മി​ത​മാ​യ അ​ള​വി​ൽ കാ​പ്പി കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​ണെ​ന്നു നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കാ​പ്പി കു​ടി​ക്കേ​ണ്ട ഉ​ചി​ത​മാ​യ സ​മ​യ​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ന്നി​ട്ടി​ല്ല. യു​എ​സി​ലെ തു​ലെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു. വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ളു​ക​ളി​ൽ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​ണു ഗ​വേ​ഷ​ക​ർ പ​ഠ​നം ന​ട​ത്തി​യ​ത്.

കാ​പ്പി കു​ടി​ക്കു​ന്ന​തി​ന്‍റെ സ​മ​യ​ക്ര​മ​വും ആ​രോ​ഗ്യ​ഫ​ല​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന ആ​ദ്യ പ​ഠ​ന​മാ​ണി​തെ​ന്നു ഗ​വേ​ഷ​ക​സം​ഘ​ത്തി​ലെ ഡോ. ​ലു ക്വി ​പ​റ​ഞ്ഞു. കാ​പ്പി കു​ടി​യു​ടെ ര​ണ്ടു വ്യ​ത്യ​സ്ത പാ​റ്റേ​ണു​ക​ളി​ൽ 40,725 പേ​രാ​ണു പ​ങ്കാ​ളി​ക​ളാ​യ​ത്. രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​തു ദീ​ർ​ഘാ​യു​സ് ന​ൽ​കു​മെ​ന്നു പ​ഠ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.


ദി​വ​സ​ത്തി​ൽ പ​ല​പ്രാ​വ​ശ്യം അ​ല്ലെ​ങ്കി​ൽ വൈ​കി​ട്ടു മാ​ത്രം കാ​പ്പി കു​ടി​ക്കു​ന്ന​വ​രേ​ക്കാ​ൾ രാ​വി​ലെ മാ​ത്രം കാ​പ്പി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​നി​ര​ക്കു കു​റ​വാ​ണ്. രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​വ​ർ ഹൃ​ദ്രോ​ഗം മൂ​ലം മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത 31 ശ​ത​മാ​നം കു​റ​യു​ന്നു. കാ​പ്പി​യു​ടെ അ​ള​വി​ല​ല്ല, കു​ടി​ക്കു​ന്ന സ​മ​ത്തി​നാ​ണു പ്രാ​ധാ​ന്യ​മെ​ന്നു ഗ​വേ​ഷ​ണം തെ​ളി​യി​ച്ച​താ​യും ശാ​സ്ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ട്ടു.