എടാ കുരങ്ങച്ചാ, നീ ഇരിക്കുന്നത് ഞങ്ങളുടെ എംപിയുടെ മടിയിലാണ്! ശശി തരൂരിന്റെ മടിയിലിരുന്നു ഉറങ്ങുന്ന വാനരൻ
Friday, December 6, 2024 3:30 PM IST
രാവിലെ തന്റെ പൂന്തോട്ടത്തിലിരുന്നു ചായകുടിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂർ. ചായകുടിക്കൊപ്പം പത്രവായനയും തകൃതിയായി നടക്കുന്നുണ്ട്. അതിനിടിയിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ കൗതുകം നിറയ്ക്കുന്നത്.
ഒരു കുരങ്ങനാണ് എവിടെനിന്നോ ഓടിയെത്തി എംപിയുടെ മടിയിൽ ഇരുന്നത്. ചിത്രങ്ങൾ തരൂർ തന്നെയാണ് എക്സിൽ പങ്കുവച്ചിരിക്കുന്നത്. നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതില്‍ അദ്ദേഹത്തിന്റെ മടിയില്‍ കയറി ഇരിന്ന് പിന്നിലേക്ക് നോക്കുന്നതാണ് ഒരു ചിത്രം.
രണ്ടാമത്തേതില്‍ കുരങ്ങന് ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ പഴത്തിന്റെ തൊലി അദ്ദേഹത്തിന്റെ മടിയില്‍ തന്നെ ഉപേക്ഷിച്ച് കുരങ്ങന് ജാക്കറ്റ് പരിശോധിക്കുന്നത് കാണാം. നാലാമത്തെ ചിത്രത്തില്‍ കുരങ്ങന് ശശി തരൂരിന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം.
ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ശശി തരൂർ എം പി ഇങ്ങനെ കുറിച്ചു' അസാധാരണമായ ഒരു അനുഭവമാണ് ഇന്നുണ്ടായത്. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് രാവിലെത്തെ പത്രങ്ങൾ വായിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞ് നേരെ എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ കയറി ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ കഴിഞ്ഞു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോള്‍, അവൻ ചാടി എഴുന്നേറ്റു.
മറ്റൊരു കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. "വന്യജീവികളോടുള്ള ബഹുമാനം ഞങ്ങളിൽ വേരൂന്നിയതാണ്. അതിനാൽ കുരങ്ങുകടിയുടെ അപകടസാധ്യതയെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ടായിരുന്നു. എങ്കിലും (ഇതിന് പേവിഷബാധ ആവശ്യമായി വന്നേക്കാം), ഞാൻ ശാന്തനായിരുന്നു, അവന്റെ സാന്നിധ്യം ഭീഷണിയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വിശ്വാസം ശരിയായതിലും ഞങ്ങളുടെ കണ്ടുമുട്ടൽ തികച്ചും സമാധാനപരവും സൗമ്യവുമായിരുന്നതിനാലും ഞാൻ സംതൃപ്തനാണ്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. അഞ്ചുലക്ഷത്തിലധികം പേരാണ് ചിത്രം ഇതിനോടകം കണ്ടുതീർത്തത്.