"എവിടെ ലെഗ്പീസ്'; വി​വാ​ഹ​വീ​ട്ടി​ൽ പൊ​രി​ഞ്ഞ അ​ടി
Friday, June 28, 2024 12:56 PM IST
ക​ല്ല്യാ​ണ​വീ​ടു​ക​ളി​ലെ ത​ല്ലു​മാ​ല​ക​ൾ​ക്ക് അ​റു​തി​യി​ല്ല. ത​ല്ലു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം കേ​ട്ടാ​ലോ, അ​ടി​യു​ണ്ടാ​ക്കി​യ​വ​നെ ഓ​ടി​ച്ചി​ട്ടു പൊ​തി​രെ ത​ല്ലാ​നും തോ​ന്നും! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ ഒ​രു വി​വാ​ഹ​വീ​ട്ടി​ലു​ണ്ടാ​യ ത​ല്ലാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പു​തി​യ വൈ​റ​ൽ.

അ​വി​ടെ ക​ല്ല്യാ​ണ​ത്തി​ന് വി​ള​മ്പി​യ ചി​ക്ക​ൻ ബി​രി​യാ​ണി​യി​ൽ കോ​ഴി​ക്കാ​ല് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് ത​ല്ലു ന​ട​ന്ന​ത്. വ​ര​ന്‍റെ വീ​ട്ടു​കാ​രാ​ണു പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. വി​ള​ന്പു​കാ​രെ ആ​ക്ര​മി​ച്ച സം​ഘം വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രെ​യും വെ​റു​തെ​വി​ട്ടി​ല്ല.

"ബി​രി​യാ​ണി​യി​ൽ ചി​ക്ക​ന്‍ ലെ​ഗ് പീ​സ് ഇ​ല്ലാ​ത്ത​തി​ന് വി​വാ​ഹ​വീ​ട്ടി​ൽ വ​ഴ​ക്ക്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ക​സേ​ര​ക​ളെ​ടു​ത്ത് വ​രെ ആ​ളു​ക​ൾ ത​ല്ലു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാം. ത​ല്ലി​നി​ടെ വ​ധൂ​വ​ര​ന്മാ​രു​ടെ കാ​ര്യം എ​ന്താ​യോ ആ​വോ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.