സമൂഹ മാധ്യമങ്ങളുടെ കാലത്ത് റീല്‍സും മറ്റുമായി താരമാകാന്‍ പലരും പരിശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും അത് വിജയിക്കണമെന്നില്ല. ചിലര്‍ ദുരന്തങ്ങളും മറ്റുള്ളവര്‍ക്ക് തലവേദനയുമായി മാറും. അവരില്‍ ചിലത് അത് അങ്ങനെ തന്നെ മാര്‍ക്കറ്റ് ചെയ്യും.
ഇപ്പോഴിതാ ഇന്ത്യാ ഗേറ്റില്‍ സന്ദര്‍ശനം നടത്തുന്ന റഷ്യന്‍ യുവതിക്ക് ചുറ്റും നൃത്തം ചെയ്യുന്ന യുവാവ് ചര്‍ച്ചയാകുന്നു. വീഡിയോയില്‍ കുറച്ചാളുകള്‍ നില്ക്കുന്നതായി കാണാം. ഈ യുവാവും സുഹൃത്തും കാമറയുമായി അവിടേക്ക് എത്തുന്നു.
വിനോദസഞ്ചാരിയായ പെണ്‍കുട്ടിക്ക് ചുറ്റും ചുവടുവയ്ക്കുന്നു, ഇരിക്കുന്നു. ഇയാളുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ പെണ്‍കുട്ടി പരിഭ്രമിച്ചതായി മനസിലാക്കാം. പിന്നീട് പെണ്‍കുട്ടി പുഞ്ചിരിക്കുന്നുമുണ്ട്.
ദൃശ്യങ്ങള്‍ വൈറലായി മാറിയെങ്കിലും നിരവധിപേര്‍ രൂക്ഷമായ വിമര്‍ശനമാണ് കമന്റായി പറഞ്ഞത്. "അതിഥികളെ ബുദ്ധിമുട്ടിക്കുന്നത് തെറ്റാണ്' എന്നാണൊരാള്‍ പറഞ്ഞത്. "അനാവശ്യ ഇടങ്ങളില്‍ ആളാകുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.