Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സച്ചിൻ വരുന്നൂ, ‘ഇനി ആനന്ദമേ...’
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ ‘മുത്തുച്ചിപ്പി പോലൊരു’..., ബാംഗളൂർ ഡെയ്സിലെ ‘തുടക്കം മാംഗല്യം..’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ സച്ചിൻ വാര്യർ സംഗീതസംവിധായനാകുന്ന ചിത്രമാണ് ‘ആനന്ദം’. വിനീത് ശ്രീനിവാസൻ നിർമാണവും ഗണേഷ് രാജ് സംവിധാനവും നിർവഹിക്കുന്ന ആനന്ദം തിയറ്ററുകളിലെത്തിക്കുന്നത് ലാൽ ജോസ്. ആനന്ദത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമൊരുക്കിയ സച്ചിൻ വാര്യർ പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

വിനീതിനൊപ്പമുള്ള സൗഹൃദത്തുടർച്ചയല്ലേ ആനന്ദം...?

വിനീതേട്ടന്റെ മലർവാടി ആർട്സ് ക്ലബിലാണ് എന്റെ തുടക്കം. മലർവാടിയിലേക്ക് പുതിയ പാട്ടുകാരെ തേടുന്ന പരസ്യം കണ്ട് ഞാൻ എന്റെ പാട്ടുകൾ അയച്ചുകൊടുത്തു. അതുകേട്ട് ഇഷ്‌ടപ്പെട്ട് ഷാനേട്ടനും വിനീതേട്ടനും ഓഡിഷനു വിളിച്ചു. മാന്യമഹാജനങ്ങളേ എന്ന പാട്ടിന്റെ ട്രാക്ക് പാടി. അങ്ങനെയാണ് വിനീതേട്ടനെ നേരിൽ കാണുന്നത്. ഫൈനൽ ഓഡിഷനും പാടി. അന്നുതൊട്ടേ ഉള്ള പരിചയമാണ്.

മാന്യമഹാജനങ്ങളേ...എന്ന ഗാനം ഞാനുൾപ്പെടെ നാലു പുതിയ ഗായകർ ചേർന്നു പാടി. തുടർന്ന് അവർക്കൊപ്പം ഷോകളിൽ പാടാൻ തുടങ്ങി. അന്നു മലവാടിക്കു സപ്പോർട്ട് ദിലീപായിരുന്നുവെങ്കിൽ ഇന്ന് ആനന്ദത്തിനു സപ്പോർട്ടായി വിനീതേട്ടനുണ്ട്; ഒരു പ്രൊഡ്യുസർ എന്ന നിലയിൽ. സംവിധായകൻ, സംഗീതസംവിധായകൻ, മുഖ്യ വേഷങ്ങളിലെത്തുന്നവർ... അങ്ങനെ കുറേപ്പേരുടെ ആദ്യചിത്രമാണ് ആനന്ദം.





ആനന്ദത്തിൽ സംഗീതസംവിധായകനായത്...?

സിനിമകളിൽ പാടുമ്പൊഴും ചില ആഡ് ജിംഗിൾസ് കംപോസ് ചെയ്തിരുന്നു. സിംപിളായ, ഹാപ്പിയായ ട്യൂണുകളാവും ആഡ് ജിംഗിൾസിൽ ഉണ്ടാവുക. അത്തരം മ്യൂസിക് ചെയ്യണമെന്നുള്ളതു വലിയ ആഗ്രഹമായിരുന്നു. ഗണേഷ് രാജും ഞാനും ഫിസാറ്റിൽ ഒന്നിച്ചു പഠിച്ചവർ. ഞങ്ങൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ആനന്ദത്തിന്റെ സ്ക്രിപ്റ്റിംഗ് തുടങ്ങിയപ്പോൾ കംപോസ് ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് ഗണേഷ് എന്നോടു ചോദിച്ചു. ഞാൻ സമ്മതിച്ചു.

സ്ക്രിപ്റ്റിംഗ് പുരോഗമിക്കുന്നതോടൊപ്പം ഞാൻ ട്യൂണുകളും ബാക്ക്ഗ്രൗണ്ട് സ്കോറുകളും കംപോസ് ചെയ്തുതുടങ്ങി. ഫൈനൽ കംപോസിംഗ് ജനുവരിയിലാണു തുടങ്ങിയത്. സ്കിപ്റ്റിംഗ് സമയത്തും കംപോസിംഗ് സമയത്തും ആനന്ദം എന്ന പേര് ഫിക്സ് ചെയ്തിരുന്നില്ല. ഹാപ്പിയായ, വളരെ സിംപിളായ മ്യൂസിക്ക് വേണം, 18–19 വയസുള്ളവർക്കു റിലേറ്റ് ചെയ്യാൻ പറ്റിയ വാക്കുകളും വളരെ സിംപിളായ നോട്സും ഫ്രഷ് സൗണ്ടിംഗും ഉള്ള പാട്ടുകളായിരിക്കണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു.





ആനന്ദത്തിലെ പാട്ടുകളെക്കുറിച്ച്...

ട്യൂണിട്ട ശേഷം എഴുതിയവയാണ് ഇതിലെ പാട്ടുകൾ. അനു എലിസബത്ത് ജോസ്, മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവരാണു പാട്ടുകളെഴുതിയത്. ദൂരെയോ എന്ന പാട്ടെഴുതിയതു വിനീത് ശ്രീനിവാസൻ. ഈ സിനിമയിൽ കുപ്പി എന്ന കാരക്ടർ ചെയ്യുന്ന വിശാഖ് നായർ, സുജിത് സുരേശൻ, അശ്വിൻ ഗോപകുമാർ എന്നിവർ ചേർന്നാണു പാടിയത്. ദൂരെയോ എന്ന ഭാഗം ഞാനാണു പാടിയത്. നമ്മുടെ ജനറേഷനിൽ ഏറെ ഇഷ്‌ടമുള്ള ഗായകരിൽ ഒരാളാണു സുജിത്. ഇനി ആനന്ദമേ എന്നുള്ള ഭാഗത്താണു സുജിത്തിന്റെ ശബ്ദം വരുന്നത്.

റിക്കാർഡിംഗ് കാണണമെന്ന ആഗ്രഹത്തിൽ സ്റ്റുഡിയോയിൽ വന്നതായിരുന്നു വിശാഖ്. വിശാഖ് പഴയ ഇംഗ്ലീഷ് പാട്ടുകൾ പാടുമെന്ന് നേരത്തേ അറിയാമായിരുന്നു. പുതിയ വോയ്സ് വേണമെന്ന ആഗ്രഹത്തോടെ പാടിച്ചുനോക്കി. പാട്ടിന്റെ ആദ്യവരി അവന്റെ വോയ്സിലാണ്. കൊച്ചി, ബാംഗ്ലൂർ കേന്ദ്രമായ ‘വെൻ ചായ് മെറ്റ് ടോസ്റ്റ്’ എന്ന ബാൻഡിലെ അംഗമാണ് അശ്വിൻ ഗോപകുമാർ. അശ്വിൻ ഈ സിനിമയിൽ ആദ്യം പാടിയതു ‘പയ്യേ വീശും കാറ്റിൽ’ എന്ന പാട്ടാണ്. അശ്വിന്റെ ആദ്യ മലയാളം സോംഗ്. അതിനുശേഷമാണ് ദൂരെയോ എന്ന പാട്ടിൽ അശ്വിന്റെ വോയ്സ് വന്നത്.





‘പയ്യേവീശും കാറ്റിൽ’ ഡ്യൂയറ്റാണ്. അശ്വിനും എന്റെ സഹോദരി സ്നേഹാ വാര്യരും ചേർന്നാണ് അതു പാടിയത്. ‘ഒരു നാട്ടിൽ..’ എന്ന പാട്ടെഴുതിയതു മനു മഞ്ജിത്ത്. വിനീത് ശ്രീനിവാസനും അപൂർവ ബോസും ചേർന്നാണ് അതു പാടിയത്. മലർവാടിയിൽ അഭിനയിച്ചിട്ടുണ്ട് അപൂർവ. തട്ടത്തിൻ മറയത്തിലിൽ ഇഷയുടെ വോയ്സ് ഡബ്ബ് ചെയ്തത് അപൂർവയാണ്. അപൂർവയുടെ ആദ്യ ഗാനം.

എല്ലാ പാട്ടുകാരെയും കൊണ്ടും എല്ലാ പാട്ടുകളും പാടിച്ചു. അവരുടെ വോയ്സിന് ഏറ്റവും ബെസ്റ്റായ വരികൾ ഫൈനൽ മിക്സിംഗിൽ നിലനിർത്തി. നിലാവിൽ എല്ലാമേ... എന്ന പാട്ടാണ് ആനന്ദത്തിനു വേണ്ടി ആദ്യം ചെയ്തത്. അനുവാണ് ആ പാട്ടെഴുതിയത്. അതു ഞാനാണു പാടിയത്.

രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ രഘു ദീക്ഷിത് എന്ന ഗായകനാണ് ഖുലേ റസ്റ്റോം സെ(തുറന്നുകിടക്കുന്ന വഴികളിൽ) എന്നു തുടങ്ങുന്ന ഹിന്ദി ഗാനം പാടിയത്. ബാംഗ്ലൂർ ബേസ്ഡ് സിംഗറായ രഘു ദീക്ഷിതിന്റെ സാന്നിധ്യം വലിയ ഭാഗ്യമായി കരുതുന്നു. എനിക്ക് ഏറെ പ്രചോദനം നല്കുന്ന സിംഗർ. ഹിന്ദി പാട്ടിന്റെ വരികൾ ഞാനാണ് എഴുതിയത്. ദൂരേയ്ക്കു പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരും ഒന്നിച്ചു പോകണം. വേഗം പോകാനാണെങ്കിൽ ഒറ്റയ്ക്കു പോയാൽ മതി എന്നതാണ് ഈ പാട്ടിന്റെ ആശയം.

ധാരാളം സംഗീതസംവിധായകരുടെ പാട്ടുകൾ പാടിയിട്ടുണ്ടല്ലോ. സംഗീതസംവിധാനത്തിൽ അവരിൽ നിന്നുള്ള പ്രചോദനം...?

ആനന്ദത്തിലെ പാട്ടുകൾ ചെയ്യുന്നതിനു മുമ്പ് ഷാനേട്ടനോടു ചോദിച്ചിരുന്നു.. ഞാനിപ്പോൾ ഇതു ചെയ്താൽ ശരിയാകുമോ എന്ന്. സംശയങ്ങളൊക്കെ ഷാനേട്ടനോടു ചോദിക്കാറുണ്ട്. ഗോപിയേട്ടന്റെയടുത്ത് ഓരോതവണ പോകുമ്പൊഴും കംപോസിംഗിന്റെയും ബാക്ക് ഗ്രൗണ്ട് സ്കോറിന്റെയും അപ്ഡേറ്റ്സ് അറിയിച്ചിരുന്നു. ചെറിയ തിരുത്തുകൾ ഗോപിച്ചേട്ടൻ പറഞ്ഞുതന്നിരുന്നു. ബിജിപാൽ സാറിനും ഞാൻ എന്റെ പാട്ടുകൾ അയച്ചുകൊടുത്തിരുന്നു. ഞാൻ ഇൻസ്പിറേഷനായി കാണുന്ന ആളുകളാണ് അവരെല്ലാം.





പാട്ടുകളുടെ കംപോസിംഗിൽ വിനീത് ശ്രീനിവാസന്റെ സാന്നിധ്യം എത്രത്തോളം...?

വരികളാകും മുമ്പ് ട്യൂൺ മാത്രമായി കംപോസ് ചെയ്ത ഒരു വേർഷൻ വിനീതേട്ടന് അയച്ചുകൊടുക്കാറുണ്ടായിരുന്നു; ശരിയായ ദിശയിലാണോ ഞങ്ങളുടെ യാത്ര എന്നറിയുന്നതിന്. അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് സ്വീകരിക്കാറുണ്ടായിരുന്നു. സൗണ്ടിംഗിലൊക്കെ അദ്ദേഹത്തിന്റെ ഇൻപുട്സ് കിട്ടിയിട്ടുണ്ട്, പല പാട്ടുകളിലും. പക്ഷേ, വിനീതേട്ടൻ ഞങ്ങളെ ഞങ്ങളുടെ വഴിക്കു വിടുകയായിരുന്നു. പലപ്പോഴും ഞാൻ ഒരു ആശയം അവതരിപ്പിക്കുമ്പോൾ അതു കൃത്യമാണ് എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്നു. അനാവശ്യ ഇടപെടൽ ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ അർഥത്തിലും എന്റെ ഒറിജിനൽ ആശയങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ സിനിമയിൽ വിനീതേട്ടൻ ഞങ്ങളെ പിന്തുണച്ചത്.

ആനന്ദത്തിലെ പാട്ടുകൾ ഒരുക്കുന്നതിൽ ഗണേഷ് രാജിന്റെ പിന്തുണയെക്കുറിച്ച്...?

ഗണേഷ് രാജിന് മ്യൂസിക്കിനെ സംബന്ധിച്ച് ആഴത്തിലുള്ള ധാരണയുണ്ട്. വെസ്റ്റേൺ മ്യൂസിക്കിനെക്കുറിച്ചു നന്നായറിയാം. ഗണേഷ് വെസ്റ്റേൺ ബാൻഡുകൾ ഏറെ കേൾക്കാറുണ്ട്. ഒരു പാട്ടിന്റെ സൗണ്ടിംഗ്, അതിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ചു നല്ല ധാരണയുണ്ട്്. ഒരു മ്യൂസിക് ചെയ്തുകൊടുത്താൽ അതിൽ എന്താണു മിസിംഗ്, എന്താണ് ഇനി വരേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കൃത്യമായ അഭിപ്രായമുണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുമ്പോൾ ഇമോഷനുകൾക്കനുസരിച്ച് ഏതുതരം സൗണ്ടാണു വേണ്ടത് എന്നൊക്കെ കൃത്യമായി പറയാറുണ്ടായിരുന്നു. ഗണേഷിന്റെ മ്യൂസിക്കൽ സെൻസ് ഏറെ ഗുണകരമായിട്ടുണ്ട്, ആനന്ദത്തിന്റെ സംഗീതമൊരുക്കുന്നതിന്.

ബാക്ക്ഗ്രൗണ്ട് സ്കോറിൽ വിനീത് ശ്രീനിവാസന്റെ ശ്രദ്ധയും പങ്കാളിത്തവും എത്രത്തോളമായിരുന്നു..?

വലിയ ഉത്തരവാദിത്വമായിരുന്നു ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുക എന്നത്. രണ്ടു വർഷമായി സ്ക്രിപ്റ്റ് കേൾക്കുന്നതിനാൽ ചെറിയ കാരക്ടേഴ്സിന്റെ പോലും ഇമോഷൻസ് അറിയാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുമ്പോൾ വിനീതേട്ടനും ചിലപ്പോൾ ഒപ്പം ഇരിക്കാറുണ്ടായിരുന്നു. സീൻ കണ്ടുകൊണ്ടുതന്നെ ഒരു ഗിറ്റാറിലോ പിയാനോയിലോ എന്തെങ്കിലുമൊക്കെ വായിച്ച് എൻജോയബിൾ ആയിട്ടാണു ചെയ്തത്. ഡിഫിക്കൽറ്റായ ഒന്നു രണ്ടു സീനുകളിൽ വിനീതേട്ടന്റെ ഇൻപുട്സും ഹെൽപ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴും വിനീതേട്ടന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാതെ ഞങ്ങളെ പുഷ് ചെയ്യാനാണു ശ്രമിച്ചിട്ടുള്ളത്. വിനീതേട്ടന്റെ സപ്പോർട്ട് ബാക്ക്ഗ്രൗണ്ട് സ്കോറിലും ഉണ്ടായിട്ടുണ്ട്. വർക്കിംഗ് എക്സ്പീരിയൻസ് ഏറെ ഉള്ളതിനാൽ ചില സിറ്റ്വേഷനുകളിൽ ടെക്നിക്കലി എങ്ങനെ സമീപിക്കണമെന്ന് വിനീതേട്ടൻ പറഞ്ഞുതന്നിരുന്നു.





ആനന്ദം യുവത്വത്തിന്റെ ആഘോഷമാണല്ലോ. അതിനാൽ പാട്ടുകൾക്കു വെസ്റ്റേൺ ഫ്ളേവർ നല്കിയിട്ടുണ്ടോ..?

കൃത്യമായി വെസ്റ്റേൺ രീതിയിൽ മാത്രമേ ചെയ്യൂ എന്നൊന്നും പ്ലാൻ ചെയ്തിരുന്നില്ല. സിനിമയുടെ സിറ്റ്വേഷനും ലാംഗ്വേജിനും ഗ്രാമറിനും ചേരുന്ന പാട്ടുകൾ ചെയ്യാനാണു ശ്രമിച്ചത്. അല്ലാതെ ട്രെൻഡ്സെറ്ററാക്കണം എന്ന ആലോചനയോടെ ഒരു പാട്ടിനെയും സമീപിച്ചിട്ടില്ല. നമ്മൾ ഇത്രനാളും കേട്ട ഇന്ത്യൻ മ്യൂസിക്കിന്റെ ഹെറിറ്റേജ് നമ്മുടെ ഉള്ളിലുണ്ടാകുമല്ലോ. ഒപ്പം 18–21 ഏജ് ഗ്രൂപ്പ് കേൾക്കുന്ന വെസ്റ്റേൺ രീതികളിലുള്ള പാട്ടുകളും മനസിലുണ്ടായിരുന്നു. ഇവയുടെ കോംബിനേഷനാണ് ആനന്ദത്തിലെ സംഗീതം. ഇതിലെ ഹിന്ദി സോംഗ് പൂർണമായും ഇന്ത്യൻ സോംഗിന്റെ സ്ട്രക്ചറിലാണ്. പയ്യേ വീശും കാറ്റിൽ... എന്ന പാട്ടിൽ സിത്താറിന്റെ ഒരു ക്ലാസിക് എലമെന്റ് ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോൾ സ്വതന്ത്ര സംഗീതസംവിധായകനായി. ഇനി മറ്റു സംഗീതസംവിധായകരുടെ പാട്ടുകൾ പാടുമോ..?

കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു കംപോസിംഗ്. മനസിലുള്ള കാര്യങ്ങൾ ചെയ്യാനായി. എന്റെ റേഞ്ചിനകത്തു നിൽക്കുന്ന പാട്ടുകൾ, എനിക്കു പറ്റുന്ന പാട്ടുകൾ ഇനിയും പാടണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ തന്നെ കംപോസ് ചെയ്യാനും ആഗ്രഹമുണ്ട്. രണ്ടും എൻജോയബിൾ ആണ്. സംതൃപ്തി നല്കുന്നതും. രണ്ടിനോടും തുല്യ താൽപര്യമാണ്. രണ്ടിന്റെയും സംതൃപ്തി വേറേവേറെയാണ്. രണ്ടും ആസ്വദിക്കുന്നുണ്ട്. രണ്ടും ഇഷ്‌ടമാണ്. ഫിലിം മ്യൂസിക്കിൽ പറയനാകാത്തതും ഫിലിമിന്റെ ചട്ടക്കൂടിൽ വരാത്തതുമായ ചില തീംസ്.. ഉദാ. ഫിലോസഫിക്കലായ കാര്യങ്ങളും മറ്റും സംഗീതത്തിലൂടെ എക്സപ്ലോർ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അതും ഫിലിം മ്യൂസിക്കിനു പാരലലായി ചെയ്യണം എന്നുണ്ട്.





അടുത്തിടെ പാടിയ പാട്ടുകളെക്കുറിച്ച്...?

ബാംഗളൂർ ഡെയ്സിന്റെ തമിഴിൽ ‘തുടക്കം മാംഗല്യം..’ എന്ന പാട്ടിന്റെ തമിഴ് വേർഷൻ. പ്രേമത്തിന്റെ തെലുങ്ക് വേർഷനിൽ ഗോപിസുന്ദറിന്റെ സംഗീതത്തിൽ ഒരു പാട്ടുപാടി. വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ‘അരേ തൂ ചക്കർ’. സൂരജ് എസ്. കുറുപ്പിന്റെ വരികളും സംഗീതവും. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ; ഷാൻ റഹ്മാന്റെ സംഗീതത്തിൽ ‘താരമായ്, തിങ്കളായ്’ എന്ന പാട്ട്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.