സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരും റീല്‍സും മറ്റുമായി ആളുകള്‍ക്ക് മുന്നില്‍ എത്താറുണ്ടല്ലൊ. എന്നാല്‍ ഇവയില്‍ ചിലത് ആളുകളെ വല്ലാതെ മുഷിപ്പിക്കും. ചിലപ്പോള്‍ ഇത്തരം ഇന്ഫ്ലുവന്സര്സേഴ്സ് തന്നെ കെണിയിലുമാകും. അത്തരത്തില്‍ ഒരു യുവതി പുലിവാല് പിടിച്ച കാര്യമാണിത്.
ജപ്പാനില്‍ നിന്ന് ഉത്ഭവിച്ച ഒരു മതമാണ് ഷിന്റോ. അശുദ്ധവും പുണ്യഭൂമിയും തമ്മിലുള്ള അതിര്‍ത്തി അടയാളപ്പെടുത്തുന്നതിന് സാധാരണയായി ഷിന്റോ ആരാധനാലയങ്ങളുടെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കമാനമുണ്ട്. ടോറി ഗേറ്റ് എന്നാണത് അറിയപ്പെടുന്നത്.
എന്നാല്‍ ജപ്പാനില്‍ നിന്നുള്ള മരിയ ഡെല്‍ മാര്‍ എന്ന യുവതി ഇതിന്റെ പ്രാധാന്യം ശ്രദ്ധിക്കാതെ ഒരു റീല്സങ്ങുണ്ടാക്കി. ദൃശ്യങ്ങളില്‍ ഇവര്‍ ടോറിയുടെ തൂണുകളില്‍ തൂങ്ങി വ്യായാമം ചെയ്യുന്നു. ഇത് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
മതവ്രകാരം വ്രണപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. വര്‍ക്ക്ഔട്ട് വീഡിയോ സൃഷ്ടിക്കാന്‍ ഒരു വിശുദ്ധ ചിഹ്നം ഉപയോഗിച്ചതിനെതിരേ ജനരോഷം ആളി. അതോടെ യുവതി ഭയന്നു. ഡിജെ കാസ്പറിന്റെ "ചാ ചാ സ്ലൈഡ്' എന്ന ഗാനത്തിന്റെ താളത്തിനൊത്ത് തയാറാക്കിയ വീഡിയോ അപ്പോള്‍തന്നെ ഡിലീറ്റ് ചെയ്തു.
ശേഷം മാറപ്പ് പറഞ്ഞ് രംഗത്തെത്തി. ഇതോടെയാണ് ആളുകള്‍ അല്പമെങ്കിലും ഒന്നടങ്ങിയത്. വകതിരിവ് ആവശ്യമുള്ള ഒന്നാണെന്ന് നെറ്റിസണ്‍സ് പറയുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.