ജാർഖണ്ഡ്-ഗോവ ട്രെയിനിൽ പാന്പിനെ കണ്ടതു യാത്രക്കാർക്കിടയിൽ ഭീതി പരത്തി. ജാർഖണ്ഡിൽനിന്ന് ഗോവയിലേക്കു സഞ്ചരിക്കുകയായിരുന്ന വാസ്കോ ഡ ഗാമ വീക്ക്ലി എക്സ്പ്രസിന്റെ എസി 2-ടയർ കോച്ചിൽ താഴത്തെ ബെർത്തിന്റെ കർട്ടനുകൾക്കു പിന്നിലാണു പാന്പിനെ കണ്ടത്.
പാന്പിന്റെ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ എക്സിൽ പങ്കുവയ്ക്കുകയും റെയിൽമന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
ഉടൻതന്നെ റെയിൽവേ ജീവനക്കാർ കോച്ചിൽ എത്തുകയും പാന്പിനെ പിടികൂടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.