"ത​ല്ലി​ക്കോ' എ​ന്ന് യു​വ​തി; അ​നു​സ​രി​ച്ച​വ​ര്‍​ക്ക് സം​ഭ​വി​ച്ച അ​മ​ളി കാ​ണാം
Wednesday, October 30, 2024 10:53 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി ര​സ​ക​ര​മാ​യ കാ​ഴ്ച​ക​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട്. പ​ല​രും റീ​ല്‍​സു​ക​ളാ​യി​ട്ടാ​യി​രി​ക്കും ന​മു​ക്ക് മു​ന്നി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഇ​ത്ത​ര​ത്തി​ലെ പ​ല വീ​ഡി​യോ​ക​ളും ന​മ്മ​ളെ ചി​രി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യും.

അ​ത്ത​ര​മൊ​ന്നിന്‍റെ കാ​ര്യ​മാ​ണി​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി​യി​ലെ ഒ​രു കാ​ഴ്ച​യാ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വ​തി ഒ​രു പ്ല​ക്കാ​ര്‍​ഡു​മാ​യി വ​ഴി​വ​ക്കി​ല്‍ നി​ല്‍​ക്കു​ന്നു. അ​തി​ല്‍ "സ്ലാ​പ്പ് മി' ​എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്.

ഇ​ത് ക​ണ്ട് ആ​ളു​ക​ളി​ല്‍ പ​ല​രും കൗ​തു​ക​ത്തോ​ടെ അ​വ​ളെ നോ​ക്കു​ന്നു. പ​ല​രും യു​വ​തി​യെ അ​ടി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​രും ത​ന്നെ വ​ള​രെ പ​തു​ക്കെ​യാ​ണ് അ​വ​ളെ ത​ല്ലു​ന്ന​ത്. കു​ഞ്ഞു​കു​ട്ടി പോ​ലും ഒ​ര​ടി കൊ​ടു​ക്കു​ന്നു.

എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ട്വി​സ്റ്റ് സം​ഭ​വി​ക്കു​ന്ന​ത്. അ​ടി​ച്ചു ക​ഴി​യു​മ്പോ​ള്‍ യു​വ​തി പ്ല​ക്കാ​ര്‍​ഡ് തി​രി​ച്ചു കാ​ട്ടു​ന്നു. അ​തി​ന്‍റെ പി​റ​കി​ലാ​യി 100 രൂ​പ ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ത​ന്നെ ത​ല്ലി​യ​വ​രോ​ട് അ​വ​രു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് 100 രൂ​പ ന​ല്‍​ക​ണ​മെ​ന്ന് അ​വ​ള്‍ ത​മാ​ശ​യാ​യി ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ആ​ളു​ക​ള്‍ ഒ​ന്ന് അ​മ്പ​ര​ക്കു​ന്നു. പി​ന്നീ​ട് ചി​ല​ര്‍ പ​ണം ന​ല്‍​കു​ന്നു. മ​റ്റു ചി​ല​ര്‍ അ​തി​ന് ത​യാ​റാ​കു​ന്നി​ല്ല.

ഈ ​യു​വ​തി പ​ണം ത​ട്ടാ​നാ​ണ് ഇ​ത്ത​രം രീ​തി ചെ​യ്ത​തെ​ന്ന് പ​റ​യാ​ന്‍ വ​ര​ട്ടെ. കാ​ര​ണം ത​നി​ക്ക് ത​ല്ലു​വ​ഴി കി​ട്ടി​യ പ​ണം​കൊ​ണ്ട് യു​വ​തി പ്ര​ദേ​ശ​ത്തെ ഭ​വ​ന​ര​ഹി​ത​രാ​യ ആ​ളു​ക​ള്‍​ക്ക് ബി​സ്‌​ക്ക​റ്റു​ക​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വാ​ങ്ങി ന​ല്‍​കു​മ​ത്രെ. യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​ടി​കൊ​ടു​ക്കേ​ണ്ട മ​നോ​ഹ​ര​മാ​യ ഐ​ഡി​യ' എ​ന്നാെ​ണാ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.