Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സമയമാകുമ്പോൾ രാഷ്ട്രീയത്തിലിറങ്ങും: അമൽ ഉണ്ണിത്താൻ
രാഷ്ട്രീയനേതാവും നടനുമായ രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ നായകനാകുന്ന ‘പോളേട്ടന്റെ വീട്’ തിയറ്ററുകളിലേക്ക്. സായികുമാർ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും പുതുമുഖം ദിലീപ് നാരായണൻ. ചിത്രത്തിൽ അമൽ എന്ന നായകകഥാപാത്രമായി വേഷമിടുന്ന അമൽ ഉണ്ണിത്താന്റെ സിനിമാവിശേഷങ്ങളിലേക്ക്...

‘പോളേട്ടന്റെ വീട്ടി’ലേക്കുള്ള വഴി...?

സ്കൂൾപഠനം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ. ഡിഗ്രി ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ. സിനിമ ഒരിക്കലും എന്റെ സ്വപ്നമല്ലായിരുന്നു. എംബിഎ പഠനത്തിനു കാനഡയിൽ പോകാനിരുന്ന സമയത്താണ് ചാന്ദ്നിപാർക്ക് എന്ന തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള ഓഫറുമായി പ്രദീപ് ബാബു വന്നത്. പക്ഷേ, ആ പ്രോജക്ട് പൂർത്തിയായില്ല. പിന്നീടാണ് ദിലീപ് നാരായണൻ എന്ന പുതുമുഖസംവിധായകനിൽ നിന്ന് പോളേട്ടന്റെ വീട് എന്ന സിനിമയിൽ നായകനായി അഭിനയിക്കാനുള്ള ഓഫർ വന്നത്.



അച്ഛൻ സിനിമയിലും താരമാണല്ലോ. മകനും പണ്ടേ അഭിനയസ്വപ്നങ്ങൾ ഉണ്ടാകണമല്ലോ..?

അഭിനയമെന്താണെന്ന് അറിയാത്ത ഒരു സമയമായിരുന്നു അത്. പക്ഷേ, ആർട്ടിസ്റ്റുകളെയൊക്കെ അറിയാമായിരുന്നു. ആർക്കും അങ്ങനെ എളുപ്പത്തിൽ എത്തിപ്പെടാനാകുന്ന ഒരു മേഖലയല്ല സിനിമ. സിനിമയിൽ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ലക്ഷ്യമൊന്നും എനിക്കില്ലായിരുന്നു. ഫിക്സ്ഡ് ഡ്രീം ഒന്നുമില്ലായിരുന്നു. ആദ്യം ഒരു തമിഴ്പടം വന്നപ്പോൾ അതു വലിയ അദ്ഭുതമായിരുന്നു.



രാജ്മോഹൻ ഉണ്ണിത്താൻ എന്ന നടനെക്കുറിച്ച് എന്താണ് അഭിപ്രായം...?

അച്ഛൻ അഭിനയിച്ച നാലഞ്ചു പടം കണ്ടിട്ടുണ്ട്. അച്ഛൻ കുഴപ്പമില്ലാതെ അഭിനയിക്കും.

പോളേട്ടന്റെ വീട് എന്ന സിനിമയുടെ പ്രമേയമെന്താണ്..?

ഇതൊരു ഫാമിലി സബ്ജക്ടാണ്. ഇതിൽ യംഗ് ജനറേഷനുണ്ട്. കുട്ടികളുണ്ട്. ഇത് ഒരു ഓൾ ജനറേഷൻ മൂവിയാണ്. അല്ലാതെ ന്യൂജനറേഷനൊന്നുമല്ല. ഫാമിലി മൂവിയുമാണ്. പോളേട്ടനായി വേഷമിടുന്നതു സായികുമാർ. പണം ധാരാളമായി ചെലവഴിക്കാൻ മടിയുള്ള ഒരു കഥാപാത്രമാണു പോളേട്ടൻ. പോളേട്ടനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥയാണിത്.



ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്...?

അമൽ എന്നു തന്നെയാണ് ഇതിൽ എന്റെ കഥാപാത്രത്തിന്റെയും പേര്. കോളജ്, പ്രണയം എന്നിങ്ങനെയാണ് അമലിന്റെ ലോകം. അമലും പോളേട്ടനും തമ്മിലുള്ള ബന്ധം സസ്പെൻസാണ്. അതു തന്നെയാണ് ഈ സിനിമയെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ത്രില്ലിംഗ് സസ്പെൻസാണുള്ളത്. ഫാമിലി സബ്ജക്ടാണെന്നു തോന്നിക്കുന്ന തരത്തിലാണ് പോസ്റ്റർ പോലും ഡിസൈൻ ചെയ്തിരിക്കുന്നത്.

സംവിധായകൻ ദിലീപ് നാരായണനെക്കുറിച്ച്..?

കഥയും സ്ക്രിപ്റ്റുമെല്ലാം അദ്ദേഹത്തിന്റേതു തന്നെയാണ്. അദ്ദേഹത്തിന്റെ ഇടപെടൽ ഈ ചിത്രത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. പൂർണമായും ഒരു ദിലീപ് നാരായണൻ ചിത്രമാണ് പോളേട്ടന്റെ വീട്.

ഈ സിനിമയിലെ നായിക മാനസയെക്കുറിച്ച്...?

നായിക മാനസ രാധാകൃഷ്ണൻ. എറണാകുളം ചോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി. മാനസ മുമ്പ് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. പോളേട്ടന്റെ വീട് മാനസയുടെ ആദ്യ മലയാളചിത്രമാണ്. എന്റെ പെയറായിട്ടാണു മാനസ വരുന്നത്. സാറ എന്നാണ് മാനസയുടെ കഥാപാത്രത്തിന്റെ പേര്.



സായികുമാറിനൊപ്പമുള്ള അനുഭവങ്ങൾ...?

സീനിയർ ആക്ടറാണ്. അനുഭവപരിചയമുള്ള നടനാണ്. അദ്ദേഹവുമായി ഒരുമിച്ച് അഭിനയിക്കാനായതു വലിയ ഭാഗ്യമെന്നു കരുതുന്നു. മൊയ്തീനുശേഷം വളരെ സെലക്ടീവാണ് അദ്ദേഹം. ജേക്കബിന്റെ സ്വർഗരാജ്യമാണ് പിന്നീട് അദ്ദേഹം ചെയ്തത്. ഇതിൽ ടൈറ്റിൽ റോളിലാണ് സായികുമാർ വരുന്നത്.



കെപിഎസി ലളിതയ്ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ച്...?

പോളേട്ടന്റെ അമ്മയായിട്ടാണു കെപിഎസി ലളിത ഇതിൽ അഭിനയിച്ചത്. എനിക്കു ലളിതാമ്മയുമായി കോംബിനേഷൻ സീനുകളില്ല. പക്ഷേ, മുൻപരിചയമുണ്ട്. മുൻഷി വേണു, കലാശാല ബാബു, കുളപ്പുള്ളി ലീല എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ധാരാളം പുതുമുഖങ്ങളുമുണ്ട്.



സുധീർ കരമനയ്ക്കൊപ്പമുള്ള അനുഭവങ്ങൾ...?

ലക്കി ചാമാണ് സുധീർ കരമന. സിനിമയിൽ വരുന്നതിനു മുമ്പുതന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. അതിനാൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് അഭിനയമായി എനിക്കു ഫീൽ ചെയ്തില്ല. അഭിനയം വളരെ എളുപ്പമായി തോന്നി.

ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്..?

ആദ്യ ഷെഡ്യൂളിനുശേഷം എനിക്കു ചിക്കൻ പോക്സ് പിടിപെട്ടു. തിരിച്ചുവന്നപ്പോഴേക്കും കാസ്റ്റും ക്രൂവുമൊക്കെ മാറി. കുന്നംകുളം, ഹാപ്പി വെഡ്ഡിംഗ് ഷൂട്ട് ചെയ്ത റോയൽ എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. കർണാടകയിലെ ഉഡുപ്പിയിലായിരുന്നു ഒരു പാട്ട് ഷൂട്ട് ചെയ്തത്. 20 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തീർത്ത ലോ ബജറ്റ് ചിത്രമാണ് പോളേട്ടന്റെ വീട്. പണ്ടേ കാമറ കണ്ടു വളർന്നതിനാൽ കാമറാ ഫിയർ ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, ആദ്യമായി കാമറയ്ക്കു മുന്നിൽ അഭിനയിക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകൾ എനിക്കും ഉണ്ടായിരുന്നു. കുറച്ചു മസിലുപിടുത്തം ഉണ്ടായിരുന്നു. അതു സാവധാനം മാറിവന്നു.

പുതിയ പ്രോജക്ടുകളെക്കുറിച്ച്...?

ജനുവരിയിൽ രണ്ടു ചിത്രങ്ങൾ തുടങ്ങുകയാണ്. സെബാസ്റ്റ്യൻ മാളിയേക്കലിന്റെ പ്രോജക്ടാണ് ഒന്ന്. ഔസേപ്പച്ചൻ സാറാണു സംഗീതം. അതിൽ യേശുദാസ് പാടുന്ന ഒരു പാട്ടുണ്ട്. അതിനുശേഷം ഒരു ബിഗ് ബജറ്റ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മാർച്ചിലാണ് അതു തുടങ്ങുന്നത്.



സിനിമയുടെ ഭാഗമായപ്പോൾ എന്തുതോന്നുന്നു..?

സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ നല്ലരീതിയിൽ പോരാടേണ്ടിവരും. മത്സരബുദ്ധിയോടെയാണ് ആളുകൾ നിൽക്കുന്നത്. നിർമാതാക്കളില്ല എന്നതാണു ഇന്നു സിനിമ നേരിടുന്ന വലിയ പ്രതിസന്ധി. എല്ലാ നിർമാതാക്കൾക്കും സാറ്റലൈറ്റ് മൂല്യമുള്ള നടനെ മതി. സ്ക്രിപ്റ്റ് എന്താണെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ സിനിമയുടെ നിർമാതാവ് പുതുമുഖങ്ങളെ വച്ചു റിസ്കെടുത്തു തന്നെയാണു പടമെടുത്തിരിക്കുന്നത്.

അച്ഛനാണോ റോൾമോഡൽ..?

രാഷ്്ട്രീയപരമായി ഒത്തിരി കാര്യങ്ങൾ അച്ഛനിൽ നിന്നു പഠിച്ചിട്ടുണ്ട്. സെറ്റിൽ എല്ലാവരോടും നന്നായി ഇടപഴകണമെന്നും അച്ചടക്കം പാലിക്കണമെന്നുമൊക്കെ അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ, സിനിമയിൽ ഒരു റോൾ മോഡലായി അദ്ദേഹത്തെ കരുതിയിട്ടില്ല. ആക്ടിംഗിൽ മോഹൻലാൽ തന്നെയാണു റോൾമോഡൽ.



ബോഡി ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കാറുണ്ട്, അല്ലേ..?

സിനിമയിൽ വരുന്നതിനു മുമ്പുതന്നെ ബോഡി ഫിറ്റ്നസിൽ താത്പര്യമുണ്ടായിരുന്നു. വർക്കൗട്ടും ഡയറ്റുമൊക്കെയായി പോകുന്നു. ഈ സിനിമയിൽ മസിലുപിടിത്തം വേണ്ടെന്നും അല്പം അയഞ്ഞ ബോഡിയാണു വേണ്ടതെന്നും സംവിധായകൻ ആദ്യംതന്നെ പറഞ്ഞിരുന്നു. സിനിമകളിലെ മസിൽമാൻമാരെ ആരെയും ഇതേവരെ അനുകരിച്ചിട്ടില്ല. എല്ലാ സിനിമകളിലും മസിലുമായി വരുന്ന ഒരു താരത്തെയും മലയാളികൾ ഇതേവരെ സ്വീകരിച്ചിട്ടില്ല.

ഷൂട്ടിംഗിനിടെയുള്ള അവിസ്മരണീയ നിമിഷങ്ങൾ...?

ഈ സിനിമയിൽ പ്രത്യേകമായി സ്റ്റണ്ട് മാസ്റ്റർ ഇല്ലായിരുന്നു. അതിനാൽ ഞങ്ങൾ തന്നെയാണ് എല്ലാം ക്രമീകരിച്ചത്. സ്റ്റണ്ടിനിടെ എനിക്കു വില്ലന്റെ കൈയിൽ നിന്ന് കുറച്ച് ഇടി കിട്ടി. അതു കാമറയിൽ പതിഞ്ഞിരുന്നു. എന്നെ ചവിട്ടി നിലത്തിടുന്ന ഒരു സീനുണ്ടായിരുന്നു. നിലത്ത് ആദ്യം ബെഡ് വച്ചിരുന്നു. പക്ഷേ, പിന്നീടതു മാറ്റിയതു ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ നിലത്തുവീണു. കുറച്ചു പോറലൊക്കെ പറ്റി.

ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച്...?

രണ്ടു പാട്ടുകളാണു സിനിമയിൽ. സംഗീതം വിഷ്ണു മോഹൻസിത്താര. പ്രസിദ്ധ സംഗീത സംവിധായകൻ മോഹൻ സിത്താര സാറിന്റെ മകനാണ്. വെയിൽച്ചില്ല പൂക്കും നാളിൽ പോലെയുള്ള പാട്ടുകളിൽ പ്രവർത്തിച്ച യുവസംഗീത സംവിധായകനാണ് വിഷ്ണു.

പോളേട്ടന്റെ വീടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ..?

വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ കാമറ ചെയ്ത രജീഷ് രാമനാണ് ഇതിന്റെ ഛായാഗ്രഹണം. ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ എഡിറ്റർ സന്ദീപാണ് ഈ സിനിമയുടെ എഡിറ്റർ.

സിനിമകൾ കാണാറുണ്ടോ..?

സിനിമകൾ കാണുന്നതു വളരെ അപൂർവമായിരുന്നു. പക്ഷേ, ഇപ്പോൾ മിക്ക സിനിമകളും കാണാറുണ്ട്. പൃഥ്വിരാജിന്റെയൊക്കെ ആക്ടിംഗ് നന്നായി ശ്രദ്ധിക്കാറുണ്ട്. അതിൽ നിന്നൊക്കെ ഏറെ പഠിക്കാനുണ്ട്.

രാഷ്്ട്രീയത്തിൽ ഒരു കൈ നോക്കുമോ..?

മക്കൾ പഠിച്ചു നല്ല ഒരു നിലയിലെത്തണമെന്നാണ് ഏതൊരു മാതാപിതാക്കളെയുംപോലെ എന്റെ വീട്ടുകാരുടെയും ആഗ്രഹം. പക്ഷേ, രാജ്മോഹൻ ഉണ്ണിത്താൻ എന്ന അച്ഛന്റെ മകനായതുകൊണ്ടുതന്നെ സിനിമയും പൊളിറ്റിക്സും തന്നെയാണ് എനിക്കു താത്പര്യം. സമയമാകുമ്പോൾ പൊളിറ്റിക്സിൽ അച്ഛന്റെ പിൻഗാമിയായി വരാൻ സാധ്യതയുണ്ട്. അച്ഛൻ എല്ലാ കാര്യങ്ങളിലും സപ്പോർട്ടാണ്.



വീട്ടുവിശേഷങ്ങൾ...?

അമ്മ സുധാകുമാരി. രണ്ടു ചേട്ടന്മാരുണ്ട്. മൂത്ത ജ്യേഷ്ഠൻ അഖിൽ ഉണ്ണിത്താൻ വിവാഹിതനാണ്. കുവൈറ്റിൽ വർക്ക് ചെയ്യുന്നു. രണ്ടാമത്തെയാൾ അതുൽ ഉണ്ണിത്താൻ അയർലൻഡിൽ എംബിഎ ചെയ്തശേഷം ഇപ്പോൾ നാട്ടിലുണ്ട്. 25 വർഷമായി ഞങ്ങൾ തിരുവനന്തപുരത്തു സ്‌ഥിരതാമസമാണ്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.