"ഇ​വി​ടെ ഏ​ത് വാ​ഹ​ന​വും പ​റ​ക്കും'; ഗു​രു​ഗ്രാ​മി​ലെ നി​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​ത്
Thursday, October 31, 2024 2:47 PM IST
നി​ര​ത്തി​ല്‍ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ശ്ര​ദ്ധി​ച്ച് സ​ഞ്ച​രി​ക്ക​ണ​മ​ല്ലൊ. എ​ന്നാ​ല്‍ തീ​രേ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​പ​ക​ട​ങ്ങ​ള്‍ ക​ട​ന്നു​വ​രാം. അ​ത് ചി​ല​പ്പോ​ള്‍ ജീ​വ​ന്‍​ത​ന്നെ ക​വ​ര്‍​ന്നേ​ക്കാം. എ​ന്നാ​ല്‍ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലെ ഒ​രു നി​ര​ത്തി​ല്‍ ഇ​ത്ത​രം അ​പ​ക​ട സാ​ധ്യ​ത ഒ​രു​ക്കു​ന്ന​ത് അ​ധി​കാ​രി​ക​ള്‍ ത​ന്നെ​യാ​ണ്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഗു​രു​ഗ്രാ​മി​ലെ ഗോ​ള്‍​ഫ് കോ​ഴ്സ് റോ​ഡി​ല്‍ ഒ​രു സ്പീ​ഡ് ബ്രേ​ക്ക​ര്‍ ഉ​ള്ള​താ​യി കാ​ണാം. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച യാ​തൊ​രു അ​റി​യി​പ്പും അ​തി​ന​ടു​ത്തി​ല്ല. ഫ​ല​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ​റ​ക്കു​ക​യാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​തി​വേ​ഗ​ത്തി​ലെ​ത്തു​ന്ന ഒ​രു ബി​എം​ഡ​ബ്ല്യു കാ​ര്‍ ഈ ​സ്പീ​ഡ് ബ്രേ​ക്ക​ര്‍ കാ​ര​ണം പ​റ​ന്നു​നി​ല്‍​ക്കു​ന്ന​താ​യി കാ​ണാം. ആ ​വാ​ഹ​നം അ​ത്ര ന​ല്ല​താ​യ​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കുന്നില്ല. പി​ന്നീ​ട് ര​ണ്ട് ട്ര​ക്കു​ക​ള്‍ ഇ​വി​ടെ എ​ത്തു​ക​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ പൊ​ന്ത​ച്ചാ​ടു​ക​യും ചെ​യ്യു​ന്നു. ആ ​സ​മ​യം വ​ലി​യ പൊ​ടി​പ​ട​ല​ങ്ങ​ള്‍ അ​വി​ടെ നി​റ​യു​ന്നു.

ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി​പേ​ര്‍ വി​മ​ര്‍​ശ​ന​വു​മാ​യി എത്തി. ഇ​തോ​ടെ ഗു​രു​ഗ്രാം മെ​ട്രോ​പൊ​ളി​റ്റ​ന്‍ ഡെ​വ​ല​പ്മെന്‍റ് അ​ഥോ​റി​റ്റി ഇ​ട​പെ​ട്ടു. അ​വ​ര്‍ "സ്പീ​ഡ് ബ്രേ​ക്ക​ര്‍ എ​ഹെ​ഡ്' എ​ന്ന മു​ന്ന​റി​യി​പ്പ് സൈ​ന്‍​ബോ​ര്‍​ഡ് അ​വി​ടെ സ്ഥാ​പി​ച്ചു. എ​ന്താ​യാ​ലും ഇ​നി വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​വി​ടെ​വ​ച്ച് ചി​റ​ക് മു​ള​യ്ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.