08 AM IST
? സാധാരണ ഭരണപക്ഷത്തോട് താൽപ്പര്യം കുറയുന്പോൾ പ്രതിപക്ഷത്തെ ജയിപ്പിക്കും. ഇനി എവിടെ ചെന്നൊരു പ്രതിപക്ഷത്തെ കൊണ്ടുവരും..?
കുക്കു ആറ·ുള.
= ആരു വന്നാലും ജനത്തിനു കിടക്കപ്പൊറുതിയില്ലാത്ത സ്ഥിതിക്ക് നല്ല ഭരണമുള്ളിടത്തേക്ക് പൊറുതി മാറ്റുകയാണെളുപ്പം!
? ഗോതന്പ്, സവാള, ഉരുളക്കിഴങ്ങ് ഈ മൂന്ന് കൃഷികൾ 6 മാസം ചെയ്യാതി രുന്നാൽ ഇന്ത്യയിലെ കർഷകരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാകും. കമെന്‍റ്?
പുഷ്പവല്ലി കൃഷ്ണപുരം.
= ഇടവിളയായി പാർട്ടികൾ രാഷ്ട്രീയം കൃഷി ചെയ്യുന്നതാണ് എല്ലാപ്രശ്നത്തിനും കാരണം...!
? നിഷ്പക്ഷനായിരുന്ന സ്പീക്കർ പൊടുന്നനെ മാറിയത് എന്തു കൊണ്ടായിരിക്കും?
കെ.കെ. സുമേഷ്, കൊക്കാലെ.
= മുഖ്യമന്ത്രി ഇടയ്ക്ക് സ്പീക്കറെ ഒരു ചുവന്ന തുണി പൊക്കി കാണിച്ചു. ചുവപ്പു കണ്ടാൽ ഏതു പാർട്ടിക്കരനും പൊടുന്നനെ ഒറിജിനൽ സ്വഭാവത്തിലേക്കു മാറും..!
? സ്പീക്കർക്കു കരിനാക്ക് ആണോ എന്നറിയില്ല. ഷാഫി ഇനി ജയിക്കില്ല എന്ന ശാപ വചനം തിരുത്തി നാക്ക് അകത്തേക്ക് വലിച്ചില്ല ദേ പോയി സി.പി.എമ്മിന്‍റെ ദേവികുളം എം.എൽ. എ.... കമന്‍റ്?
സതീഷ്കുമാർ, ആർപ്പൂക്കര.
= സ്പീക്കർക്ക് കരിനാക്കാണ്;പക്ഷേ ചക്കിനു വച്ചാൽ കൊക്കിനു കൊള്ളുമെന്നൊരു ദോഷമുണ്ട്..!
ാപാർലമെന്‍റിലെ പ്രതിപക്ഷ ശബ്ദത്തെ ഭരണ കർത്താക്കൾ ഇല്ലാതാക്കുന്നുവെ ന്ന് മുഖ്യമന്ത്രി. നമ്മുടെ നിയമസഭയിലെ കാര്യങ്ങൾ ജോർ ജോറാ..ണോ സാബ്?
റഫീഖ് കെ. മണക്കായി പാറേക്കാട്.
= സ്വന്തം കണ്ണിൽ മരംമുട്ടി കിടന്നിട്ടും അതു വകഞ്ഞുമാറ്റി മറ്റുള്ള കണ്ണിലെ കരടു കണ്ടെത്താനുള്ള അസാമാന്യ കഴിവ് സമ്മതിച്ചു കൊടുക്കരുതോ!
? അരിക്കൊന്പനെ കാത്തിരിക്കുന്പോൾ എത്തിയത് ചക്കക്കൊന്പൻ. എന്തൂട്ടു കഥ..?
വിനോദ് വി. നറുകര.
= നഅഞ്ചെട്ട് കാട്ടാന ഒന്നിച്ചു വന്നാൽ അവര് എന്തൂട്ട് കാട്ടാനാ....
? കേരള രാഷ്ട്രീയത്തിലെ വാഴപ്പിണ്ടി നട്ടെല്ലുകാരുടെ സെൻസസ് എടുത്താൽ എന്ത് സംഭവിക്കും ഗുരുവേ ...?
പൊതുവായി പൊന്ന അയിലൂർ, നെ·ാറ.
= വഴപ്പിണ്ടി കോർപ്പറേഷനാകാം, 101 വഴപ്പിണ്ടി സഖാക്കൾക്ക് പണിയുമാകും!
? തിരുവല്ലയിൽ രണ്ട് മുറി മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് 17444 രൂപ. സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തന ത്തിന്‍റെ ഭാഗമായിരിക്കും, അല്ലെ ജീ....?
രജിത് മുതുവിള ദേവഗംഗ.
= ഇതു കഐസ്ഇബി യുടെ -വെട്ടൊന്ന് മുറി രണ്ട്.... പദ്ധതിയിലുള്ളതാണ്..!
? ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ മുകേഷ് അംബാനി മുന്നോട്ട്..ഗൗതം അദാനി താഴോട്ടാ ണെന്നും വാർത്ത. ഇവരിങ്ങനെ മുന്നോട്ടും പിന്നോട്ടും ചാടി കളിച്ചെന്നൊർത്തു രാജ്യത്തെ ജനങ്ങൾ ടെൻഷൻ അടിക്കണ്ട കാര്യമുണ്ടോ?
പി.റ്റി.ജയൻ, കടുത്തുരുത്തി.
= പ്രതിപക്ഷത്തിനു വേവലാതിയുണ്ട്. മോദി-അദാനി എന്ന മുദ്രാവാക്യം മാറ്റി ഇനി മോദി-അംബാനിയാക്കണ്ടേ....!
? പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ചീഫ് ആർക്കിടെക്ട് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ വകുപ്പ് മന്ത്രി, ജീവനക്കാരുടെ അഭാവ ത്താൽ