Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സ്നേഹക്കടൽ പോലെ ഗപ്പി
ഗപ്പിമീനുകളെ വളർത്തി വിൽക്കുന്ന പയ്യന്റെ കഥയാണു ‘ഗപ്പി’. അതുകൊണ്ടുതന്നെ ആ പയ്യനെയും നാട്ടുകാർ വിളിക്കുന്നത് ഗപ്പിയെന്നു തന്നെ. ഗപ്പി ഒരു ഓൾറൗണ്ടറാണ്. പാറപ്പുറമെന്ന തീരദേശഗ്രാമത്തിലെ താരമാണവൻ. സൈക്കിളിൽ ചുറ്റി പത്രവിതരണം, പാപ്പന്റെ വഴിയോരക്കടയിൽ ചില്ലറ സഹായങ്ങൾ, പിന്നെ ഗ്രാമചുവരുകളിൽ ഡ്രോയിംഗ്.. അവൻ വരയ്ക്കുന്നതെല്ലാം ഗപ്പിമീനുകളെയാണെന്നു നാട്ടുകാരു പറയും. ബാൻഡ് മേളത്തിനൊപ്പം നാലു ചുവടുവയ്ക്കാൻ കിട്ടുന്ന അവസരം ഗപ്പി വിട്ടുകളയാറില്ല.

നാലു കാശുണ്ടാക്കാൻ പകലന്തിയോളം നെട്ടോട്ടമോടുന്ന ഗപ്പിയെ കാത്ത് വീട്ടിൽ എപ്പോഴും ഒരാളുണ്ടാവും...ഗപ്പിയുടെ അമ്മ. അസാധാരണ ജീവിത പശ്ചാത്തലമുള്ള ഒരമ്മയും പ്രായത്തിനപ്പുറമുള്ള ജീവിതം അനുഭവിച്ച ഒരു മകനും തമ്മിലുള്ള സ്നേഹത്തിന്റെ കടലു കാണാം നവാഗത സംവിധായകൻ ജോൺപോൾ ജോർജിന്റെ ‘ഗപ്പി’യിൽ. ആ സ്നേഹതീരത്ത്, സങ്കടങ്ങളുടെ ലവണരസമുള്ള കാറ്റിൽ രണ്ടര മണിക്കൂർ നമ്മളും ഗപ്പിയോടൊപ്പം, അവന്റെ കൊച്ചു മനസിലെ വലിയ നൊമ്പരങ്ങൾക്കും കൊച്ചു വലിയ സന്തോഷങ്ങൾക്കുമൊപ്പം.

ഗപ്പിയുടെ ജീവിതം അമ്മയ്ക്കു വേണ്ടിയാണ്. അവന്റെ തീരുമാനങ്ങളും നിലപാടുകളുമെല്ലാം അതിനെ സാധൂകരിക്കുന്നു. അവന്റെ യാത്രകളും അമ്മയ്ക്കു വേണ്ടിയാണ്. അവനൊരു വലിയ ലക്ഷ്യമുണ്ട്. അതു നേടിയൊടുക്കാനുള്ള യാത്ര കൂടിയാണു ‘ഗപ്പി’. അതിൽ ഒരിത്തിരി സസ്പെൻസുണ്ട്; അതു കണ്ടറിയേണ്ടതുതന്നെ.

********* ***************** ************

കൗതുകങ്ങളിൽ കണ്ണിമചിമ്മാതെ മനസുചേർത്താൽ നമുക്കും കുട്ടികളാവാം. ബാല്യത്തിന്റെ തീരങ്ങളിലേക്ക് ഒന്നു മടങ്ങാം. അവിടെയുണ്ടാവും ഒരു ചില്ലുപാത്രത്തിൽ കണ്ണാടിവെള്ളവും അതിൽ കൗതുകം വിടർത്തി പുളഞ്ഞുപായുന്ന ഗപ്പിമീനുകളും. ഒരു ഗപ്പിക്കുളത്തിന്റെ ഓരത്ത് എത്തിയ അനുഭവമാണ് ആദ്യാവസാനം ‘ഗപ്പി’.

സംഭാഷണങ്ങളുടെ ധാരാളിത്തമില്ലാതെ കാഴ്ചകളിലൂടെ, സ്വാഭാവിക ശബ്ദങ്ങളിലൂടെയാണ് ‘ഗപ്പി’യുടെ യാത്ര. വാക്കുകൾക്കപ്പുറം സ്നേഹം അനുഭവമാണല്ലോ. അതു പ്രത്യേകിച്ചും ഒരമ്മയും മകനും തമ്മിലുള്ള സ്നേഹമാകുമ്പോൾ. ഗപ്പിയിൽ ആ സ്നേഹം പ്രേക്ഷകന് അനുഭവമാകുന്നു.

‘മിശിഹായെ കാത്ത പോലെ കാത്തു കൊള്ളണേ എന്നുണ്ണിയെ..
മാലാഖമാരേ, ദേവഗണങ്ങളേ എന്റെ പൊന്നോമനയ്ക്കു കൂട്ടിനായി
ചെല്ലേണമേ...’ അമ്മയുടെ ഈ പ്രാർഥനയാണു ഗപ്പിക്കു തുണ.

കരുതലുകളിലൂടെയും കുറുമ്പു കലർന്ന ശാസനകളിലൂടെയും പകരംവയ്ക്കാനില്ലാത്ത ആ സ്നേഹം മുന്നേറുമ്പോൾ ചില നിമിഷങ്ങളിലെങ്കിലും ഗപ്പി നമ്മുടെ കണ്ണു നനയ്ക്കും. അതു മനസു നിറഞ്ഞുള്ള ഒഴുക്കാണ്, സ്നേഹമെന്ന തിരിച്ചറിവിലേക്കുള്ള തിരിഞ്ഞുനോട്ടം. അത്തരം തിരിഞ്ഞുനോട്ടങ്ങളില്ലെങ്കിൽ ജീവിതം വരണ്ടുപോകില്ലേ? അമ്മയുടെ കലർപ്പില്ലാത്ത സ്നേഹം ഓർമപ്പെടുത്തുന്ന സിനിമയാണു ‘ഗപ്പി’.

*************** ******************* *****************
പാറപ്പുറമെന്ന തീരദേശഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തെ കീറിമുറിച്ച് റെയിൽപ്പാതയുണ്ട്. അവിടെയൊരു റെയിൽവേ ഗേറ്റും അവിടെ അതു സ്‌ഥാപിച്ച ദിവസം മുതൽ അതിന്റെ ഭാഗമായി ഒരു ഗേറ്റ് കീപ്പറും. ശ്രീനിവാസൻ അടുത്തിടെ ചെയ്ത വേഷങ്ങളിൽ നമ്മുടെ മനസു നിറയ്ക്കുകയാണ് ഗപ്പിയിലെ ഗേറ്റ് കീപ്പർ. അയാളുടെ കുടുംബവും അവരുടെ കഥയും അതിലെ സസ്പെൻസും ഗപ്പിയുടെ കാഴ്ചകളെ, അനുഭവങ്ങളെ സമ്പന്നമാക്കുന്നു.



അയാളുടെ കൊച്ചുമകൾ ആമിന– ഉപ്പൂപ്പയുടെ ആമിന! സദാ തട്ടമിട്ടു നടക്കണമെന്നാണ് ആമിനയ്ക്ക് ഉപ്പൂപ്പയുടെ നിർദേശം. ‘എന്റെ ആമിനയുടെ മൊഞ്ച് ഈ നാട്ടിലെ തെണ്ടിപ്പിള്ളേർ ഒരിക്കലും കാണാൻ പാടില്ല’ എന്നതാണ് ഉപ്പൂപ്പയുടെ വാശി. ആ തട്ടത്തിനുള്ളിലെ മുഖമൊന്നു കാണാൻ ഗപ്പിയുൾപ്പെടെയുള്ള നാട്ടിലെ കൗമാരസംഘം നടത്തുന്ന സാഹസങ്ങൾ ‘ഗപ്പിയെ’ രസകരമാക്കുന്നു. ആ തട്ടത്തിൻ മറയത്ത് ഇളംകാറ്റിലാടി നിൽക്കുന്ന ഒരു സസ്പെൻസുണ്ട്...അതറിയണമെങ്കിൽ ഗപ്പി കാണണം.

കോളനിയിലെ ഒറ്റ ആമ്പിള്ളാരെ അവളു നോക്കില്ല പാപ്പാ, അതിലാണ് എന്റെ ഒറ്റ പ്രതീക്ഷ... സ്കൂൾ യാത്രകളിൽ തന്നെമാത്രം കൗതുകത്തോടെ നോക്കി നടന്നുമറയുന്ന ആമിനയെക്കുറിച്ചുള്ള ഗപ്പിയുടെ കൗമാര കുതൂഹലങ്ങളിലുമുണ്ട് നിഷ്കളങ്കതയുടെ സംഗീതം. അത്തരം നിമിഷങ്ങളിലാണ് ഗപ്പി എന്ന സിനിമ ഒരനുഭവമാകുന്നത്.

****** ******* *********

പാറപ്പുറം ഗ്രാമത്തിൽ റെയിൽവേ മേൽപ്പാലം വരികയാണ്. അതിനുള്ള ഉത്തരവായി, അതോടെ റെയിൽവേ ഗേറ്റ് പഴങ്കഥയാകും. ഉത്തരവു നടപ്പാക്കാൻ എത്തുകയാണ് ഒരു എൻജിനീയർ. ടൊവിനോ തോമസാണ് എൻജിനിയറുടെ വേഷത്തിലെത്തുന്നത്. അയാളുടെ വരവിലും നോട്ടത്തിലും പ്രവൃത്തികളിലുമുണ്ട് ഒരു നിഗൂഢത. ആ ചിരിയിൽ പോലുമുണ്ട് അത്. അത്തരം സസ്പെൻസുകളാണ് ഗപ്പിയെ സൂപ്പർ ക്ലൈമാക്സിലെത്തിക്കുന്നത്. എല്ലാ നിഗൂഢതകൾക്കപ്പുറവും ഒളിഞ്ഞിരിക്കുന്ന ഇത്തിരി നന്മ ജീവിതത്തിനു പുതിയ വഴികാട്ടുമെന്നും അവിടെ ഒരു പുതുജീവിതം വിസ്മയം പോലെ നമ്മെ കാത്തിരിപ്പുണ്ടെന്നും ‘ഗപ്പി’ ഓർമിപ്പിക്കുന്നു.

പാലംപണിക്ക് അനുമതിയാകുന്നതോടെ അതിന്റെ രാഷ്്ട്രീയ ലാഭത്തിലും സാമ്പത്തിക ലാഭത്തിലും കണ്ണുംനട്ട് പാഞ്ഞടുക്കുന്ന രാഷ്്ട്രീയക്കാരും ഗപ്പിയുടെ കഥാപശ്ചാത്തലം വിപുലമാക്കുന്നു. ഇന്ന് ആരെ പറ്റിക്കാം എന്ന ആലോചനയുമായി നടക്കുന്ന നോബിയുടെ മോനച്ചൻ എന്ന കഥാപാത്രം തിയറ്ററുകളിൽ ചിരിയുടെ ആഘോഷമാകുന്നു. മോനച്ചനിലൂടെ നോബി മലയാളസിനിമയിൽ ചുവടുറപ്പിക്കുകയാണ്. വികസനത്തിന്റെ വീതംപറ്റുന്ന രാഷ്്ട്രീയക്കാരെ ഗപ്പി വെറുതേ വിടുന്നില്ല; പാവങ്ങളുടെ വിഹിതത്തിൽ കൈയിട്ടുവാരുന്ന ഉദ്യോഗസ്‌ഥരെയും.

*********** ****************** *******************

ഗപ്പിയിൽ പുതുമകൾ ഏറെയാണ്. ഗപ്പിയുടെ കഥാപശ്ചാത്തലം നമ്മെ മോഹിപ്പിക്കും. നിറങ്ങളിൽ നീരാടി നിൽക്കുന്ന തീരദേശ കോളനിയും പാറക്കെട്ടുകളിൽ തല്ലിച്ചിതറുന്ന അലകടലും. പിന്നെ കരൾ പിളർക്കുന്ന ഒരുപിടി സ്നേഹക്കാഴ്ചകളും.

മഹേഷിന്റെ പ്രതികാരമെന്ന സിനിമ നമുക്കു തന്നെ ദിലീഷ്പോത്തനാണ് ഗപ്പിയിലെ മറ്റൊരനുഭവം. ദീലീഷ് ഇവിടെ നടന്റെ റോളിലാണു വരുന്നത്. വില്ലേജ് ഓഫീസറായി. നോട്ടത്തിലും, സംഭാഷണത്തിലും ദീലീഷ് ഗപ്പിയിലെ നർമത്തെ ആഘോഷമാക്കുന്നുണ്ട്, തികച്ചും സാന്ദർഭികമായി മാത്രം. ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ... എന്ന ദിലീഷിന്റെ ഡയലോഗിൽ മനസറിഞ്ഞു ചിരിക്കാനും ‘ഗപ്പി’ കാണണം. ലാലിച്ചൻ എന്ന കഥാപാത്രത്തിലൂടെ പഴയകാല നടൻ പൂജപ്പുര രവിയുടെ തിരിച്ചുവരവുകൂടിയാണ് ഗപ്പി. സുധീർ കരമനയുടെ കിമ്പളം മേടിക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥനും സമകാലിക യാഥാർഥ്യങ്ങളുടെ നേർകാഴ്ച തന്നെ.



അലൻസിയറുടെ പാപ്പനാണ് ഗപ്പിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു നടനസാന്നിധ്യം. പുറമ്പോക്കിലെ ചായക്കട കൊണ്ടു ജീവിതം കണ്ടെത്തുന്ന ഗപ്പിയുടെ സ്വന്തം പാപ്പൻ. ഗപ്പിയോടു കളിപറയാനും അവനെ ശാസിക്കാനും ഉപദേശിക്കാനും സ്വാതന്ത്ര്യമുള്ള പാപ്പിയെ നാം എങ്ങനെ മറക്കും. ലുക്കിലും പേരുമാറ്റത്തിലും സസ്പെൻസുകളുമായി വന്ന ടൊവിനോ തോമസിന്റെ എൻജിനിയറും മാസ്റ്റർ ചേതന്റെ ടൈറ്റിൽ കഥാപാത്രം ഗപ്പിയും സിനിമയെ അനുഭവതീവ്രമാക്കുന്നു. തിയറ്റർ വിട്ടുപോരുമ്പൊഴും മനസിൽ നിന്നിറങ്ങാതെ വാശിപിടിച്ചു നിൽക്കുന്ന വേറെയും കഥാപാത്രങ്ങളുണ്ട് ഗപ്പിയിൽ. കോളനിയിലെ ദോശവിൽപ്പനക്കാരി മോളിചേച്ചി, കടക്കാരൻ ജോസഫിന്റെ സഹായി, ഗപ്പിയുടെ കൂട്ടുകാരനും മോളിച്ചേച്ചിയുടെ മകനുമായ പയ്യൻ... അങ്ങനെ കുറച്ചുപേർ. പിന്നെ ഗപ്പിയുടെ കൂട്ടുകാരും ആ ബാൻഡ് സംഘവും.

ഗപ്പിയിൽ നിറയെ കടലാണ്, കടലിന്റെ സംഗീതവും. നീലക്കടൽ നിറഞ്ഞു നിൽക്കുന്ന ഫ്രയിമുകൾ. കടൽത്തിര പോലെ ഉയരുന്ന സങ്കടത്തിര. പിന്നെ കടൽപോലെ അനശ്വരമായ മാതൃസ്നേഹവും.

************* ********************* *******************

തിരയുടെ താളവും തീരത്തിന്റെ ജീവിതവും ലയിക്കുന്ന ഗപ്പിയുടെ കഥയിൽ നിന്നു സംഗീതത്തിന് എങ്ങനെ വിട്ടുനിൽക്കാനാവും? തീരദേശ ഗ്രാമത്തിന്റെ വേദനയും ആഘോഷവുമെല്ലാം നിറയുന്ന സംഗീതം. വിഷ്ണു വിജയ് അതിൽ പുതുമ നിറച്ചു. പുല്ലാങ്കുഴൽനാദം പോലെ അതു മനസു നിറയ്ക്കും. ‘ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും...’ ഗപ്പിയിലെ ആ പഴയ പ്രാർഥാനാഗീതം ഓർമകളെ സ്കൂൾദിനങ്ങളിലെ അസംബ്ളിയിലെത്തിക്കും.

...ഹൃദയം കരകവിയും പ്രവാഹമായ്,
ഒഴുകുകയായ് അമൃതനദി അനാദിയായ്
ലതികയും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനം. റഫീഖ് അഹമ്മദിന്റെ സ്നേഹാർദ്രമായ വരികൾ. പഴയകാല പിന്നണിഗായിക ലതികയുടെ തിരിച്ചുവരവുകൂടിയാണു ഗപ്പി. പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും വിസ്മയം വാരിവിതറി നമ്മെ മോഹിപ്പിക്കുകയാണു ജോൺപോൾ ജോർജിന്റെ ഗപ്പി.

ഗപ്പി ഒരു പ്രതീക്ഷയാണ്. ബന്ധങ്ങളുടെ ആഴവും മഹത്വവും വിലയും നമ്മെ ഓർമിപ്പിക്കുന്ന ചലച്ചിത്രാനുഭവം. അമ്മയും മകനും തമ്മിലുള്ള ബന്ധം. ചങ്ങാതികൾ തമ്മിലുള്ള ബന്ധം. അപ്പൂപ്പനും കൊച്ചുമകളും തമ്മിലുള്ള ബന്ധം. ബന്ധുത്വത്തിനപ്പുറം ആത്മസ്നേഹമുള്ളവർ തമ്മിലുള്ള ബന്ധം. ഒരേ കഥാപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇത്രയധികം ബന്ധങ്ങൾ തമ്മിൽ ഇഴചേർത്താണ് സംവിധായകൻ ജോൺ പോൾ ജോർജ് കഥ പറയുന്നത്.

ഗപ്പിയിൽ ‘കണ്ണീരുപ്പു’ണ്ട്. സ്നേഹത്തിന്റെ നിറചിരിയുണ്ട്. ഇല്ലായ്മകളുടെ വല്ലായ്മകളിലും പ്രതീക്ഷകളുടെ ആഘോഷമുണ്ട്. നഷ്‌ടബോധത്തിൽ നിറയുന്ന നിരാശയുണ്ട്, നിരാശയുടെ ഇരുട്ടിനെ വകഞ്ഞുമാറ്റുന്ന ‘ശുഭപ്രതീക്ഷയുടെ തിരിനാള’മുണ്ട്. അതേ, ഗപ്പി ജീവിതമാണ്. കടൽപോലെ ഒരു ജീവിതം.

ടി.ജി.ബൈജുനാഥ്
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍' തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി. എ​ന്നാ​ല്‍ ആ​ദ്യ ഷോ​ക​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ചി​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍ തി​ര​യു​ടെ ത​ലോ​ട​ല്‍ കാ​ത്തു​കി​ട​പ്പു​ണ്ടാ​കും ഇ​താ​ണ് സ​പ്ത സാ​ഗ​ര ദാ​ച്ചേ എ​ല്ലോ സൈ​ഡ് ബി ​എ​ന്ന
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് ടി​നു പാ​പ്പ​ച്ച​ൻ ജോ​യ് മാ​ത്യു കൂ​ട്ടു​കെ​ട്ടി​ന്‍റെ "ചാ​വേ​ർ" വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​കു​മോ അ​താ​ണ് ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി പ്രേ​ക്ഷ​ക​ന് ആ​റ്റ്ലി - ഷാ​റൂ​ഖ് ഖാ​ൻ ടീ​മി​ന്‍റെ "ജ​വാ​ൻ'. "
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ച്ച​തെ​ങ്കി​ൽ ഈ ​ഓ​ണ​ക്കാ​ല​ത്ത് തീ​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ന്ന ആ​ർ​ഡി​എ​ക്സ് മാ​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം വി​ല്ല​ന്മാ​രെ "വി​ധി​യു​ടെ വി​ള​യാ​ട്ടം' മൂ​ലം വ​ന്നെ​ത്തു​ന്ന ആ​ക്സി
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ജ​യ​ലാ​ൽ ദി​വാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്ത "കു​റു​ക്ക​ൻ'.

സു​ന്ദ​രി​യു​ടെ ക
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല​വ​ നാ​യ​ക​ന്‍റെ ഭ​ര​ണ​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ൽ ന​ട​ക്കു​ന്ന ഒ​രു കൊ​ല​പാ​ത​കം. രാ​ഷ്ട്രീ​
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കോ​ളി​വു​ഡി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. വി​ഷ്ണു വി​ശാ​ലി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച "രാക
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ​ണു​മെ​ന്നതിന്‍റെ ഉദാഹരണമാണ് സു​രേ​ന്ദ​ർ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത "ഏ​ജ​ന്‍റ്'. ല​ഹ​രി​വ​സ്തു​ക്ക​ള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​ത് എ​ക്കാ​ല​വും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന ഒ​രു ചി​ന്ത​യാ​ണ്. മ​ല​യാ​ള ച​ല​ച്ചി​ത
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മു​ഹ​ഷി​ൻ സം​വി​ധാ​നം ചെ​യ്ത "ക​ഠി​ന ക​ഠോ​ര​മീ ഈ ​അ​ണ്ഡ​ക​ടാ​ഹം'. ജീ​വി​ത​ത്തി​ന്‍
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​ത്ത് വ​ർ​ക്കിക്ക് ​അ​ഭി​മാ​നി​ക്കാം. ഇ​തേ പേ​രി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം സൃ
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വി​തം ആ​സ്വ​ദി​ക്കു​ന്നു. ആ​വോ​ളം ര​സി​ക്കു​ന്നു. പാ​ര​വെ​പ്പും അ​ല്പ​സ്വ​ല്പം അ​ല​ന്പുമൊക്കെ​യാ​യി
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ​ന്ന റോ ​ഏ​ജ​ന്‍റി​നോ​ട് മാ​തൃ​വാ​ത്സ്യ​ല​മു​ള്ള മേ​ല​ധി​കാ​രി ഒ​രു​വേ​ള പ​റ​യു​ന്ന വാ​ക്യ​മാ​ണി​ത്.
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക. അ​താ​ണ് ബി​ജു മേ​നോ​നും റോ​ഷ​ൻ മാ​ത്യു​വും പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും ഒ​രു തെ
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി വേ​ണം ചി​ത്രം ക​ണ്ടി​റ​ങ്ങാ​ൻ. എ​വ​ർ​ഗ്രീ​ൻ താ​ര​ങ്ങ​ളാ​യ അ​ര​വി​ന്ദ് സ്വാ​മി​യും കു
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്പു​റം ശ​ക്ത​മാ​യ രാ​ഷ്ടീ​യ​വും ച​ര്‍​ച്ച ചെ​യ്യു​ന്ന സി​നി​മ. ഇ​താ​ണ് ചു​രു​ക്ക​ത്തി​ല്‍ മൂ​ന്ന് വ​ര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി​ത്ര​വും അ​വ​ത​രി​പ്പി​ക്കു​ന്ന "റോ​ക്ക​ട്രി' എ​ന്ന ചിത്രം കാ​ഴ്ച​ക്കാ​ര​ന് മോ​ശ​മ​ല്ലാ​ത്ത തി​യേ​റ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ സി​നി​മ വ​ലു​താ​വു​ക​യും ക​ഥാസ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ വി​ക​സി​ക്കു​ക​യും ചെ​യ്യും.
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​രും. ചി​ല​പ്പോ​ൾ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ മു​ഖ​ത്തു നി​ന്നൊ​രു പു​ഞ്ചി​രി​യോ ആ​ശ്ലേ​ഷ​മോ ആ​കാം, അ​ല
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ നി​ന്നും പി​ന്നീ​ട് ജീ​വി​തം ത​ന്നെ മാ​റി​മ​റ​യാം. അ​തു മ​റ​യ്ക്കാ​ൻ ഒ​രു ക​ള്ളം പ​റ​യും. പി
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മോ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗൗ
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​ഫീ​സി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ പൊ​തു​വേ കു​റ
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പൂ​രം. ആ​ക്‌ഷ​ന്‍ ചി​ത്ര​ത്തിന്‍റെ എ​ല്ലാ​വി​ധ ചേ​രു​വക​ളും കോ​ര്‍​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​ക​രി​ക്കും. അ​തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നോ ആ​രാ​ധ​ക​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. അ​ങ്ങ​നെ ഒ​രു സ
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശം കൂ​ടി​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്കം. പ​ട​വെ​ട്ടി​യും ജീ​വ​ന്‍​ഹോ​മി​ച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.