Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ആനന്ദത്തിലെ ‘കള്ളക്കാമുകൻ’..!
ഏഴു പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ ആനന്ദം വൻ വിജയത്തിലേക്ക്. വിനീത് ശ്രീനിവാസൻ നിർമിച്ചു ലാൽ ജോസ് തിയറ്ററുകളിലെത്തിച്ച ചിത്രം എന്നതിനപ്പുറം സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും കലാലയങ്ങളിലുമെല്ലാം സംസാരവിഷയം അതിലെ പുതുമുഖതാരങ്ങൾ തന്നെ. ‘ആനന്ദ’ത്തിൽ അക്ഷയ് എന്ന കഥാപാത്രത്തിനു പുതുമയുടെ പ്രസരിപ്പും യുവത്വത്തിന്റെ തുടിപ്പും പകർന്ന യുവനടൻ തോമസ് മാത്യു സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി..?

സിനിമയിലേക്കുള്ള വരവ് തികച്ചും ദൈവാനുഗ്രഹം തന്നെ. സ്കൂളിൽ ചെറിയ സ്കിറ്റുകൾ ചെയ്തിട്ടുണ്ട്; ചെയ്യേണ്ടി വന്നതുകൊണ്ടു ചെയ്തു. കൂട്ടുകാരുടെ കൂടെ ഒരു രസത്തിന്. ഇപ്പോൾ ബംഗളൂരുവിലാണു പഠിക്കുന്നത്. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ. ബിസിനസ് സ്റ്റഡീസ് രണ്ടാം വർഷം. ആനന്ദത്തിന്റെ ഒരു ഓഡിഷൻ ക്രൈസ്റ്റിൽ ഉണ്ടായിരുന്നു. ഡയറക്ട് ചെയ്യുന്നതു വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായിരുന്ന ആളാണ്, കാമറ ചെയ്യുന്നതു പ്രേമത്തിന്റെ സിനിമാറ്റോഗ്രഫറാണ്, അവരുടെ സിനിമയിലേക്ക്േ ചെറുപ്പക്കാരായ പിള്ളേരെ നോക്കുന്നുണ്ട്...എന്നിങ്ങനെയൊക്കെ കോളജിൽ പറഞ്ഞുകേട്ടു. അവിടെയുള്ള മലയാളികളെല്ലാവരും ഓഡിഷനു പോയി. എന്റെ ഒരു കൂട്ടുകാരൻ ഇത്തിരി നന്നായി അഭിനയിക്കും. ഞാനവനെയും വിളിച്ചുകൊണ്ടുപോയി. എനിക്കും മനസിൽ ചെറിയ ആഗ്രഹമുണ്ടായിരുന്നു. വലിയ തിരക്കായിരുന്നു അവിടെ. കുറേനേരം കാത്തുനിന്നെങ്കിലും കയറാനായില്ല. ഒടുവിൽ സമയം കഴിഞ്ഞു. ഇനിയുള്ളവർ വീഡിയോ അയച്ചോളൂ എന്നു പറഞ്ഞ് അവർ മടങ്ങി. എനിക്കാകട്ടെ വീഡിയോ അയയ്ക്കാനും പറ്റിയില്ല. പിറ്റേദിവസം ബംഗളൂരുവിൽ വെറുതേ നടക്കാനിറങ്ങി. അപ്പോൾ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ അഭിനയിച്ച എന്റെ സുഹൃത്ത് റീബയെ കണ്ടു. ഒപ്പം ഗണേഷ് ചേട്ടനുമുണ്ടായിരുന്നു. ‘ഒരു സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ’ എന്ന് ഗണേഷേട്ടൻ എന്നോടു ചോദിച്ചു. ഒഡിഷനു പോയകാര്യമൊക്കെ അപ്പോൾ ഞാൻ പറഞ്ഞു. എന്നെ വിളിച്ച് പിന്നീട് ആനന്ദത്തിൽ ദേവികയുടെ റോൾ ചെയ്ത അന്നുവിനൊപ്പം രണ്ടു മൂന്നു സീനുകൾ ചെയ്യിപ്പിച്ചു. കുറച്ചു ഡയലോഗുകൾ തന്നു. അതിൽ ചിലതു ഗണേഷേട്ടന് ഏറെ ഇഷ്‌ടമായി. അന്നു റോളുകളൊന്നും ഫിക്സായിരുന്നില്ല; ആനന്ദം എന്ന പേരുപോലും. വീനീതേട്ടനുണ്ട് എന്നൊന്നും അറിയില്ലായിരുന്നു. ആയിടെ ഇനി എന്ത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. സിനിമ പുതിയൊരു കാര്യമാണ്. എന്തായാലും ഒരു കൈ നോക്കാം എന്ന് ഒടുവിൽ തീരുമാനിച്ചു. ചെയ്തുനോക്കിയപ്പോൾ ശരിക്കും ഇഷ്‌ടപ്പെട്ടു. ഇപ്പോൾ ഇതുതന്നെയാണു തലയിൽ.

അഭിനയത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച്..?

ഞങ്ങൾ എല്ലാവരുംകൂടി ഗ്രൂപ്പ് ഓഡിഷൻ പോലെ ഒരു സെഷൻ ഉണ്ടായിരുന്നു; പരസ്പരമുള്ള കെമിസ്ട്രി അറിയാൻ. അതു നാട്ടിൽവച്ചായിരുന്നു. റോൾ പ്ലേ എക്സസൈസ് പോലെ, നാടകത്തിലൊക്കെ ചെയ്യുന്നതുപോലെ ഞങ്ങൾ എല്ലാവരും സീനുകൾ ചെയ്തുനോക്കി. അതിനിടെ അഭിനയത്തിൽ പുതുതായി എന്തെങ്കിലും വന്നാൽ ഗണേഷേട്ടൻ അതു പ്രോത്സാഹിപ്പിച്ചിരുന്നു. അത്തരത്തിൽ സിനിമയ്ക്കുമുമ്പ് എല്ലാ സീനുകളും ചെയ്യാനായി. അതിലൂടെ ഡയലോഗ്സ് ഞങ്ങൾക്കു പരിചിതമായി. അതിനാൽ ഷൂട്ടിന്റെ സമയത്ത് കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. ഓരോരുത്തരും ചെയ്യുന്ന റോൾ ഏതെന്നു പ്രത്യേകം എടുത്തുപറഞ്ഞില്ലെങ്കിലും ഈ സെഷൻ കഴിഞ്ഞതോടെ സ്വാഭാവികമായിത്തന്നെ എല്ലാവർക്കും അതു മനസിലായി. ഗണേഷേട്ടൻ സ്ക്രിപ്റ്റ് വായിച്ചു കേട്ടതോടെ എല്ലാവർക്കും സിനിമയോടുള്ള കമിറ്റ്മെന്റ് കൂടി. ഞങ്ങളെല്ലാവരും തമ്മിൽ ‘നീയാണ് ഈ സ്‌ഥാനത്തെങ്കിൽ എന്താണു ചെയ്യുക’ എന്ന മട്ടിൽ ചർച്ചകളുണ്ടായിരുന്നു പല സീനുകളും ചെയ്യുമ്പോൾ. പലപ്പോഴും ആ കഥാപാത്രത്തിന്റെ വ്യൂ പോയിന്റിൽ ആലോചിച്ചു നോക്കിയതിനാൽ സീനുകൾ നന്നായി വന്നു.

ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

എന്റെ കഥാപാത്രത്തിന്റെ പേര് അക്ഷയ് മഹാദേവൻ. ഈ സിനിമയുടെ തുടക്കത്തിൽ തന്നെ പറയുന്നതു പഞ്ചപാവം എന്നാണ്. എല്ലാവരുടെയും മുമ്പിൽ പാവത്താനാണ്. കുറച്ചു ഷൈ ആണ്. ആളുകളോട് പെട്ടെന്നുചെന്നു സംസാരിക്കുകയൊന്നുമില്ല. അക്ഷയ്ക്ക് ഇഷ്‌ടമുള്ള ഒരു കുട്ടിയുണ്ടാവും ക്ലാസിൽ. പക്ഷേ, ക്ലാസിൽ ബാക്കിയുള്ള എല്ലാവരും അതറിഞ്ഞാലും ആ കുട്ടി മാത്രം അതൊന്നുമറിയില്ല. ഫ്രണ്ട്സ് ഉണ്ടെങ്കിൽ എന്തും ചെയ്യാനുള്ള ഒരു ധൈര്യമുണ്ട്. വളരെ ക്ലോസായ കുറച്ചു ഫ്രണ്ട്സ് മാത്രം. അവരുടെയടുത്തു ശരിക്കുള്ള അക്ഷയ് ആയിരിക്കും. മറ്റുള്ളവരോടു തുറന്നു പെരുമാറുന്ന ഒരു സ്വഭാവമല്ല. വേണമെങ്കിൽ ഒരു കള്ളക്കാമുകൻ എന്നൊക്കപ്പറയാം; വിനീതേട്ടൻ ഇടയ്ക്ക് അങ്ങനെയൊക്കെ പറയുമായിരുന്നു.



ആനന്ദത്തിൽ പെയറായി അഭിനയിച്ച സിദ്ധിയെക്കുറിച്ച്..?

വാസ്തവത്തിൽ ഒരു ഗംഭീര ആക്്ട്രസാണു സിദ്ധി. സ്കൂൾ ടൈമിൽ ഞാൻ ചില നാടകങ്ങൾ ചെയ്തുവെന്നേയുള്ളൂ. സദ്ധി എന്നെക്കാൾ വളരെയെളുപ്പത്തിൽ പല സീനുകളും ഉൾക്കൊണ്ടു ചെയ്യുന്നതായി തോന്നിയിരുന്നു, ആദ്യം തന്നെ. അതു കണ്ടപ്പോൾ ഏറെ ഇൻസ്പിറേഷൻ തോന്നി, കൂടുതൽ ബെറ്ററാക്കാൻ നോക്കി എന്റെ അഭിനയത്തിന് എപ്പോഴും ഒരു പുഷ് പോലെയായിരുന്നു സിദ്ധി. വളരെ ജോളിയായ കാരക്ടറാണു സിദ്ധിയുടേത്. പ്രകാശം പരത്തുന്ന ദിയ എന്നൊക്കെയാണു സിനിമയിൽ പറയുന്നത്. അത്തരം ഒരു കാരക്ടറിനൊപ്പം വരുമ്പോൾ ഞങ്ങൾ കുറെയൊക്കെ നാച്വറലായി ചെയ്തുപോകുന്നതുപോലെ തോന്നും.

അക്ഷയ്, ദിയ എന്നിവരുടെ മാത്രം കഥയാണോ ആനന്ദം..?

ആനന്ദം ഏഴു സുഹൃത്തുക്കളുടെ കഥയാണ്. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. എന്റെ കഥാപാത്രത്തിനു പേടി അതിജീവിക്കണം. റോഷന് ഐഡന്റിറ്റി എന്നു പറയുന്നതുപോലെയുള്ള ചില പ്രശ്നങ്ങളുണ്ട്. കുപ്പിക്കുമൊക്കെ അവന്റേതായ പ്രശ്നങ്ങളുണ്ട്. കമിംഗ് ഓഫ് ഏജ് മൂവിയെന്നാണ് ഞങ്ങൾ ആനന്ദത്തെക്കുറിച്ചു പറയുന്നത്. ട്രാൻസിഷൻ ഏജിലുണ്ടാകുന്ന ചെറിയ ചില പ്രശ്നങ്ങളിലൂടെ അവരുടെ ചിന്താഗതി തന്നെ മാറുന്നു. ഇത് ഏഴുപേരുടെയും കഥ തന്നെയാണ്.



ആനന്ദത്തിലെ അക്ഷയ് തന്നെയാണോ വ്യക്‌തിപരമായി തോമസ്..?

എനിക്കു വ്യക്‌തിപരമായി അക്ഷയ് ആയിട്ടു പല ഭാഗങ്ങളിലും റിലേറ്റ് ചെയ്യാനായി. പക്ഷേ, ചില സ്‌ഥലങ്ങളിൽ ഗണേഷേട്ടൻ എഴുതിയിരിക്കുന്നത് എനിക്കു റിലേറ്റ് ചെയ്യാനായില്ല. ചില കാര്യങ്ങൾ ഒരാൾ അറിഞ്ഞതുപോലയാവില്ല വേറൊരാൾ അറിഞ്ഞിട്ടുണ്ടാവുകയെന്നും അക്ഷയ്യുടെ ഭാഗത്തു നിന്നു ചിന്തിക്കണമെന്നും അപ്പോൾ ഗണേഷേട്ടൻ എന്നോടു പറഞ്ഞു. അപ്പോൾ ഞാനും അക്ഷയ്യും തമ്മിൽ കുറച്ചു വ്യത്യാസങ്ങളുണ്ടെന്നു വ്യക്‌തമായി. ഈ സിനിമ കാണുന്ന ആർക്കും എവിടെയെങ്കിലും താൻ അക്ഷയ് ആണെന്നു തോന്നും. എവിടയെങ്കിലും ഗൗതം ആണെന്നു തോന്നും. എവിടെയെങ്കിലും കുപ്പി ആണെന്നു തോന്നും. അതുകൊണ്ടാണു ഭാഗങ്ങൾ എന്നു ഞാൻ പറഞ്ഞത്. എനിക്ക് അങ്ങനെയാണു തോന്നിയത്. ഗൗതമിന്റെ കാരക്ടറുമായി എനിക്കു പലപ്പോഴും അവിടെയുമിവിടെയുമായി ഒരടുപ്പം തോന്നിയിട്ടുണ്ട്.

ജീവിതത്തിലെ ടൂർ അനുഭവങ്ങളെക്കുറിച്ച്...?

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നു ഹൈദരാബാദിൽ എസ്കർഷനു പോയത് ഓർമയിലുണ്ട്. അതിൽ ഓർക്കാൻ ഏറെയുണ്ട്. പിന്നീടു കോളജിൽ നിന്നു കൂട്ടുകാരോടൊപ്പം ഈ സിനിമയുടെ ലൊക്കേഷനുകളിലൊന്നായ കർണാടകത്തിലെ ഹംപിയിൽ പോയിരുന്നു. അവിടെ തിരിച്ചു ചെല്ലുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, രണ്ടു മാസത്തിനുശേഷം വീണ്ടും അവിടെയെത്തി. ഏഴു പേരിൽ ഞാൻ മാത്രമാണ് അവിടെ പോയിരുന്നത്. വീണ്ടും അവിടെയെത്തിയപ്പോൾ കുറേ ഓർമകൾ. ഇപ്പോൾ അതു പുതുക്കാൻ വീണ്ടും കുറേ ഓർമകൾ. ഒരു ട്രിപ്പിനു കൂടി പോയതു പോലെ.

പ്രേക്ഷകരുടെ പ്രതികരണം...?

ഞങ്ങൾ കോളജ് വിസിറ്റിനുപോയ മിക്ക സ്‌ഥലത്തും ഓരോ കാരക്ടഴ്സിനും സമാന സ്വഭാവങ്ങളിലുള്ളവർ ഉണ്ടായിരുന്നു. മിനിമം അഞ്ചാറുപേരെങ്കിലും ഉണ്ടാവും ഓരോ കഥാപാത്രത്തിനും. അക്ഷയ് എന്ന പേരിൽ തന്നെ ഒരാളുണ്ടായിരുന്നു. തിയറ്ററിൽ പോയപ്പൊഴും അവിടെയും ഒരു അക്ഷയിനെ കണ്ടു. ‘ഇതും അതുപോലെ തന്നെ ഒരാളാണെന്ന്’ അയാളുടെ കൂട്ടുകാരൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. കേട്ടപ്പോൾ സന്തോഷം തോന്നി, ആളുകൾ അക്ഷയിനെ ഇങ്ങനെ റിലേറ്റ് ചെയ്യുന്നുണ്ടല്ലോ എന്ന്. ഫാമിലിയായി വരുന്നവർക്കും ഈ സിനിമയിൽ കുറേ കാര്യങ്ങൾ റിലേറ്റ് ചെയ്യാനുണ്ടാവും; സ്വന്തം ജീവിതവുമായും അനുഭവങ്ങളുമായും. ലൈഫിൽ പേടി കൊണ്ടു പലകാര്യങ്ങളും താൻ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും ചില സീനുകൾ കണ്ടപ്പോൾ തനിക്ക് അതൊക്കെ ഫ്ളാഷ്ബാക്ക് പോലെ തോന്നിയെന്നും ഒരാൾ അയച്ച മെസേജ് ഗണേഷേട്ടൻ ഫോർവേഡ് ചെയ്തുതന്നു. അതുകണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി; എന്റെ കഥാപാത്രം ആളുകളുടെ മനസിലേക്ക് ഇത്രയെങ്കിലും എത്തുന്നുണ്ടല്ലോ എന്നിതിൽ.

ഡയറക്ടർ ഗണേഷ് രാജിന് ഒപ്പമുള്ള അനുഭവങ്ങൾ..?

ഡയറക്ടർ ഗണേഷ് രാജ് വാസ്തവത്തിൽ ഒരു ചേട്ടന്റെ സ്‌ഥാനത്തുതന്നെയാണ്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചു പറഞ്ഞുതരുന്ന രീതി എടുത്തുപറയണം. സിനിമയിൽ മങ്കി ടെമ്പിളിന്റെ സീൻ വരുംവരെ ഞാൻ കുറച്ചു കാഷ്വൽ ആയിട്ടാണ് ആക്ട് ചെയ്തിരുന്നത്. ആ സീനുമായി ബന്ധപ്പെട്ടു ഗണേഷേട്ടന്റെ വിവരണം കേട്ടപ്പോൾ എന്റെ ലൈഫിലുണ്ടായ കുറേ കാര്യങ്ങളുമായി റിലേറ്റ് ചെയ്തു കുറേ ഇമോഷണലായി. ആ സീൻ വിചാരിച്ചതിനെക്കാളും നന്നായി ചെയ്യാനായി. അദ്ദേഹം വിചാരിച്ചതിലും കുറച്ചു വ്യത്യസ്തമായിട്ടാണ് അതു വന്നതെങ്കിലും ഗണേഷേട്ടന് അതു കൂടുതൽ ഇഷ്‌ടമായി. ഞങ്ങൾ എല്ലാവരിൽ നിന്നും മാക്സിമം പെർഫോമൻസ് പുറത്തെടുക്കാൻ അദ്ദേഹത്തിനായി. വിനീതേട്ടന്റെ സ്കൂളിൽനിന്ന് ഇറങ്ങി എന്നതിനപ്പുറം ഗണേഷേട്ടന് അദ്ദേഹത്തിന്റേതായ ഒരു രീതിയുണ്ട്. ഇനിയങ്ങോട്ട് മലയാളസിനിമയിൽ ഗണേഷേട്ടൻ ഉണ്ടാവും എന്നുറപ്പുണ്ട്.

വിനീത് ശ്രീനിവാസനെക്കുറിച്ച്...?

വിനീതേട്ടൻ വല്ലപ്പോഴുമേ സെറ്റിൽ വന്നിരുന്നുള്ളൂ. ഗണേഷേട്ടന്റെ കാര്യങ്ങളിൽ അദ്ദേഹം ഇന്റർഫിയർ ചെയ്യാറില്ല. നല്ല ഫ്രീഡം കൊടുത്തിരുന്നു. അദ്ദേഹത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. വിനീതേട്ടൻ ഞങ്ങൾക്കു ചില ടിപ്സ് തന്നിട്ടുണ്ട്. അത് ഉപകാരപ്പെട്ടിട്ടുമുണ്ട്. ഡബ്ബിംഗ് സമയത്താണ് അതു കൂടുതലും. ഡബ്ബിംഗ് ആദ്യം എല്ലാവർക്കും കുറച്ചു പ്രയാസമെന്നു തോന്നി. എനിക്കു ശരിക്കും തോന്നി. വിനീതേട്ടൻ വളരെ സപ്പോർട്ടായി കൂടെനിന്നു. ‘സാരമില്ല, നമുക്കു ശരിയാക്കാം’ എന്നു പറയുമ്പോൾ നമുക്ക് ഒരടുപ്പം തോന്നിപ്പോകും. വാസ്തവത്തിൽ ഒരു ഫാമിലി പോലെയായിരുന്നു ക്രൂ ഉൾപ്പെടെ എല്ലാവരും. ഇപ്പോഴും ആ ഒരടുപ്പം എല്ലാവരുമായും ഉണ്ട്. ഷൂട്ടിന്റെ സമയത്ത് എനിക്കു ക്ലാസ് കുറച്ചധികം തന്നെ മിസായി. അറ്റൻഡൻസ് തീരെ കുറഞ്ഞുപോയി. കോളജിൽ വിനീതേട്ടൻ വന്നു. എന്റെ അസോസിയേറ്റ് ഡീനിന്റെയടുത്തു സംസാരിച്ചു. കോളജ് അധികൃതരും വളരെ സപ്പോർട്ടീവായിരുന്നു.

ഷൂട്ടിംഗിനിടയിൽ ഏറ്റവും വെല്ലുവിളിയായത്..?

ബംഗി ജംപിംഗ് തന്നെയായിരുന്നു എനിക്കു വ്യക്‌തിപരമായി ചലഞ്ചിംഗ് ആയ സീൻ. ഷൂട്ട് കാഠ്മണ്ഡുവിലായിരുന്നു. ഞങ്ങൾ പോയസമയം മഴകാരണം കാലാവസ്‌ഥ വളരെ മോശമായിരുന്നു. രണ്ടു ദിവസം കൊണ്ടു ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. കാലാവസ്‌ഥയും ചില ടെക്വിക്കൽ പ്രശ്നങ്ങളും കാരണം ഒരു ദിവസം കൊണ്ടു തന്നെ തീർക്കേണ്ടി വന്നു. എന്തു പ്രശ്നമുണ്ടായാലും ഒപ്പം നിൽക്കാൻ മൊത്തം ടീമും തയാർ. ഒരു ദിവസം തന്നെ നാലു തവണ ചാടി. ആദ്യത്തെ ചാട്ടത്തിനു കുറച്ചു നേരമെടുത്തു. ആക്്ഷൻ പറഞ്ഞു കുറച്ചുനേരം കഴിഞ്ഞാണു ചാടിയത്. ആദ്യത്തെ പ്രാവശ്യം ശരിക്കും പേടിയായി. പക്ഷേ, ആ ഒരു ഷോട്ടിനുവേണ്ടി എടുത്തുചാടി. അത്രേയുള്ളൂ. രണ്ടാമതു ചാടിയപ്പോൾ കുറച്ചുകൂടി കോൺഫിഡൻസ് തോന്നി. രണ്ടാമത്തെ ഷോട്ടാണു സിനിമയിലുള്ളത്. അതു ഭംഗിയായി വന്നു. കുറച്ചു കഷ്‌ടപ്പെട്ടു തന്നെയാണ് ആ ഭാഗം ഷൂട്ട് ചെയ്തത്. ഒരിക്കലും എനിക്കതു മറക്കാനാവില്ല. എന്റെ ശരീരത്തു തന്നെ ഉണ്ടായിരുന്നു അഞ്ചാറ് കാമറ. ആനന്ദ് സി. ചന്ദ്രന്റെ ചില സ്പെഷൽ ഷോട്ടുകൾ. എഡിറ്റർ അഭിനവ് സുന്ദർനായ്ക്കിന്റെ കരവിരുതു കൂടി ആ സീനിൽ കാണാനുണ്ട്.



ആനന്ദവുമായി ബന്ധമുള്ള മറക്കാനാകാത്ത നിമിഷം..?

ദിൽ ചാഹ്്താ ഹേ എന്ന സിനിമയിലെ ഒരു ഫ്രയിമിലെടുത്ത ആനന്ദത്തിലെ ഷോട്ടാണ് അവിസ്മരണീയം. ഞങ്ങൾ നാല് ആൺപിള്ളേരും കൂടി അവിടെ ചെല്ലുന്ന ഒരു സീൻ. ആ ഷോട്ടെടുക്കുന്നതിന്റെ തലേദിവസം പാതിരാവിൽ ആ സിനിമ മുഴുവനും ഇരുന്നുകണ്ടു. കണ്ടു കഴിഞ്ഞപ്പോൾ ആ സിനിമ ഉള്ളിലേക്കു കയറി. അവിടെ ചെന്നപ്പോൾ ഞങ്ങളാരും തന്നെ സംസാരിക്കാതെ കുറേനേരം നിന്നു. ആ സീൻ ചെയ്തപ്പോഴും വലിയ ഫീൽ ആയിരുന്നു. സീൻ കഴിഞ്ഞു കുറേനേരം അവിടെ നിന്നശേഷമാണ് പായ്ക്കപ്പ് ചെയ്തത്. ഗോവയിലെ ചാപോറ ഫോർട്ടിലായിരുന്നു ഷൂട്ടിംഗ്. ദിൽ ചാഹ്താ ഹേ ഷൂട്ട് ചെയ്ത അതേ സ്‌ഥലം.

ആനന്ദം അനുഭവങ്ങളിൽ പ്രചോദിതമായത്...?

കുറേയേറെ പുതുമുഖങ്ങളുണ്ട,് കാമറയ്ക്കു പിന്നിലും. എല്ലാവരും വലുപ്പച്ചെറുപ്പം മറന്ന് ഓടിനടന്നു പണിയെടുക്കുന്നതു കണ്ടപ്പോൾ എന്തു പ്രയാസമുണ്ടായാലും ഇനി ചെയ്തിട്ടേ ബാക്കി കാര്യമുള്ളൂ എന്നു തോന്നിപ്പോയി. എല്ലാവരും കൂടി ഒരു ഫാമിലി പോലെ. ഗണേഷ് ചേട്ടനാണ് ഇതിന്റെ ക്യാപ്റ്റൻ അഥവാ കപ്പിത്താൻ. എങ്കിലും എല്ലാവരും പരസ്പരം സൂക്ഷിക്കുന്ന സൗഹൃദ ബന്ധം. അതു നിലനിർത്തിക്കൊണ്ടുതന്നെ ഒരുമിച്ച് ഒരു നല്ല സിനിമ ചെയ്യാനായത് ഞങ്ങൾക്കും ഉൾക്കൊള്ളാനായി.

ഇനി ചില വീട്ടുകാര്യങ്ങൾ..?

വീട് എറണാകുളം മരട് തൈക്കൂടം ബ്രിഡ്ജിനു സമീപം. വീട്ടിൽ പപ്പ, അമ്മ, അനിയത്തി. പപ്പ ബിസിനസ് ചെയ്യുന്നു. പേര് മാർട്ടിൻ മാത്യു തോമസ്. അമ്മയുടെ പേര് ആനി മാർട്ടിൻ. അനിയത്തി നേഹ മാത്യു. ഭവൻസിൽ പന്ത്രണ്ടാം ക്ലാസിൽ. തേവര സേക്രഡ് ഹാർട്ട്സിലും ഏരൂർ ഭവൻസിലുമൊക്കെയായിരുന്നു എന്റെ സ്കൂൾ ജീവിതം

പഠനം, അഭിനയം.. ഇനി ഏതിനാണു മുൻഗണന..?

കോഴ്സ് പൂർത്തിയാകാൻ ഇനി ഒരു വർഷം കൂടി. പഠനം കഴിയുന്നതുവരെ അതുമായി മുന്നോട്ടു പോകാനാണു തീരുമാനം. അതു കഴിഞ്ഞു ദൈവം അനുഗ്രഹിച്ചു നല്ല സിനിമ ചെയ്യാൻ അവസരം വരികയാണെങ്കിൽ തീർച്ചയായും ചെയ്യും. അത്രയധികം ഇഷ്‌ടപ്പെട്ടുപോയി ആക്ടിംഗ്. ഇനി എനിക്കു പിന്തിരിയണമെന്നില്ല. അത്രമേൽ എൻജോയ് ചെയ്ത ആക്ടിംഗ് മുന്നോട്ടു കൊണ്ടുപോകണമെന്നുണ്ട്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.