Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മിന്നിമിന്നിത്തെളിയുന്ന പാട്ടുകൾ
ഇന്നത്തെ മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഗാനരചയിതാവാണ് ബി.കെ. ഹരിനാരായണൻ. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ഇനി വരുന്നതിലുമൊക്കെ ഈ യുവ ഗാനരചയിതാവിന്റെ പാട്ടുകളുണ്ട്. ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ, പുലിമുരുകനിലെ മുരുകാ, മുരുകാ പുലിമുരുകാ., ഒരു മുത്തശി ഗദയിലെ തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി.. തുടങ്ങിയവയാണ് ഇപ്പോൾ ഹിറ്റ്ചാർട്ടിൽ മുകളിലുള്ള ഹരിനാരായണന്റെ പാട്ടുകൾ.

ജെറി അമൽദേവും ഗോപിസുന്ദറും രതീഷ് വേഗയും ദീപക് ദേവും രാഹുൽരാജും ഷാൻ റഹ്മാനുമൊക്കെ വിടർത്തുന്ന ഈണങ്ങൾ; അവർക്കൊപ്പം ഒരുക്കുന്ന ഓരോ പാട്ടും ഓരോ പഠനാനുഭവമെന്ന് ഹരിനാരായണൻ. ബി.കെ.ഹരിനാരായണന്റെ പാട്ടുവർത്തമാനങ്ങളിലേക്ക്...

അടുത്തിടെ വന്ന പാട്ടുകളെക്കുറിച്ച്..?

ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ, ഒരു മുത്തശി ഗദയിലെ തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി(വിനീത് ശ്രീനിവാസൻ പാടിയത്), കൊച്ചൗവ്വ പാലോ അയ്യപ്പ കൊയ്ലോയിലെ ദൂരദൂരമിനിയേറുന്നുവോ, അനുരാഗ കരിക്കിൻ വെള്ളത്തിലെ മനോഗതം ഭവാൻ, മരുഭൂമിയിലെ ആനയിലെ മണ്ണപ്പം ചുട്ടു കളിച്ചൊരു കാലം, ഹാപ്പി വെഡ്ഡിംഗിലെ ഹരിചരൺ പാടിയ ഓരോ നോക്കിൽ ഉൾപ്പെടെ മൂന്നു പാട്ടുകൾ,

ജയിംസ് ആൻഡ് ആലീസിലെ ‘മഴയേ മഴയേ..’, വള്ളിം തെറ്റി പുള്ളീം തെറ്റിയിലെ ‘പുലർകാലം പോലെ...’, ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ‘ഈ ശിശിരകാലം..’, കലിയിലെ ‘ചില്ലുറാന്തൽ വിളക്കേ..’, ആടുപുലിയാട്ടത്തിലെ ‘ചിലും ചിലും...’,പാ.വയിലെ ‘ദേ ഇതെന്നെടാ, ദോണ്ടേ വരുന്നെടാ’ തുടങ്ങിയവയാണ് അടുത്തിടെവന്നത്.

പുലി മുരുകനിലെ തീം സോംഗ് എഴുതാനുള്ള അവസരം..?

മുരുകാ മുരുകാ പുലിമുരുകാ
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ
മിഴി ചെങ്കനലാകണം പുലിമുരുകാ..


എന്ന തീം സോംഗ് വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകനു വേണ്ടി എഴുതി. സംഗീതവും ആലാപനവും ഗോപീസുന്ദർ.





ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങിന്റെ അനുഭവങ്ങൾ..?

മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരേ, നിന്നച്ഛൻ....
നെറുകിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരേ നിന്നച്ഛൻ...
പുതുകനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും
തേനും തന്നു മാമൂട്ടി
പിച്ച പിച്ച വയ്ക്കാൻ
കൂടെ വന്നൂ കൈനീട്ടി....






പ്രിയദർശൻ സാറിനൊപ്പം ആദ്യമായിട്ടാണു വർക്ക് ചെയ്തത്. എം.ജി. ശ്രീകുമാർ എന്റെ ഒരു പാട്ടു പാടിയതും ആദ്യമായിട്ടാണ്. ഒപ്പത്തിൽ ചിരിമുകിലും മറഞ്ഞുപോയ് എന്ന പാട്ടും അദ്ദേഹം പാടിയിരുന്നു. പക്ഷേ, അതു സിനിമയിൽ ഇല്ല. ആ പാട്ട് വിഷ്വൽ സഹിതം യൂ ട്യൂബിലുണ്ട്. സംഗീതം ഫോർ മ്യൂസിക്സ്. ഒരു കുട്ടിയുടെ ആംഗിളിലാണു പാട്ടുപോകുന്നത്. ഞാൻ അതിന്റെ സിറ്റ്വേഷൻ കേൾക്കാൻ പോയത് എന്റെ അമ്മ അസുഖമായി ഹോസ്പിറ്റലിൽ കിടക്കുമ്പോഴായിരുന്നു. അതിനോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് അതാണ്. ഹോസ്പിറ്റലിൽ വച്ചാണ് ഞാൻ അത് എഴുതിയത്.

പാട്ടിന്റെ സിറ്റ്വേഷൻ, പാട്ടുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രിയദർശൻ സാർ വളരെ കൃത്യമായി എനിക്കു പറഞ്ഞുതന്നിരുന്നു. മ്യൂസിക് ഡയറക്ടേഴ്സ് അയച്ചുതന്ന ട്യൂണിനൊപ്പിച്ചാണ് എഴുതിയത്. മികച്ച പ്രതികരണമാണ് മിനുങ്ങും മിന്നാമിനുങ്ങേ നേടുന്നത്. എം.ജി. ശ്രീകുമാറും കൊച്ചു ഗായിക ശ്രേയയുമാണ് പാടിയത്. പാട്ടുവന്നതിനുശേഷം എം.ജി. ശ്രീകുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രിയദർശൻ സാറും വളരെ ഹാപ്പിയായിരുന്നു.

ഇനി വരാനുള്ള പാട്ടുകളെക്കുറിച്ച്...?

ജോസ് തോമസ്– ബിജു മേനോൻ ചിത്രം സ്വർണക്കടുവ. സ്വർണക്കടുവയിൽ രണ്ടു പാട്ടുകൾ എഴുതിയിട്ടുണ്ട്. സംഗീതം രതീഷ് വേഗ. അതിൽ ഒരു പാട്ടു മെലഡിയാണ്. പൃഥ്വിരാജ് ചിത്രം എസ്ര(സംഗീതം രാഹുൽരാജ്), മുരളിഗോപി രചന നിർവഹിച്ച ടിയാൻ(സംഗീതം ഗോപി സുന്ദർ), പൃഥ്വിരാജ് നായകനാകുന്ന മൈ സ്റ്റോറി(സംഗീതം ഷാൻ റഹ്മാൻ), ജയറാം ചിത്രം സത്യ(സംഗീതം ഗോപി സുന്ദർ), കോലുമിട്ടായി, ബഷീറിന്റെ പ്രേമലേഖനം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ(നാദിർഷ) എന്നിവയിലും പാട്ടെഴുതി.

റാഫി ചെയ്യുന്ന ഫഹദ് ഫാസിൽ സിനിമ റോൾ മോഡൽസ് (സംഗീതം ഗോപി സുന്ദർ), കെ.ബിജു സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരം, മമ്മുക്കയുടെ പുതിയ പടം ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടിയാണ് ഇപ്പോൾ പാട്ടുകളെഴുതിക്കൊണ്ടിരിക്കുന്നത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ബിജുമേനോൻ ചിത്രത്തിനുവേണ്ടിയും പാട്ടുകൾ എഴുതിയിട്ടുണ്ട്. ബിജിപാലാണു സംഗീതം. ബിജിപാലിനൊപ്പം ആദ്യമായാണു വർക്ക് ചെയ്യുന്നത്.

പാട്ടെഴുത്തിലേക്കു വന്നവഴി...?

കോളജ് ദിനങ്ങളിൽ ആനുകാലികങ്ങളിൽ കവിതയെഴുതിയിരുന്നു. എന്റെ വരവിൽ സുഹൃത്തുക്കളുടെ സഹായം വളരെ കൃത്യമായി ഉണ്ട്. ഈസ്റ്റ് കോസ്റ്റിനു വേണ്ടി ഉണ്ണി നമ്പ്യാർ എന്ന സുഹൃത്ത് സംഗീതം നല്കിയ ‘പൊന്നുറുമാൽ’ എന്ന ആൽബത്തിലാണ് ആദ്യമായി പാട്ടുകളെഴുതിയത്്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സാറിനെ എനിക്കു പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ അസിസ്റ്റന്റും എന്റെ സുഹൃത്തുമായ ജയകുമാർ ആയിരുന്നു. ധരൻ സംഗീതം ചെയ്ത പൃഥ്വിരാജ്ചിത്രം ‘ത്രില്ലറി’ൽ പാട്ടെഴുതാൻ അദ്ദേഹം അവസരംതന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമകളിൽ ഒരു പാട്ടെങ്കിലും തന്ന് എന്നെ നിലനിർത്തി. ഉണ്ണികൃഷ്ണൻ സാറിനെയാണ് ഞാൻ സിനിമയിൽ ഗുരുവായി കാണുന്നത്.

സിനിമ അടിമുടി മാറി. പാട്ടെഴുത്തിലും ഇതു മാറ്റങ്ങളുടെ കാലമാണല്ലോ...?

പഴയതുപോലെ വളരെ ഗഹനമായ, നാടകീയമായ മുഹൂർത്തങ്ങളിലൂടെയല്ല ഇന്നു സിനിമ പോകുന്നത്. ആ രീതിയിൽ തിരക്കഥാകൃത്തിനും സംവിധായകനും ടെക്നീഷ്യൻസിനും വന്ന മാറ്റം ഗാനരചയിതാവിനും ഉണ്ടായിട്ടുണ്ട്. ഓരോ കാലത്തിനും അതിന്റെ ഭാഗമായുള്ള വെല്ലുവിളിയുണ്ട്. ദൃശ്യത്തിന്റെ ഭാഗമായി കൂടി പാട്ടു പ്രവർത്തിക്കുന്ന കാലമാണ് ഇത്. പാട്ടു കാണുക എന്നായിട്ടുണ്ട്. സിനിമ ഒരു വ്യവസായം കൂടി ആയതിനാൽ പാട്ടുകൾക്ക് ശ്രദ്ധിപ്പിക്കുക എന്ന കാര്യവും പ്രധാനം. ക്യാച്ചി പല്ലവിയെന്നും ഹിറ്റ് സോംഗെന്നുമുള്ള വാക്കുകൾ അങ്ങനെയാണു വന്നത്.

ട്യൂണിനൊപ്പിച്ചാണല്ലോ ഇന്നു പാട്ടെഴുത്ത്. അങ്ങയുടെ അനുഭവം..?

90–95 ശതമാനവും ട്യൂണിനു തന്നെയാണ് ഞാൻ എഴുതിയിട്ടുള്ളത്. അപൂർവമായി മാത്രമാണു തിരിച്ചു സംഭവിച്ചിട്ടുള്ളത്. നേരത്തേ പറഞ്ഞതുപോലെ ഒരു ദൃശ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ അതിൽ കുറേ ചെയിഞ്ച് ഓവേഴ്സ്... അങ്ങനെ പലതും ഉണ്ടാകുമല്ലോ. ദൃശ്യത്തെ അടിസ്‌ഥാനപ്പെടുത്തി ഓർക്കസ്ട്രേഷനിൽ ചെയിഞ്ച് ഓവേഴ്സും ട്യൂണുമൊക്കെ വന്നതിനുശേഷമാണ് ഇപ്പോൾ അതിലേക്കു വരികൾ വരുന്നത്. ഞാൻ വന്നതും ശീലിച്ചതും ഈ വഴിയാണ്. പാട്ടിന്റെ സന്ദർഭവുമായി ചേരാൻ പരമാവധി ശ്രമിക്കാറുണ്ട്.

അപ്പോൾ എഴുത്തുകാരന്റെ സ്വാതന്ത്ര്യം നഷ്‌ടമാകാനിടയില്ലേ..?

കവിതകൾ വൃത്തത്തിൽ എഴുതുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെയും ഒരു ചട്ടക്കൂടുണ്ടായിരുന്നു. മലയാളത്തിലെ ആദ്യകാല സിനിമാപ്പാട്ടുകളിൽ പലതും ഏതെങ്കിലും ഹിന്ദിപ്പാട്ടിന്റെ ഈണത്തിനൊപ്പിച്ച് എഴുതപ്പെട്ടവയായിരുന്നു. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതുമാറി. ആദ്യം എഴുത്ത്... അതിന് ഈണം നല്കുക എന്നായി. ഇപ്പോൾ തിരിച്ച് ഈണങ്ങളുടെ ലോകത്തേക്കു വന്നിരിക്കുന്നു. സ്വതന്ത്രം എന്ന രീതിയിൽ ചിന്തിക്കുമ്പോൾ അതിനു ചില പ്രശ്നങ്ങൾ തോന്നാം.

സംവിധായകനും സംഗീതസംവിധായകനും തിരക്കഥാകൃത്തും ചേർന്നു ഫിക്സ് ചെയ്ത ഒരു ഈണത്തിന്റെ, ആ ഒരു കഥയുടെ ഭാഗമാവുക എന്ന രീതിയിലാണ് ഞാൻ അതിനെ കാണാൻ ശ്രമിക്കുന്നത്. എന്റെ ഇഷ്‌ടം, അനിഷ്‌ടം എന്നതിനപ്പുറം ആ ഒരു ചിത്രത്തിന്റെ ക്യാപ്റ്റനായ സംവിധായകൻ ഉദ്ദേശിക്കുന്ന രീതിയുടെ ഭാഗമായി ചേരുക എന്നതാണു പ്രധാനം.





വരികൾ കേൾക്കാനാകുന്നില്ലെന്ന പരാതിയിൽ വാസ്തവമുണ്ടോ..?

ഇന്നത്തെ സംഗീതത്തിന്റെ, കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഓർക്കസ്ട്രേഷനിൽ കുറേക്കൂടി ചെയിഞ്ച് ഓവർ വരുന്നുണ്ട്. അതിൽ ചിലർ പരാതിപ്പെടുമ്പോൾ തന്നെ അത് ഇഷ്‌ടപ്പെടുന്ന ആളുകളുമുണ്ട്. അതും നാം കാണണം. ഒരർഥത്തിൽ സംവിധായകൻ എടുക്കുന്ന ഒരു ഉപകരണം പോലെയാണു പാട്ടെഴുത്തുകാരൻ. അയാൾക്കു വേണ്ടിയാണല്ലോ ഞാൻ പ്രവർത്തിക്കേണ്ടത്. എന്താണോ അദ്ദേഹം ഉദ്ദേശിക്കുന്നത് അതു കൊടുക്കുക എന്നതോടെ എന്റെ ധർമം കഴിഞ്ഞു എന്നാണു ഞാൻ ചിന്തിക്കാറുള്ളത്.

‘ഓലഞ്ഞാലിക്കുരുവി’യിലെ ഓർമകൾ...

കരിയർ ചെയ്ഞ്ച് ചെയ്തത് ഗോപിസുന്ദറിനൊപ്പമുള്ള 1983ലെ ആ പാട്ടുതന്നെ. ഗോപിസുന്ദറാണ് എന്നെ എബ്രിഡ് ഷൈനു പരിചയപ്പെടുത്തിയത്. 80കളുമായി ബന്ധമുള്ള കഥാസന്ദർഭം പറഞ്ഞുതന്നു. ഈണത്തിനൊപ്പിച്ച് എഴുതിക്കഴിഞ്ഞ് മടങ്ങി. വാണിജയറാമും പി.ജയചന്ദ്രനും ചേർന്നാണ് പാടുന്നതെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല.





ഗായകൻ ജയചന്ദ്രനുമായുള്ള സൗഹൃദം..?

’ഓലഞ്ഞാലിക്കുരുവി‘ക്കുശേഷം പി.ജയചന്ദ്രനുമായി നല്ല അടുപ്പമായി. രാഘവൻ മാസ്റ്ററും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറും കൂടി ആകാശവാണിക്കുവേണ്ടി ചെയ്ത ’ഒരു വിഷുപ്പാട്ടിന്റെ ...‘എന്ന ഗാനം കൈനീട്ടമായി പാടിത്തരാൻ തൊട്ടടുത്ത വിഷുവിന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിലും വിഷുവിനു പാട്ടിന്റെ ആ കൈനീട്ടം കിട്ടുന്നു...

ഗോപിസുന്ദറിനൊപ്പം ധാരാളം പാട്ടുകൾ...

എന്റെ കരിയറിൽ ഒരു ചെയ്ഞ്ചും മൈൽ സ്റ്റോണും തന്നതു ഗോപിച്ചേട്ടനായിരുന്നു. ബി. ഉണ്ണികൃഷ്ണൻ സാറാണ് ഗോപിസുന്ദറിന് എന്നെ പരിചയപ്പെടുത്തിയത്. ‘മിസ്റ്റർ ഫ്രോഡി’ൽ ഖുദാ വോ ഖുദാ എന്ന പാട്ട്. തുടർന്നു സുഹൃത്തുകൂടിയായ ശരത് ഹരിദാസിന്റെ സലാല മൊബൈൽസിൽ ശ്രേയ ഘോഷാൽ പാടിയ ‘ഈറൻകാറ്റിൻ...’. പിന്നെ മുത്തേ, മുത്തേ..., അമ്പാഴം തണലിട്ടൊരിടവഴിയിൽ, വാസൂട്ടൻ.., മഴയേ..മഴയേ, ചില്ലുറാന്തൽ വിളക്കേ, ചിത്തിര മുത്തേ... എന്നിങ്ങനെ പലതരത്തിലുള്ള പാട്ടുകൾ. പാട്ടെഴുത്തിന്റെ കുറേ കാര്യങ്ങൾ ഗോപിച്ചേട്ടനിൽ നിന്നു കിട്ടി.

ദീപക് ദേവുമായുള്ള അനുഭവങ്ങൾ...

ദീപക് ദേവിന്റെ സംഗീതത്തിൽ പി.ജയചന്ദ്രനും മിൻമിനിയും ചേർന്നു പാടിയ നിലാക്കുടമേ നല്ല പാട്ടാണ്. ഐ ലവ് മീ എന്ന പടത്തിലും വർക്ക് ചെയ്തിട്ടുണ്ട്. ഗ്രാൻ്ഡ്മാസ്റ്ററിൽ പ്രമോ സോംഗ് ചെയ്തു. ദിലീപേട്ടന്റെ ‘അവതാരം’ എന്ന സിനിമയിലെ ‘ഞാൻ കാണും നേരം തൊട്ടേ നീയെൻ പെണ്ണാണ്’ എന്ന പാട്ടും ഞങ്ങൾ ചെയ്തതാണ്.





ആക്ഷൻ ഹീറോ ബിജുവിൽ ജെറി അമൽദേവിനൊപ്പം...

അദ്ദേഹത്തെപ്പോലെ സീനിയറായ, ലെജൻഡറിയായ ഒരു മ്യൂസിക് ഡയറക്ടർ എന്നെപ്പോലെ ഈ തലമുറയിലുള്ള ഒരാൾക്കു വലിയ ഒരനുഭവമായിരുന്നു. അദ്ദേഹം ഏറെ കോഓപ്പറേറ്റീവായിരുന്നു. അതിൽ വലിയ സന്തോഷം. രണ്ടു പാട്ടുകളും ട്യൂണിൽ തന്നെയാണ് എഴുതിയത്. ചിരിയോ ചിരി, പുഞ്ചിരി. പിന്നെ, ഹരഹരതീവ്രം. അതു പൂർണമായും സംസ്കൃതത്തിൽ എഴുതാനായി.

രതീഷ് വേഗയുമൊത്തുള്ള സംഗീത അനുഭവങ്ങൾ...

ആടുപുലിയാട്ടത്തിലെ ‘ചിലും ചിലും ചിൽ താളമായ്’ എന്ന പാട്ടാണ് രതീഷ് വേഗയ്ക്കൊപ്പം ആദ്യം ചെയ്തത്. വി.കെ.പ്രകാശിന്റെ ‘മരുഭൂമിയിലെ ആന’, ജോസ് തോമസിന്റെ ‘സ്വർണക്കടുവ’ എന്നീ ചിത്രങ്ങളിലും പാട്ടു ചെയ്യുന്നു.





പാട്ടെഴുത്തിലെ പ്രചോദനങ്ങൾ..?

കഥ തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. പിന്നെ ആ സംഗീതവും. പാട്ടു കേൾക്കലും വായനയുമൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഓരോ സാഹചര്യത്തിനനുസരിച്ചാണ് ഓരോ പാട്ടും സൃഷ്‌ടിക്കപ്പെടുന്നത്. പാട്ടിന്റെ വിഷ്വലുകളെക്കുറിച്ച് സംവിധായകരും സംഗീത സംവിധായകരും ഐഡിയ തരാറുണ്ട്. വ്യത്യസ്തമായ അനുഭവങ്ങളല്ലേ ഓരോന്നും. ഓരോന്നും ഓരോ പഠിപ്പാണ്.. പുതിയ എല്ലാവരുമായും വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം.

ഇഷ്‌ടഗാനങ്ങൾ..?

നെഞ്ചോടു ചേർക്കുന്ന കുറേ പാട്ടുകളുണ്ട്. മുമ്പു സൂചിപ്പിച്ചവയ്ക്കൊപ്പം രാഹുൽരാജ് ഈണം നല്കി വിജയ് യേശുദാസ് പാടിയ ‘ഹേമന്തമെൻ...’, ഷാൻ റഹ്മാന്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ‘കാറ്റു മൂളിയോ പ്രണയം’ എന്നിവയും.

ദാസേട്ടന്റെ ശബ്ദത്തിൽ അങ്ങയുടെ വരികൾ; സ്വപ്നമല്ലേ?

എന്റെ ഒരു വലിയ ആഗ്രഹമാണത്്. എന്നെങ്കിലും സംഭവിക്കുമായിരിക്കും.

സോഷ്യൽ മീഡിയയിലും മറ്റും വരുന്ന കമന്റുകളോടുള്ള സമീപനം..?

നമ്മളിൽ എന്തെങ്കിലും കണ്ടിട്ടായിരിക്കുമല്ലോ അവർ എഴുതുന്നത്. അതിനെ വളരെ സ്പോർട്സ്മാൻ സ്പിരിറ്റോടെയും ആരോഗ്യകരവുമായാണ് എടുക്കാറുള്ളത്. തെറ്റ് സംഭവിക്കാത്ത ആളൊന്നുമല്ല ഞാൻ.

പഴയ പാട്ടുകൾ മാത്രമാണു മികച്ചത് എന്നു പറയുന്നവരുമുണ്ടല്ലോ...

ഒരുപക്ഷേ അതു ശരിയായിരിക്കാം. ഇതൊക്കെ കാലത്തിന് അനുസരിച്ചാണല്ലോ വരുന്നത്. പണ്ടു കർണാടകസംഗീതത്തെ ഇഷ്‌ടപ്പെടുന്നവർ സിനിമാപ്പാട്ടു കൊള്ളില്ല എന്നു പറഞ്ഞിരുന്നു. ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണത്. നെഗറ്റീവ്, പോസിറ്റീവ് എന്നതിനപ്പുറം അതിനെ അങ്ങനെ കാണാനാണ് എനിക്കിഷ്‌ടം.

പാട്ടെഴുത്തിൽ റോൾ മോഡലായി കരുതുന്നത്..?

പാട്ടെഴുതുന്ന എല്ലാവരെയും ഇഷ്‌ടമാണ്. പക്ഷേ, ഭാസ്കരൻ മാഷിന്റെ പാട്ടുകളോട് ഒരിഷ്‌ടം കുറച്ചധികമുണ്ട്. അതിഷ്‌ടപ്പെട്ടുപോയി. എഴുത്തിൽ അതിന്റെ സ്വാധീനം ചിലപ്പോൾ ഉണ്ടാവാം. അതേപ്പറ്റി എനിക്കറിയില്ല.

കവിതയിലെ വഴി ഇപ്പോൾ എങ്ങനെ..?

മറ്റൊരുരീതിയിലുള്ള ആഴവും ധ്യാനവും വേണമെന്നതിനാൽ ഇപ്പോൾ വളരെ അപൂർവമായേ കവിത എഴുതാറുള്ളൂ. ഒരിക്കൽ പി.എൻ. ഗോപീകൃഷ്ണൻ ഒരു സ്വകാര്യസംഭാഷണത്തിൽ പറഞ്ഞു.. വളരെ തേച്ചുമിനുക്കി വയ്ക്കേണ്ട സാധനമാണു കവിതയെന്ന്. അങ്ങനെ പരിപാലിച്ചു കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട് വല്ലപ്പോഴുമേ എഴുതാറുള്ളൂ. കവിതയോട് അടുത്തുനിൽക്കുന്ന പാട്ടുകൾ എഴുതാനാണ് ആഗ്രഹം, എല്ലാവരെയുംപോലെ.

കുടുംബവിശേഷങ്ങൾ..

അച്ഛൻ രാമൻ നമ്പൂതിരി. അമ്മ ഭവാനി. രണ്ടു സഹോദരിമാർ; വിവാഹിതർ. താമസം കുന്നംകുളം അക്കിക്കാവിനടുത്ത് കരിക്കാട്

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.