ന്യാ​യ​വി​ല​യ്ക്ക് ന​ല്ല ക​ട്ട​ൻ​ചാ​യ എ​ന്ന ബ്ലാ​ക്ക് ടീ ​കു​ടി​ക്കാ​മെ​ന്നി​രി​ക്കെ, അ​ന്യാ​യ​വി​ല​കൊ​ടു​ത്ത് ഗ്രീ​ൻ ടീ​യും വൈ​റ്റ് ടീ​യു​മൊ​ക്കെ വാ​ങ്ങി​ക്കു​ടി​ക്കു​ന്നു ചി​ല ആ​രോ​ഗ്യ​സം​ര​ക്ഷ​ക​ർ. കു​റു​ക്കെ പാ​ലൊ​ഴി​ച്ച് ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്ത് കു​ടി​ച്ച് പ്ര​മേ​ഹ​വും അ​നു​ബ​ന്ധ​രോ​ഗാ​വ​സ്‌​ഥ​ക​ളും മാ​ടി​വി​ളി​ക്കു​ന്നു വേ​റെ ചി​ല​ർ.

നാ​ഡീ​ഞ​ര​മ്പു​ക​ൾ ദ്ര​വി​പ്പി​ക്കാ​ൻ പോ​ന്ന ഫോ​ർ​മാ​ലി​നും ഫോ​ർ​മാ​ൽ​ഡി​ഹൈ​ഡു​മാ​യി മാ​റു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള കൃ​ത്രി​മ​മ​ധു​ര​ങ്ങ​ൾ ക​ല​ക്കി​ച്ചേ​ർ​ത്ത് ചാ​യ കു​ടി​ക്കു​ന്നു മ​റ്റു​ചി​ല​ർ. പാ​ൽ മാ​ത്രം പോ​രാ​ഞ്ഞ്, ചോ​ളം അ​ര​ച്ച​തും ബൂ​സ്റ്റും മി​ൽ​ക്ക്മെ​യ്ഡും ചേ​ർ​ത്ത് ത​മി​ഴ്നാ​ട് സ്പെ​ഷ​ൽ കു​ടി​ക്കു​ന്നു വേ​റെ ചി​ല​ർ. ഇ​ഞ്ചി, മു​ത​ലാ​യ മ​സാ​ല​ക​ൾ ചേ​ർ​ത്ത് കു​ടി​ക്കു​ന്നു ഇ​നി​യും ചി​ല​ർ. എ​ന്തി​നേ​റെ പ​റ​യു​ന്നു, പാ​ലും പ​ഞ്ചാ​ര​യു​മി​ടാ​ത്ത ക​ട്ട​ൻ ചാ​യ അ​ന്യം​നി​ന്നു​പോ​യി. ആ ​സ്‌​ഥാ​നം മ​റ്റെ​ന്തൊ​ക്കെ​യോ കൈ​യ​ട​ക്കി.

അ​ൻ​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ ന​ല്ല ക​ട്ട​ൻ​ചാ​യ കു​ടി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ളെ​പ്പ​റ്റി പ​റ​യു​ന്നു​ണ്ട്. കോ​ശ​ങ്ങ​ളെ​യും ക​ല​ക​ളെ​യും ഗ്ര​ന്ഥി​ക​ളെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന​താ​ണ് ഒ​രു മെ​ച്ചം. ഇ​ൻ​സു​ലി​ൻ സെ​ൻ​സി​റ്റി​വി​റ്റി കൂ​ട്ടും. ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദി​പി​ക്കു​ന്ന ഗ്ര​ന്ഥി​യാ​യ പാ​ൻ​ക്രി​യാ​സി​നെ സം​ര​ക്ഷി​ക്കും. ഇ​വ​യൊ​ക്കെ വ​ഴി പ്ര​മേ​ഹ​രോ​ഗാ​വ​സ്‌​ഥ​ക​ളി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നും, ക​ട​ന്ന​വ​ർ അ​തി​ർ​വ​ര​മ്പു​ക​ൾ ത​ക​ർ​ക്കാ​തി​രി​ക്കാ​നു​മൊ​ക്കെ ക​ട്ട​ൻ​ചാ​യ സ​ഹാ​യി​ക്കും.

പാ​ൽ കു​ടി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ, പാ​ൽ ദ​ഹി​പ്പി​ക്കാ​ൻ വേ​ണ്ട എ​ൻ​സൈ​മു​ക​ൾ വ​യ​റി​ലു​ണ്ടാ​യി​രു​ന്ന പ്രാ​യ​ത്തി​ൽ, ആ​വ​ശ്യ​ത്തി​ന് കു​ടി​ച്ച​ത​ല്ലേ മു​ല​പ്പാ​ൽ? അ​ത് പോ​രേ? മ​റ്റ് സ​സ്ത​നി​ക​ൾ (പ​ശു, ആ​ട്, എ​രു​മ, ക​ഴു​ത, ഒ​ട്ട​കം...) ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഓ​ടാ​നും ചാ​ടാ​നും വേ​ണ്ട ബ​ല​മു​ള്ള എ​ല്ലു​ക​ളും പ​ല്ലു​ക​ളും വ​ള​രാ​ൻ വേ​ണ്ടി കാ​ൽ​സ്യ​വും ഫോ​സ്ഫ​റ​സും കു​ത്തി​നി​റ​ച്ചു​ണ്ടാ​ക്കു​ന്ന പാ​ൽ മ​നു​ഷ്യ​നെ​ന്തി​നാ​ണ്?


ഇ​ന്ന് പാ​ൽ ചു​ര​ത്താ​നും അ​കി​ട് വ​ലു​താ​കാ​നു​മൊ​ക്കെ കു​ത്തി​വ​യ്ക്കു​ന്ന ഓ​ക്സി​ടോ​സി​ൻ​പോ​ലു​ള്ള ഹോ​ർ​മോ​ണു​ക​ൾ സ​മാ​ന ഫ​ല​ങ്ങ​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലും ഉ​ണ്ടാ​ക്കി​ല്ലേ? ക​വ​റു​ക​ളി​ൽ ആ​ക്കി​ത്ത​രു​ന്ന ആ ‘​അ​ത്' പാ​ലാ​ണെ​ന്നു ക​മ്പ​നി​പോ​ലും പ​റ​യു​ന്നി​ല്ല. അ​വ​ര​തി​നെ ഡ​യ​റി വൈ​റ്റ്ന​ർ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ചാ​യ​ക്കും കാ​പ്പി​ക്കും നി​റം കൊ​ടു​ക്കാ​നു​ള്ള ഒ​രു വ​സ്തു, അ​ത്ര​ത​ന്നെ. എ​ന്നാ​ലും ന​മ്മ​ള​ത് വാ​ങ്ങി കു​ഞ്ഞു​ങ്ങ​ളെ കു​ടി​പ്പി​ക്കും.

പാ​ൽ വ​രു​ത്തി​വ​യ്ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത്. പ​ഞ്ച​സാ​ര വ​രു​ത്തി വ​യ്ക്കു​ന്ന​ത് മ​റു​വ​ശ​ത്ത്. ഇ​തെ​ല്ലാം ചേ​ർ​ത്ത് തി​ള​പ്പി​ച്ച്‌ വ​റ്റി​ച്ച്, ആ​റ്റി​ക്കു​റു​ക്കി മോ​ന്ത​ണോ?

തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ന​ല്ല ചാ​യ​പ്പൊ​ടി​യി​ട്ട്, അ​ല്പ​സ​മ​യം വ​ച്ച്, വേ​ണ​മെ​ങ്കി​ൽ പേ​രി​ന് ചെ​റു​നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്ത്, പാ​ലും പ​ഞ്ച​സാ​ര​യും ചേ​ർ​ക്കാ​തെ, ഒ​രു ചെ​റി​യ അ​ള​വ് ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ര​ണ്ട് നേ​ര​മെ​ങ്കി​ലും കു​ടി​ക്കു​മെ​ങ്കി​ൽ പ്രോ ​ഡ​യ​ബ​റ്റി​ക്കി​നും പ്രീ​ഡ​യ​ബ​റ്റി​ക്കി​നും ഡ​യ​ബ​റ്റി​ക്കി​നും ഒ​രു​കൈ സ​ഹാ​യ​മാ​കും.

ന​ല്ല പാ​ൽ കി​ട്ടു​മെ​ങ്കി​ൽ വാ​ങ്ങി ഉ​റ​യൊ​ഴി​ച്ചു ക​ട​ഞ്ഞു വെ​ണ്ണ​യെ​ടു​ക്കൂ. വെ​ണ്ണ നെ​യ്യാ​ക്കൂ. മോ​ര് സം​ഭാ​ര​മാ​ക്കൂ. ക​റി​വേ​പ്പി​ല, നാ​ര​ക ഇ​ല, മ​ല്ലി​യി​ല, കാ‍​ന്താ​രി മു​ള​ക്, ഇ​ഞ്ചി എ​ന്നി​വ​യൊ​ക്കെ നു​റു​ക്കി​യി​ട്ട് ആ​സ്വ​ദി​ക്കൂ. പാ​ൽ കു​ടി​ക്ക​ണ്ട.