സമൂഹ മാധ്യമങ്ങളുടെ വരവ് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്. പലര്‍ക്കും തങ്ങളുടെ കലാവാസനകള്‍ നിരവധി പേരിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ ഈ മാര്‍ഗം സഹായകമായിട്ടുണ്ട്. എന്നാല്‍ ഇക്കാലത്ത് പലരും റീലുകളുടെ പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തുകയും അപകടങ്ങളില്‍ പെടുകയും ചെയ്യുന്നു.
മെട്രോ ട്രെയിനുകളിലും വിമാനത്താവളങ്ങളിലും നൃത്തം ചെയ്യുന്നവരെ കൊണ്ട് ആളുകള്‍ പൊറുതിമുട്ടിയിരിക്കവെയാണ് ചിലര്‍ സാഹസിക റീലുമായി ഇറങ്ങിയത്. അണക്കെട്ടിന്റെയും നദിയുടെയും ഒക്കെ മുകളില്‍ നിന്നും ചാടി "പ്രാണന് വൈറലായി' കളഞ്ഞവരെയോര്ത്ത് തരിച്ചിരിക്കുകയാണ് സുബോധമുള്ളവര്‍.
എന്നാല്‍ ഇത് ഇപ്പോഴും തുടരുന്നു. കഴിഞ്ഞദിവസം പൂനെയില്‍ ഒരു പെണ്‍കുട്ടി റീലിനായി അതിസാഹസികത കാട്ടുകയുണ്ടായി.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഈ പെണ്‍കുട്ടയും മൂന്ന് യുവാക്കളും സ്വാമി നാരായണ്‍ ക്ഷേത്രത്തിന് സമീപം എത്തി. ശേഷം ക്ഷേത്രത്തിന് സമീപമുള്ള ആളില്ലാത്ത കെട്ടിടത്തില്‍ കയറി. പിന്നീട് ഈ പെണ്‍കുട്ടി ടെറസിന് വെളിയിലെ ഗര്‍ത്തത്തിലേയ്ക്ക് ഇറങ്ങി. അവരില്‍ ഒരു യുവാവ് ടെറസില്‍ കിടക്കുകയും ഈ പെണ്‍കുട്ടിയെ ഒരുകൈകൊണ്ട് താങ്ങിപ്പിടിക്കുകയും ചെയ്യുന്നു.
ഈ സമയം മറ്റ് രണ്ടുപേര്‍ ഇത് ഷൂട്ട് ചെയ്യുന്നു. ഏറ്റവും അപകടകരമായ ഒരു സാഹചര്യമായിരുന്നിത്. കാരണം യുവാവിന്റെ കൈയില്‍ നിന്നും ഊര്‍ന്നുപോയാല്‍ ആ പെണ്‍കുട്ടിയുടെ പൊടിപോലും ലഭിക്കില്ല.
പബ്ലിസിറ്റിയ്ക്കായി ഇത്തരം വിവരം ഇല്ലായ്മ ചെയ്യുന്നവരെ നിയമംവഴി ശിക്ഷിക്കുക തന്നെ വേണമെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. എന്തായാലും സംഭവം വ്യാപകമായി പ്രചരിച്ചതോടെ യുവതിയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ പോലീസ് കേസെടുക്കുകയുണ്ടായി....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.