തിരുവനന്തപുരം
എം. പ്രഭാകരൻ നാടാർ നെടുമങ്ങാട്: അരുവിക്കര ഇടമൺമുകൾ ശാന്തിനികേതത്തിൽ എം. പ്രഭാകരൻ നാടാർ (104) അന്തരിച്ചു. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പി. സുരേന്ദ്രൻ നാടാർ (റിട്ട താലൂക്ക് സപ്ലൈ ഓഫീസർ). പി. ആർ. സത്യഭാമ. മരുമക്കൾ: എൽ.ആർ. ചന്ദ്രിക, ഡി. നടേശൻ (റിട്ട. മിൽ ട്ടറി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് ടി. എലിസബത്ത് പാറശാല: ആറയൂർ വാര്യവീട്ടുവിളാകാം വീട്ടിൽ ടി. എലിസബത്ത് (76) അന്തരിച്ചു. ഭർത്താവ്: പരേതനായ വേദനായകം. മക്കൾ: സ്റ്റെല്ല, അനിൽകുമാർ. മരുമക്കൾ: ആർ. രാജേഷ് ബാബു, എസ്. സുലേഖ അനിൽകുമാർ. പ്രാർഥന ചൊവ്വ വൈകുന്നേരം മൂന്നിന്. ശ്രീകുമാരൻ നായർ മെഡിക്കൽ കോളജ്: എംആർഎ 22എ അഞ്ജലിയിൽ ശ്രീകുമാരൻ നായർ (81റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. ശാസ്തമംഗലം ശ്രീരംഗം ലൈനിൽ ആലുവിളകുടുംബാംഗമാണ്. ഭാര്യ: ഡോ. എസ്. വിജയലക്ഷ്മി അമ്മ (റിട്ട. പ്രഫസർ, ഫാർമകോളജി, മെഡിക്കൽ കോളജ്, തിരുവനന്തപുരം). മക്കൾ: ഡോ. പ്രിയ എസ്. നായർ (ദുബായ്), ഡോ. ദിവ്യ എസ്. നായർ (അബുദാബി). മരുമക്കൾ: ഡോ. എസ്. നിശാന്ത് (ദുബായ്), ഡോ. ദീപക് ചന്ദ്രൻ (അബുദാി). പൊന്നമ്മപിള്ള വെള്ളറട: പുലകല്കോണം ചാമവിള ചെറുവള്ളി പുത്തന്‍ വീട്, മുണ്ടനാട് പരേതനായ ജനാർദനന് നായരുടെ ഭാര്യ പൊന്നമ്മപിള്ള (96) അന്തരിച്ചു. മക്കള്‍ ജഗദമ്മപിള്ള, പരേതനായ ബാലകൃഷ്ണന് നായര്‍, സുമതി, പരേതയായ ശ്യാമളകുമാരി, രവീന്ദ്രന് നായര്‍, അനില്‍കുമാര്‍. മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണന് നായര്‍, കൃഷ്ണകുമാരി, ശ്രീകണ്ഠന് നായര്‍, സുമംഗല, ചന്ദ്രകല. സഞ്ചയനം വെള്ളി രാവിലെ ഒന്‍പതിന്. ഗോപകുമാര്‍ പൂജപ്പുര: തിരുമല പുന്നയ്ക്കാമുകള്‍ കൃഷ്ണഭവനില്‍ പരേതനായ പി. കൃഷ്ണപിള്ളയുടെ മകന് കെ. ഗോപകുമാര്‍ (64) അന്തരിച്ചു. സഹോദരങ്ങള്‍: രത്നമ്മ, പരേതയായ ശാരദാമ്മ, ശ്രീകുമാരി, സുകുമാരന്‍ നായര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്. രാധ മെഡിക്കല്‍കോളജ്: മുട്ടട അറപ്പുര ലെയിന്‍ പണയില്‍ വീട്ടില്‍ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ കെ. രാധ (86) അന്തരിച്ചു. മക്കള്‍: ഗോപി മനോഹരന്, മണികണ്ഠന്, ഗോപിദാസ്, രാധാകൃഷ്ണന്, രമണി, ഗീതാകുമാരി. മരുമക്കള്‍: സര്വലത, ശ്രീലത, ചന്ദ്രിക, ലാലി, ഗിരീശന്, ഗോപന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. കെ.ജി. വിനയം കോട്ടയം: ഏറ്റുമാനൂർ വട്ടുകുളത്ത് ശ്രീകാന്ത് ഹെഗ്ഡന്റെ ഭാര്യ കെ.ജി. വിനയം (59) അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: വി. ശ്രീജിത്ത്, ദിവ്യ പത്മകുമാർ. മരുമക്കൾ: പി.പി. പത്മകുമാർ. വത്സല പേരൂര്‍ക്കട: മണ്ണന്തല മുക്കോല പണിക്കന്‍വിള പുത്തന്‍വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ ബി. വത്സല (70) അന്തരിച്ചു. മക്കള്‍: എന്‍.വി. സുരേഷ്, എന്‍.വി. രമേഷ്, എന്‍.വി. മഹേഷ്. മരുമക്കള്‍: രമ്യ, സന്ധ്യ, മിനി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്. മോഹനന് പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് കുന്നന്‍പാറ കെജിആര്‍എ 93 തിരുമകം വീട്ടില്‍ പി. മോഹനന് (67) അന്തരിച്ചു. ഭാര്യ: മീനാകുമാരി. സഹോദരങ്ങള്‍: പരേതനായ പി. രാജു, പി. സുരേഷ്കുമാര്‍. സഞ്ചയനം ചൊവ്വ രാവിലെ എട്ടിന്. ജെ. സുഭദ്ര അമ്മ ഊരൂട്ടുകാല: കൃഷ്ണവിലാസത്തിൽ പരേതനായ കെ. കൃഷ് ണൻ നായരുടെ ഭാര്യ ജെ. സുഭദ്ര അമ്മ (83) അന്തരിച്ചു. മക്കൾ: എസ്. ഷീലാറാണി, എസ്. ഷീജാറാണി, കെ. ശക്തികുമാർ, പരേതയായ എസ്. സന്ധ്യാറാണി. മരുമക്കൾ: വി. സുരേഷ്, കെ. ശശീന്ദ്രൻ നായർ, പ്രിയ എസ്. നായർ, പരേതനായ ആർ.എസ്. ശരത്ചന്ദ്രൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 8.30ന്. ജി. സുഭദ്രാമ്മ കാട്ടാക്കട: വെള്ളൂര്‍ക്കോണം പിരിയാകോട് മുരുകാലയത്തില്‍ പരേതനായ നാരായണപിള്ളയുടെ ഭാര്യ ജി. സുഭദ്രാമ്മ (101) അന്തരിച്ചു. മക്കള്‍: പരേതയായ എസ്. മാധവിയമ്മ, എസ്. ജ്യോതിഷ്മതിയമ്മ, എന്‍. രാജശേഖരന് നായര്‍, എസ്. സുശീല അമ്മ, എന്‍. രാമചന്ദ്രന് നായര്‍, എസ് മഹേശ്വരി അമ്മ, എസ്. ലതാകുമാരി, പരേതനായ എന്‍. വിജയകുമാരന്‍ നായര്‍. മരുമക്കള്‍: പരേതനായ ജി. പരമേശ്വരന് നായര്‍, പി. വാസപ്പന് നായര്‍, ആര്. ഇന്ദിരാദേവി, എന്‍. സുകുമാരന്‍ നായര്‍, കെ. ജയകുമാരി, എ. രാമചന്ദ്രന് നായര്‍, പരേതനായ വി. രാജേന്ദ്ര. അംബുജാക്ഷി അമ്മ നെടുമങ്ങാട്: അഴിക്കോട് കുറുങ്ങോട് ആലമുക്ക് വട്ടവിളാകത്ത് വീട്ടിൽ പരേതനായ ഗോപാലൻ ആശാരിയുടെ ഭാര്യ അംബുജാക്ഷി അമ്മ (89) അന്തരിച്ചു. മക്കൾ: പത്മാവതി, സോമൻ ആശാരി, ശിവാനന്ദൻ ആശാരി, പരേതയായ ജയകുമാരി, മുരുകൻ ആശാരി, പ്രഭകുമാരി. മരുമക്കൾ: പരേതനായ രംഗൻ ആശാരി, ഷീല, അനിതകുമാരി, ദിവാകരൻ, പരേതനായ രാജേന്ദ്രൻ. ഹരിഹരന് നായര്‍ മെഡിക്കല്‍കോളജ്: കാര്യവട്ടം എന്‍ജിനീയറിംഗ് കോളജ് റേഡിയോ സ്റ്റേഷന് ബേബി നിവാസില്‍ പി.സി. ഹരിഹരന് നായര്‍ (80) ന്യൂഡല്‍ഹി ദില്‍ഷാദ് ഗാര്ഡന് അപ്പാര്‍ട്ട്മെന്റ് ഡി 110ല്‍ അന്തരിച്ചു. ഭാര്യ: വിശാലം. മക്കള്‍: അശോകന്, അനില്‍. മരുമക്കള്‍: സന്ധ്യ, ശാലിനി.
|
കൊല്ലം
ചെല്ലമ്മയമ്മ പുത്തൂർ: കൊല്ലം ചാത്തിനാംകുളം പാലവിള തെക്കതിൽ വീട്ടിൽ ചെല്ലമ്മ അമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30നു പുത്തൂർ ആറ്റുവാശേരി ശിവശൈലം വീട്ടിൽ. ഭർത്താവ്: പരേതനായ രാഘവൻപിള്ള. മക്കൾ: സരസ്വതി അമ്മ, പാർഥസാരഥി പിള്ള (റിട്ട. ജനറൽ മാനേജർ, വ്യവസായ വകുപ്പ്), പത്മകുമാരി, ചന്ദ്രശേഖരൻ പിള്ള, ശ്രീകല (അധ്യാപിക, ടികെഎം സിപിഎസ്, കരിക്കോട്). മരുമക്കൾ: രാജലക്ഷ്മി, രാമചന്ദ്രൻപിള്ള (റിട്ട. കാപ്റ്റൻ, ഇന്ത്യൻ ആർമി), ജ്യോതിലക്ഷ് മി, രാധാകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ, ഗ്രാമവികസന വകുപ്പ്), പരേതനായ രാമകൃഷ്ണപിള്ള (റിട്ട. കെഎസ്ആർടിസി ഇൻസ്പെക്ടർ). സദാനന്ദൻ ആചാരി കൊട്ടാരക്കര: കോട്ടാത്തല കരിങ്ങോട്ട് കിഴക്കതിൽ സദാനന്ദൻ ആചാരി(80) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന്. ഭാര്യ: ജഗദമ്മാൾ. മക്കൾ: ശ്രീകുമാർ, ഗീത, സ ജീവ്, പരേതനായ അജികുമാർ. മരുമക്കൾ: സതി, രാധാകൃഷ്ണൻ, സന്ധ്യ. മനോഹരൻ കൊല്ലം: വാളത്തുംഗൽ കേശവനഗർ 137, അമ്പൂരുവീട്ടിൽ മനോഹരൻ (67) അന്തരിച്ചു. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടന്നു. ഭാര്യ: അമ്പിളി. മക്കൾ: വിപിൻ, വിമൽ. മരുമക്കൾ: നിശ, പ്രീതി. സഞ്ച യനം 26ന് രാവിലെ എട്ടിന്.
|
പത്തനംതിട്ട
ജോയി വർഗീസ് കോഴിമല: മനക്കലേട്ട് ജോയി വർഗീസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കോഴിമല സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ജെസി കോഴിമല മഠത്തിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ലിജോ, ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട് (വികാരി, വിജയമാത പള്ളി, ഈട്ടിത്തോപ്പ്). മരുമകൾ: രമ്യ പാറയിൽ ( അമലഗിരി). മാമ്മൻ ഏബ്രഹാം വല്യയന്തി: മൈലപ്ര ഐപ്പുണ്ണിൽ കുടുംബാംഗം ഉഴത്തിൽ കാലായിൽ മാമ്മൻ ഏബ്രഹാം (ജോസ് 67, റാന്നി പ്രീയ ട്രെഡേഴ്സ് ഉടമ) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു വല്യയന്തി ജെറുസലേം മാർത്തോമ പള്ളിയിൽ. ഭാര്യ: ലിസി മാമ്മൻ തട്ടാരത്തറയിൽ കുടുംബാംഗം. മക്കൾ: ജോസി മാമ്മൻ (ബഹ്റൈൻ), ഡോ. ജെനി മാമ്മൻ (പുഷ്പഗിരി മെഡിക്കൽ കോളജ്), പ്രിയ മാമ്മൻ (ഇസാഫ് ബാങ്ക്). മരുമക്കൾ: സോഫിയ, ഡോ. നീതു, ബിജോ ബാബു (കല്ലിച്ചേത്ത് ഫ്യൂൽസ്, കുമ്പഴ) . മൃതദേഹം ഇന്ന് രാവിലെ ഏഴു മുതൽ ഭവനത്തിൽ പൊതു ദർശനത്തിനു വെയ്ക്കും.
|
ആലപ്പുഴ
മുസ്തഫഹാജി അമ്പലപ്പുഴ: വളഞ്ഞവഴി നിസാംമൻസിൽ മുസ്തഫഹാജി (80, പ്രീമിയർഎക്സ് പോർട്സ്) അന്തരിച്ചു സംസ്കാരം ഇന്ന് 10.30 ന് ഇജാബപള്ളിയിൽ. ഭാര്യ: നബീസ. മക്കൾ: താജുന്നിസ, ഷാനി, നിസാം, നിഹാസ്, നിഷാദ്, അൻസില. മരുമക്കൾ: ഷാജഹാൻ, റഷീദ്, ഷംന, മുനീറ, നൗഫൽ, ആമിന. ശിവശങ്കര പിള്ള കറ്റാനം : ഭരണിക്കാവ് തെക്ക് മുട്ടത്തു പുത്തൻവീട്ടിൽ ശിവശങ്കര പിള്ള (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: വിനോദ് പിള്ള, മനോജ് പിള്ള. മരുമക്കൾ: രമ്യ വിനോദ്, രാജശ്രീ മനോജ്. വിലാസിനി അമ്പലപ്പുഴ: ഇല്ലിച്ചിറ സജിഭവനത്തിൽ പരേതനായ സത്യദേവന്റെ ഭാര്യ വിലാസിനി (68) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സജീവ്, ലിജി. മരുമക്കൾ: സനീഷമണി, സത്യൻ.
|
കോട്ടയം
സിസ്റ്റർ പക്കോമിയ എസ്വിഎം കോട്ടയം : വിസിറ്റേഷൻ സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ പക്കോമിയ എസ്വിഎം (79) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് തിരുഹൃദയക്കുന്ന് ആശ്രമത്തിൽ. സംക്രാന്തി പാറക്കൽ പരേതരായ ചാക്കോ മറിയാമ്മ ദമ്പതികളുടെ മകളാണ്. കോട്ടയം സെന്റ് ആൻസ്, കള്ളാർ, പേരൂർ, കരിങ്കുന്നം, കുമരകം, കട്ടച്ചിറ, പീരുമേട്, കൂടല്ലൂർ, കിടങ്ങൂർ, പയ്യാവൂർ, മ്രാല, ഉഴവൂർ, പയസ്മൗണ്ട്, നട്ടാശേരി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ജോയി, പരേതരായ മാത്യു, ജോസ്, പെണ്ണമ്മ. മൃതദേഹം ഇന്ന് 8.45ന് കിടങ്ങൂർ സായൂജ്യയിലും 9.45 ന് നട്ടാശേരി നസ്രത്തു മഠത്തിലും പൊതു ദർശനത്തിന് വയ്ക്കും. മേരി മാനുവൽ മല്ലികശേരി: കണിയാംപറമ്പിൽ തോമസ് മാനുവലിന്റെ (അപ്പച്ചൻ) ഭാര്യ മേരി മാനുവൽ (അച്ചാമ്മ 72, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം നാളെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം മല്ലികശേരി സെന്റ് തോമസ് പള്ളിയിൽ. പരേത പൈക പാലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ : റോസ്മിൻ ജോ, ജാസ്മിൻ ലിജോ. മരുക്കൾ : ജോ തോമസ് കരിക്കമ്പള്ളിൽ കളത്തിപ്പടി (കോട്ടയം), ലിജോ ജോർജ് കാവുകാട്ട് (യുകെ). മൃതദേഹം ഇന്ന് വെെകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. യു.യു.ജോസഫ് കുമാരനല്ലൂർ : ഉമ്പുക്കാട്ട് യു.യു.ജോസഫ് (കുഞ്ഞേട്ടൻ 84) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് ഭവനത്തിൽ ആരംഭിച്ചു കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ ചിന്നമ്മ ജോസഫ് കുടമാളൂർ കാവിൽ കുടുംബാംഗം. മക്കൾ: മനോജ് ജോസഫ് (ഹെഡ്മാസ്റ്റർ സെന്റ് മേരിസ് യുപി സ്കൂൾ, കുടമാളൂർ), പരേതനായ ബിനോ ജോസഫ്, ബിൻസി പ്രസാദ്. മരുമക്കൾ: മഞ്ജു ജോർജ് (ഹെഡ്മിസ്ട്രസ് ജിഎൽപിജിഎസ്, ആർപ്പൂക്കര), എലിസബത്ത് സി. ജോസ് (അധ്യാപിക, വാഴപ്പള്ളി സെന്റ് തേരേസാസ് എച്ച്എസ്എസ്), പ്രസാദ് ജോസഫ് കാവിൽ കിഴക്കേപ്പുര ആർപ്പൂക്കര. കുമാരി ദേവി ചങ്ങനാശേരി: പുഴവാത് കളരിക്കല്‍ വീട്ടില്‍ എ.എന്‍. രാജപ്പന്‍പിള്ളയുടെ (റിട്ട.ബിഎസ്എന്‍എല്‍) ഭാര്യ ആര്. കുമാരി ദേവി (69, റിട്ട.ഓഫീസ് സ്റ്റാഫ് എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: കിരണ്‍ രാജ്, വരുണ്‍ രാജ്. മരുമക്കള്‍: ശ്രീജ, രജിത. അശോക് കുമാർ ആനിക്കാട് : വേങ്ങളെതെക്കുന്നു പൂവതുമൂട്ടിൽ പി. എൻ. തങ്കപ്പന്റെ മകൻ പി. റ്റി. അശോക് കുമാർ (44) അന്തരിച്ചു. സംസ്കാരം ഇന്ന്12 ന് ആനിക്കാട് പൊതു ശ്മശാനത്തിൽ. അമ്മ : പരേതയായ ചെല്ലമ്മ. സഹോദരങ്ങൾ: മനോജ് കുമാർ, രജനീഷ് കുമാർ. കെ. പി. ജോസഫ് ചാന്നാനിക്കാട്: ഗിൽഗാൽ കാരിമറ്റത്തിൽ കെ. പി. ജോസഫ് (68) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു ചാന്നാനിക്കാട് സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ, ഭാര്യ : ലൈലാമ്മ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ജൂഫിൻ ജോസഫ്, ജെറിൻ ജോസഫ്. മരുമക്കൾ: സോണിയ, അജീഷ്. ത്രേസ്യാമ്മ മണിമല: വള്ളംചിറ മണ്ണൂക്കര പരേതനായ തങ്കച്ചന്റെ ഭാര്യ ത്രേസ്യാമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന` വള്ളംചിറ സെന്റ് മേരിസ് പള്ളിയിൽ. പരേത പഴയിടം നിലക്കത്താനം കുടുംബാംഗം. മക്കൾ: തൊമ്മച്ചൻ, ചാക്കോച്ചൻ, ഔസേപ്പച്ചൻ, ജോർജുകുട്ടി, ഉണ്ണി. മരുമക്കൾ: ജ്യോതി മേതിരംപറന്പിൽ (കാഞ്ഞിരത്താനം), മെൽനി ഏറത്ത് (രാമപുരം), അനീറ്റ അറുനിലം പള്ളത്തുശേരിൽ (കാവാലം), ഹംസി ഇല്ലിമൂട്ടിൽ (ചങ്ങനാശേരി). തങ്കമ്മ രാമപുരം: കൊണ്ടാട് കടലംകാട്ട് പതേതനായ കെ.എം. മാത്യുവിന്റെ ഭാര്യ തങ്കമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. പരേത മുതലക്കോടം കുറ്റിപറിച്ച മ്യാലിൽ കുടുംബാംഗമാണ്. മക്കൾ ടോമി, ജോസ്, തങ്കച്ചൻ. മരുമക്കൾ : സെലിൻ വയലിൽ കൊഴുവനാൽ, ജിജി കൊടുംങ്കയത്തിൽ കൊടുമ്പിടി. ഗോപാലകൃഷ്ണ പണിക്കർ കങ്ങഴ: പനവേലിൽ ഗോപാലകൃഷ്ണ പണിക്കർ (75, കങ്ങഴ സർവീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 7.30ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ വിജയമ്മ നായർ അയിരൂർ. മക്കൾ: ലതാ ജി. പണിക്കർ, ലതീഷ് ജി. പണിക്കർ, ലതികാ ജി. പണിക്കർ. മരുമക്കൾ: രജിത് ജി. നായർ, വിനോദ്, പ്രജിതാ വി. നായർ. വി.ജെ. ജോസഫ് ദൈവംപടി: വിത്തരിക്കുന്നേൽ ഈയ്യോ ജോബിന്റെ മകൻ വി.ജെ. ജോസഫ് (ബിജു48) അന്തരിച്ചു. സംസ്കാരം നാളെ 11ന് ന്യൂ സ്റ്റേറ്റ്മെന്റ് പെന്തക്കോസ്ത് ചർച്ച് ചെങ്കൽ (മല്ലപ്പള്ളി) സെമിത്തേരിയിൽ. ഭാര്യ ഷീജ നെടുമാവ് തേങ്ങക്കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ: സ്റ്റെബിൻ, സ്റ്റെഫി. കെ.കെ. രത്നമ്മ സൗത്ത് പാമ്പാടി: അറയ്ക്കൽ ശ്രീ വിലാസത്തിൽ പരേതനായ എ.എൻ. രാമചന്ദ്രൻപിള്ളയുടെ ഭാര്യ കെ.കെ. രത്നമ്മ (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ : ആർ.ശ്രീലത കുമാരി (ഹെഡ്മിസ്ട്രസ് ഗവ എൽ പി സ്കൂൾ ളാക്കാട്ടൂർ), എസ്. ആർ രതീഷ് കുമാർ (എംആർ എഫ് വടവാതൂർ), ആർ രാജീവ്കുമാർ. മരുമക്കൾ: സുരേഷ് ബാബു (റിട്ട. കെ എസ് ആർ ടി സി, കോട്ടയം), നിഷ (മേഴ്സി ഹോസ്പിറ്റൽ കറുകച്ചാൽ). ഷാജി എം. മാത്യു മാന്നാനം : മണ്ണൂശേരിൽ പരേതനായ മത്തായിയുടെ മകൻ ഷാജി എം. മാത്യു (63) അന്തരിച്ചു.സംസ്കാരം ഇന്നു 9.30നു കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ : സോഫീ ഷാജി. മക്കൾ: സുജിത് എം. മാത്യു, ക്ലിന്റൺ എം. മാത്യു. സഹോദരങ്ങൾ : സാബു മാത്യു, ഡെയ്സി ജോസ്, മിനി ടൈറ്റസ് മത്തായി മാത്യു മല്ലപ്പള്ളി: തുരുത്തിക്കാട് ഇടമുറിയിൽ മത്തായി മാത്യു (ബേബി 85) അന്തരിച്ചു സംസ്കാരം നാളെ 11ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ സാറാമ്മ മുരണി പന്ത്രണ്ടുപറയിൽ കുടുംബാംഗം. മക്കൾ: സൂസി, റെജി, ആലീസ്, ഡെയ്സി, സുജ. മരുമക്കൾ: ജോയി കുഴിപ്പള്ളിയിൽ, റോസമ്മ കാഞ്ഞിരത്താമണ്ണിൽ, അജി കൂമ്പാടിയിൽ, ഷാബു മൂലശ്ശേരിയിൽ, ഷാജി പുതുപ്പറമ്പിൽ. ഓമനയമ്മ ചെറുവള്ളി: കൈപ്പനാനിക്കൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ എം. എൻ. ഓമനയമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചേപ്പുംപാറ ശാന്തിതീരം പൊതുശ്മശാനത്തിൽ. മക്കൾ: ഷിബു, ഷീബ, ഷിജു, ഷാജി, ഷാൻ. മരുമക്കൾ: ശോഭ, സജി, മഞ്ചു, സജി, ആര്യ, അന്നമ്മ കല്ലറ: മണക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (93) അന്തരിച്ചു. സംസ്കാരം പിന്നീട്. പി.ആർ. രാജപ്പൻ മൂത്തേടത്തുകാവ്: പാലൂവിരുത്തിൽ പി.ആർ. രാജപ്പൻ (82, ശാഖാ വൈസ് പ്രസിഡന്റ്, എസ്എൻഡിപി യോഗം) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലളിതാഭായ്. മക്കൾ: ബിജുമോൻ, ബിന്ദു, ചന്ദ്രബാബു. മരുമക്കൾ: രജിത, രാജഗോപാൽ, സിനി എസ്.
|
ഇടുക്കി
സിസ്റ്റർ ആൽഫ്രെഡ് കുരിശുംമൂട്ടിൽ സിഎംസി കരിങ്കുന്നം: സിഎംസി പുഷ്പാരം ഡെറാഡൂൺ പ്രൊവിൻസ് അംഗമായ സിസ്റ്റർ ആൽഫ്രെഡ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു ജലന്തർ ലിദ്രാൻ സിഎംസി കോൺവെന്റ് ചാപ്പലിൽ. കരിങ്കുന്നം ഒറ്റല്ലൂർ കുരിശുംമൂട്ടിൽ പരേതരായ ഇട്ടിയവിര മറിയം ദമ്പതികളുടെ മകളാണ്. സിഎംസി സന്ന്യാസിനീ സമൂഹത്തിന്റെ ആദ്യ മിഷനായ ജലന്തർ മിഷന്റെ തുടക്കക്കാരായ നാലു സന്യാസിനിമാരിൽ ഒരാളായിരുന്നു. എറണാകുളം, ജലന്തർ, ഫിറോസ്പുർ, മസ്തക്കോട്ട്, മീററ്റ്, ഗാസിയാബാദ്, സാംബ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1994 98 കാലഘട്ടങ്ങളിൽ ജലന്തർ മിഷന്റെ പ്രോവിൻഷ്യാളായിരുന്നു. സഹോദരങ്ങൾ: കെ.ഐ. ഏബ്രഹാം, പരേതരായ കെ.ഐ. മാത്യു, കെ.ഐ. തോമസ്, കെ.ഐ. ജോസഫ്, കെ.ഐ. ചാണ്ടി സാർ (തരിയോട്), റോസാ കുര്യൻ വള്ളോംപുരയിടം (തിരുവമ്പാടി). രാജ്മോഹൻ കരിങ്കുന്നം: നെല്ലാപ്പാറ മുണ്ടയ്ക്കാട്ട് രാജ്മോഹൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ വിശ്വലക്ഷ്മി കുറിഞ്ഞി മംഗലത്തിൽ കുടുംബാംഗം. മക്കൾ: ദീപ, ദിലീപ് (കാനഡ). മരുമക്കൾ: ഷാജി കന്യായിൽ (പുറപ്പുഴ), രഞ്ജു താളിയാനിയ്ക്കൽ (തൊടുപുഴ).
|
എറണാകുളം
സിസ്റ്റർ ആൽഫ്രഡ് സിഎംസി ആലുവ: സിഎംസി പുഷ്പാരം ഡെറാഡൂണ്‍ പ്രോവിൻസ് അംഗമായ സിസ്റ്റർ ആൽഫ്രഡ് (87) അന്തരിച്ചു. സംസ്കാരം നടത്തി. കോതമംഗലം രൂപതയിലെ കരിങ്കുന്നം കുരിശുംമൂട്ടിൽ ഇട്ടിയവിര മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ കെ.കെ. മാത്യു, കെ.ഐ. തോമസ്, കെ.ഐ. ജോസഫ്, കെ.ഐ. ചാണ്ടി, റോസാ കുര്യൻ, ഏബ്രഹാം. സിഎംസി സഭയുടെ ആദ്യ മിഷനായ ജലന്തർ (പഞ്ചാബ്) മിഷന്റെ തുടക്കക്കാരായ നാലു സന്യാസിനിമാരിൽ ഒരാളാണ്. എറണാകുളം സെന്റ് മേരീസ്, സിപിഎച്ച്, ജലന്തർ, ഫിറോസ്പുർ, മസ്തക്കോട്ട്, മീററ്റ്, ഗാസിയാബാദ്, സാംബ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1994 98 കാലഘട്ടങ്ങളിൽ പ്രൊവിൻഷ്യലായിരുന്നു. റോസ അങ്കമാലി : കറുകുറ്റി പാലിശേരി പടയാട്ടിൽ പരേതനായ വറീതിന്റെ ഭാര്യ റോസ (96) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുന്നൂർപ്പിള്ളി കാൽവരി സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: പരേതനായ വർഗീസ്, അൽഫോൻസ, ത്രേസ്യാമ്മ. മാത്തച്ചൻ (റിട്ട. നേവൽ ബേസ് & എച്ച്ആർ മാനേജർ നൈപുണ്യ പൊങ്ങം), സിസ്റ്റർ ശോഭ സിഎസ്എൻ (ചീഫ് എഡിറ്റർ, അമ്മ മാസിക അങ്കമാലി), ആനി, ലിസി (റിട്ട. അധ്യാപിക, സെന്റ് മേരീസ് എച്ച്എസ് എറണാകുളം), ജോയ് (സീനിയർ വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക് എറണാകുളം) മരുമക്കൾ: തേയ്ക്കാനത്ത് പുളിയ്ക്കലാൻ അൽഫോൻസ (എടക്കുന്ന്), പരേതനായ കാച്ചപ്പിള്ളി വർഗീസ് (തൂന്പാക്കോട്), പടയാട്ടിൽ ഡാർളി (എടക്കുന്ന്), ചിരപ്പറന്പിൽ ദേവസി (മങ്കുഴി), കരയാംപറന്പ് നൽക്കര ബേബി (റിട്ട. ടീച്ചർ, സെന്റ് ജോർജ് എച്ച്എസ് ഇടപ്പള്ളി), ചിരിയങ്കണ്ടത്ത് ഗ്രീൻസി (ഒല്ലൂർ). യോയാക്കി വർക്കി കോതമംഗലം: ചെങ്കര കുന്നപ്പിള്ളിയിൽ യോയാക്കി വർക്കി (89) അന്തരിച്ചു.സംസ്കാരം ഇന്ന് 11ന് ചേലാട് ബെസ് അനിയ പള്ളിയിൽ. ഭാര്യ: മറിയകുട്ടി ചേലാട് കൊറ്റനാട്ട് കുടുംബാംഗം. മക്കൾ: ബാബു, മോളി, ജോളി, ബിജി. മരുമക്കൾ: സാലി നാരിയേലി, തോമസ് കോടിയാട്ട്, ഷൈനി പാണ്ടാലി, കുര്യച്ചൻ കളപ്പുരക്കൽ. തങ്കമ്മ ജോസഫ് പനങ്ങാട്: കോഴുവള്ളിൽ തങ്കമ്മ ജോസഫ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭാരതറാണി പള്ളിയിൽ. ഭർത്താവ്: ക്യാപ്റ്റൻ ജോസഫ് ഏബ്രഹാം. മക്കൾ: ജിൻസം ഷിബു, ടിൻസം ക്രിസ്റ്റോ. മരുമക്കൾ: ഷിബു തരുവുക്കര, ക്രിസ്റ്റോ ചക്യത്ത്. വി. ഇട്ടൻ പെരുന്പാവൂർ : അല്ലപ്ര മുണ്ടക്കമാലിക്കുടിയിൽ വി. ഇട്ടൻ (91, റിട്ട. ട്രാവൻകൂർ റയോണ്‍സ്) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തുരുത്തിപ്ലി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: തൃക്കളത്തൂർ വെളിയത്ത് കുഞ്ഞമ്മ. മക്കൾ: ജോർജ് ഇട്ടൻ, മേരി ഇട്ടൻ, മാത്യൂസ് ഇട്ടൻ. മരുമക്കൾ: സുമ പുന്നക്കൽ, ബേബി ആലക്കൽ, ഷിബി മേക്കാട്ടിൽ. കലേഷ് പറവൂർ: കുഞ്ഞിത്തൈ തണ്ടാശേരി പരേതനായ വാസുവിന്റെ മകൻ കലേഷ് (38) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ചിന്നു. മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. മാതാവ്: കമലം. സുകുമാരൻ വാഴക്കാല: കാക്കനാട്: വാഴക്കാല മൂലേപ്പാടം ബ്രദേഴ്സ് റോഡ് മാനാത്ത് തൊണ്ടിയിൽ സുകുമാരൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സർജ. മക്കൾ: സുമേഷ് , സുമേഖ. മരുമക്കൾ: പ്രദോഷ്, സൗമ്യ. ആയിശുമ്മ കാക്കനാട് : എൻജിഒ ക്വാർട്ടേഴ്സ് കിഴക്കേക്കര ആയിശുമ്മ (102) അന്തരിച്ചു. കബറടക്കം നടത്തി. പരേത മുരിയങ്കര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആലി. മക്കൾ: കുഞ്ഞി പാത്തു, റുക്കിയാമ്മ, സെയ്ദ് മുഹമ്മദ്, ഖദീജ, അബുബക്കർ, നബീസ, അബ്ദുൽ കരീം. മരുമക്കൾ: റംസ ബീവി, ഒ.കെ. മുഹമ്മദ് (മമ്മി), കുഞ്ഞുമോൾ, ഹംസ, റഷീദ, പരേതരായ യൂസഫ്, അബ്ദുൽ ഖാദർ. സി.സി. സുശീലൻ ചെറായി: എടവനക്കാട് വാച്ചാക്കൽ ചെറുപുള്ളിത്തറ സി.സി. സുശീലൻ (64) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. സഹോദരങ്ങൾ: സുനിൽ, സുമ, സുജ. തുളസി വൈപ്പിൻ: എളങ്കുന്നപ്പുഴ പറന്പാടി തുളസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുഞ്ഞപ്പൻ. മക്കൾ: വത്സല, സജീവൻ, ജിജി, സല്ലാപ്, ഉല്ലാസ്. മരുമക്കൾ: വിനായകൻ, സിന്ധു, രഞ്ജിത്ത്, മഹേശ്വരി, സൗമ്യ. അനിയപ്പൻ കാക്കനാട് : അത്താണി നെടുംകുളങ്ങര വീട്ടിൽ അനിയപ്പൻ (63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അശ്വതി, പരേതനായ അന്പാടി. സൈനുദീൻ വടുതല: കാട്ടുപുറം പള്ളിക്കു സമീപം പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ സൈനുദീൻ (55) അന്തരിച്ചു. കബറടക്കം ഇന്ന് 11ന് കാട്ടുപുറം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷക്കീല. മക്കൾ: സഫ, സന, ഷഹീറ, ഹനീഫ്, സവാദ്. മരുമക്കൾ: അസീബ്, ഷിഹാബ്,അനീഷ്.
|
തൃശൂര്‍
ശോശന്നം കല്ലേറ്റുംകര: പള്ളിപ്പാട്ട് ചാണ്ടി പരേതനായ വർഗീസ് ഭാര്യ ശോശന്നം(87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. മക്കൾ: ഡെയ്സി, ജോയ്, ജൂലിയസ്, ആന്റോ. മരുമക്കൾ: ജോസ്, ജൂലി, ജിക്സി, ഷാലു. തോമസ് കൊടകര: വല്ലപ്പാടി പുല്ലോക്കാരന്‍ തോമസ് മകന് തോമസ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് വല്ലപ്പാടി ദേവമാതാ പള്ളിയില്‍. ഭാര്യ: ലില്ലി. മക്കള്‍: ജെറിന്, ജിയ. മരുമകന്: അഖില്‍. റപ്പായി കുരിയച്ചിറ: ആലപ്പാടൻ ലോനപ്പൻ റപ്പായി(95) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: തങ്കമ്മ. മക്കൾ: ജോണ്‍, ജോസഫ്, ജേക്കബ്, ടോണി. മരുമക്കൾ: ഡിൻസി, ജിമോൾ, രേഷ്മ, ലൂസി. വള്ളിയമ്മ കൊരട്ടി: മംഗലശേരി പരേതനായ ചിറ്റേക്കാട്ടിൽ ജോർജ് ഭാര്യ വള്ളിയമ്മ(84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ. മകൾ: പരേതയായ ഷൈല. ജോമോൻ മറ്റം: മുളക്കൽ പരേതരായ ജോണി മാസ്റ്ററുടെയും ആലീസ് ടീച്ചറുടെയും മകൻ ജോമോൻ ജെ മുളക്കൽ(45) അന്തരിച്ചു. മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. സംസ്കാരം ഇന്ന് മൂന്നിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ബിജി (ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, കുന്നംകുളം). മക്കൾ: ആൻ ക്രിസ്റ്റൽ ജോ, ജുവൽ മരിയ. തോമസ് റോയ് വല്ലക്കുന്ന്: കോന്പാറക്കാരൻ ചാക്കോ മകൻ തോമസ് റോയ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വല്ലക്കുന്ന് സെന്റ് അൽഫോൻസാ പള്ളി ശുശ്രൂഷകൾക്കു ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: ശീതൾ, ചഞ്ചൽ. മരുമക്കൾ: റിപ്സൺ, നികിൽ. ലിസി പട്ടിക്കാട്: അരഞ്ഞാണിയിൽ ജോണ്‍ സ്കറിയ ഭാര്യ ലിസി (68) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പട്ടിക്കാട് സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. മക്കൾ: അരുണ്‍, അനൂപ്. മരുമക്കൾ: ടെൻസി ആൻ വർഗീസ്, റിൻസൂ. ജേക്കബ് കുന്നത്തങ്ങാടി: വെളുത്തൂർ ചിറയത്ത് മുറ്റിച്ചൂക്കാരൻ ജേക്കബ്(74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: സിസിലി. മക്കൾ: വർഗീസ്, ഷേർളി, ഓമന. മരുമക്കൾ: റോസ്, ഷാജു, ലിജോ. സത്യഭാമ പിഷാരസ്യർ അയ്യന്തോൾ: ഉദയനഗർ ടെന്പിൾ അവന്യൂ പിഷാരത്ത് സത്യഭാമ പിഷാരസ്യർ(84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭർത്താവ്: പരേതനായ ഗോപാല പിഷാരോടി (റിട്ട. സബ് രജിസ്ട്രാർ കോട്ടക്കൽ). മക്കൾ: രാജഗോപാൽ, ഉണ്ണികൃഷ്ണൻ, രാജേന്ദ്രകുമാർ, ജയശ്രീ. മരുമക്കൾ: സന്ധ്യ, ശാന്തി, രജനി, രാംമോഹൻ. വാസുദേവൻ ആറാട്ടുപുഴ: ചെന്പൻവീട്ടിൽ വാസുദേവൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ. ഭാര്യ: ഷൈല. മക്കൾ: വിനീഷ് (കാർഷിക സർവകലാശാല, മണ്ണുത്തി ) വിഷാദ് (ബഹറിൻ), വിവേക് (സൗദി). മരുമകൾ: ജിബി. ഭാരതി പുന്നയൂർക്കുളം: ആധാരം എഴുത്തുകാരൻ ചെറായി കെട്ടുങ്ങൽ റോഡ് പൊന്നത്ത് രാമകൃഷ്ണൻ നായരുടെ ഭാര്യ ഭാരതി (76)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിനു വീട്ടുവളപ്പിൽ. മോഹൻദാസ് അവണൂർ: കടവത്ത് ദാമോദരമേനോൻ മകൻ മോഹൻദാസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ നിർമല. മക്കൾ: വിനോദ്, വിപിൻ, വിജീഷ്. മരുമക്കൾ: വിദ്യ, രേഷ്മ, വിദ്യാശ്രീ. ബദറുദീൻ പുന്നയൂർക്കുളം: അണ്ടത്തോട് പാപ്പാളി പരേതനായ പെരുവഴി പ്പുറത്ത് അബൂബക്കറിന്റെ മകൻ ബദറുദീൻ(54) മലേഷ്യയിൽ അന്തരിച്ചു, കബറടക്കം നാളെ അണ്ടത്തോട് ജുമാമസ്ജിദിൽ. മലേഷ്യയിൽ ബിസിനസുകാരനായിരുന്നു, ഭാര്യ: സുബൈദ. മകൾ: ഫായിസ ജാസ്മിൻ. മരുമകൻ: ഷുഹൈബ്. വിശ്വംഭരൻ കാര്യാട്ടുകര: കാഞ്ഞിരത്തിങ്കൽ പരേതനായ കൃഷ്ണൻകുട്ടി മകൻ വിശ്വംഭരൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ സുനിത. മക്കൾ : ഷൈൻ, ഷൈന, മരുമക്കൾ: ആയില്യ, നിതിൻ. കുഞ്ഞന്നം ആളൂർ: ചാലക്കൽ ഒൗസേപ്പ് ഭാര്യ കുഞ്ഞന്നം(83) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് ആളൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: മറിയാമ്മ, ഡേവിസ്, ജോർജ്, റീത്ത, സിസ്റ്റർ ജസ്മി (എഫ്സിസി മമ്മിയൂർ). മരുമക്കൾ: ജോർജ്, ഷീബ, ഷൈനി, ഒൗസേപ്പ്. ഖദീജ ചേലക്കര: പൈങ്കുളം റോഡ് ഒന്നാം മൈൽ.താമസിക്കുന്ന. മനക്കൽപാടത്ത്.പരേതനായ അലവി മകൾ ഖദീജ(70) അന്തരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ), പരേതരായ ഹസക്കുട്ടി, കുഞ്ഞിമൊയ്തു. വേലായുധൻ മണ്ണംപേട്ട: കൈപ്പിള്ളിശ്ശേരി വേലായുധൻ(95) അന്തരിച്ചു. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: മിനി, വിശ്വനാഥൻ, മീര. മരുമക്കൾ: സന്ധ്യ, ബാബു, പരേതനായ ശശി. അംബിക നെടുപുഴ: കുന്നത്തുള്ളി രാഘവൻ ഭാര്യ അംബിക(60) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രമ്യ, സൗമ്യ, അഖിൽ. മരുമക്കൾ: രാജേഷ്, സലീഷ്. നഫീസ കോണത്തുകുന്ന്: കായംകുളം പരേതനായ കുഞ്ഞു മരക്കാർ മാസ്റ്ററുടെ ഭാര്യ കെ.കെ. നഫീസ (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ആരിഫ, സ്വാബിറ, സാഹിദ (റിട്ട. അദ്ധ്യാപികമാർ), പരേതനായ മുഹമ്മദ് സ്വാലിഹ്, ബദറുദീൻ(റിട്ട. വില്ലേജ് ഓഫിസർ), അബ്ദുൾ ഹഖ് (റിട്ട. ഇഎസ്ഐ ഉദ്യോഗസ്ഥൻ), ആസാദ്, താജുദീൻ (ഹെഡ്മാസ്റ്റർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടകര), ഷാഹിന (സീനിയർ എഡിറ്റർ , ഔട്ട്ലുക് മാഗസിൻ). മരുമക്കൾ: മുഹമ്മദ് അലി, അബ്ദുൾ റസാഖ്, സലിം, ഷാഹിദ, ഷാജിത, ഡോ. സോഫിയ, സീനത്ത് പ്രിയരഞ്ജിനി, രാജീവ്. ശിവരാമന് കൊടകര: ചെമ്പൂച്ചിറ പുല്ലരിയ്ക്കല് പരേതനായ മാധവന് മകന് ശിവരാമന്(66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മക്കള്‍: ശ്യാമ, ശരത്. മരുമക്കള്‍: കൃഷ്ണന്, അഞ്ജു. അശോകൻ കൈപ്പറമ്പ്: വടേരിയാട്ടിൽ ശങ്കരൻ മകൻ അശോകൻ(61) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വതി, അഖിൽ കൃഷ്ണ. മരുമകൻ: ശക്തി. ജാനകിഅമ്മ വടക്കാഞ്ചേരി: കുമ്പളങ്ങാട് കുന്നംകുമരത്ത് ജാനകിഅമ്മ(93) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ചേറ്റുട്ടി കൃഷ്ണൻ കുട്ടി നായർ. മക്കൾ: മനോഹരൻ, പ്രേമലത, മേനകാദേവി, പരേതനായ ചെന്താമരാക്ഷൻ. മരുമക്കൾ: ഗീത, ധനലക്ഷ്മി, മുരളീദാസ്, ഹരിദാസ് (എസ്ഐ ചേലക്കര). അബ്ദുൾ റഹ്മാൻ വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങര പറക്കോട്ടിൽ അബ്ദുൾ റഹ്മാൻ (പച്ചക്കറി മണി65) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൾ സലാം, അബ്ദുൾ സമദ്, സ്വാദിഖ്, സിദ്ധീഖ്, ആരിഫ. മരുമക്കൾ: മുഫീദ,സുമയ്യ, ഷാഹിന, നസ്ല, മുർഷിദ്. നാരായണി അരിന്പൂർ: ഗ്രാൻഡ് റോഡിൽ കൈപ്പള്ളി പരേതനായ മാധവൻ ഭാര്യ നാരായണി(67) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ബിനു, പരേതനായ ബൈജു. മരുമക്കൾ: നിഷ, രഞ്ജു. നടരാജൻ വിയ്യൂർ: നടക്കാവിൽ സുബ്രഹ്മണ്യൻ ചെട്ട്യാർ മകൻ നടരാജൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിശാലം. മക്കൾ: സതീശൻ, സ്വപ്ന, സന്തോഷ്. മരുമക്കൾ: സജീവ്, സ്മിത.
|
പാലക്കാട്
നാരായണൻകുട്ടി നെന്മാറ: തിരുവഴിയാട് പുത്തൻവീട്ടിൽ നാരായണൻകുട്ടി(85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന്. ഭാര്യ: ലീലാവതി. മക്കൾ: അമ്പിളി, ബാബു. മരുമക്കൾ: വിനിത, മഞ്ജു. പാർവതി അമ്മാൾ നെന്മാറ: തിരുവഴിയാട് പുത്തൻ തറയിൽ പരേതനായ വെങ്കിടാചലം പിള്ളയുടെ ഭാര്യ പാർവതി അമ്മാൾ(89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവഴിയാട് ചുണ്ടങ്ങമട ശ്മശാനത്തിൽ. മക്കൾ: ഉഷാറാണി, കൃഷ്ണകുമാർ, രാജേന്ദ്ര കുമാർ (ബാവ), ബിന്ദു (ശ്രീഷ), പരേതരായ രത്നകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ദുരൈസ്വാമി, വേലുസ്വാമി, ഷീബ, മായ, പ്രിയ, ഭാഗ്യനാഥൻ. വേലൻ വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടി വേലൻ(70) അന്തരിച്ചു. ഭാര്യ: ചെല്ല. മക്കൾ: ശിവദാസൻ, ധനം. മരുമകൻ: ദിനേശ്.
|
മലപ്പുറം
അബ്ദുള്ളക്കുട്ടിഹാജി മഞ്ചേരി: കുട്ടശേരിയിലെ പൗരപ്രമുഖനും പ്രവാസിയുമായിരുന്ന കുട്ടശേരി പന്നിക്കുഴിയില്‍ അബ്ദുള്ളക്കുട്ടിഹാജി (80) അന്തരിച്ചു. ഭാര്യ: ഉമ്മുകുല്‍സു ഹജ്ജുമ്മ. മക്കള്‍: ഖൈറുന്നിസ, മുഹമ്മദ് ഷരീഫ്, റഷീദ, റസീന, സമീറ, ഇജാസ്. മരുമക്കള്‍: അബ്ദുറസാഖ് (പുല്ലാര), ഷൗക്കത്ത് (മൂത്തേടം), അബ്ദുസലാം (വള്ളുവമ്പ്രം), അബ്ദുള്‍ ഹമീദ് ഫൈസി (പൂളമണ്ണ), നുസ്റത്ത്, ജസ്നി. സഹോദരങ്ങള്‍: ഉമര്‍, സൈദ് മുഹമ്മദ്, ആസ്യ, ഖദീജ, പരേതരായ മൂസാന്‍, മുഹമ്മദലി, ഹംസ മുസ്ലിയാര്, ഫാത്തിമ. ഹംസ അങ്ങാടിപ്പുറം : കോട്ടപ്പറമ്പിലെ പരേതനായ താണിയന്‍ മൊയ്തീന്റെ മകന് ഹംസ (52) അന്തരിച്ചു. ഭാര്യ: തച്ചമ്പത്ത് ഫൗസിയ (മങ്കട). മകന്: മുഹമ്മദ് അഫ്ലഹ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: മുജീബ്റഹിമാന്, സലീന (ഗ്രാമപഞ്ചായത്ത് മെന്പര്), പരേതനായ ഹനീഫ. മാതാവ് : പൊരുതിയില്‍ നഫീസ.
|
കോഴിക്കോട്
സിസ്റ്റര്‍ ജോസ്ലിന് കുന്നത്ത് കോടഞ്ചേരി: കോടഞ്ചേരി ഇടവകാംഗമായ സിസ്റ്റര്‍ ജോസ്ലിന് കുന്നത്ത് എസ്എംഐ (83) കോൽക്കത്തയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് സഹോദരന് ബിഷപ് മാര്‍ ജോസഫ് കുന്നത്ത് സിഎംഐ (അദിലാബാദ്)യുടെ കാര്‍മികത്വത്തില്‍ എസ്എംഐ സിസ്റ്റേഴ്സിന്റെ കോല്‍ക്കത്തയിലെ കൃഷ്ണനഗര്‍ മദര്‍ ഹൗസില്‍ നടക്കും. കോടഞ്ചേരി കുന്നത്ത് പരേതരായ മത്തായി മറിയം ദമ്പതികളുടെ മകളാണ്. മറ്റു സഹോദരങ്ങള്‍: പരേതനായ കെ.എം. വര്‍ക്കി, കെ.എം. മത്തായി (റിട്ട. അധ്യാപകന് ), കെ.എം.ദേവസ്യ, കെ.എം.തോമസ്, കെ.എം. ആന്റണി. കുഞ്ഞമ്മദ് പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പുതിയടുത്ത് വി.സി. കുഞ്ഞമ്മദ് (70) അന്തരിച്ചു. ഭാര്യ: പാത്തു പുതിയെടുത്ത്. മക്കൾ: നസീമ, റഷീദ, സമീർ. മരുമക്കൾ: സാദിഖ് നടുക്കണ്ടി (പള്ളിക്കര), അഷ്റഫ് പുത്തൻപുരയിൽ (മണിയൂർ ), റുബീന. പത്മിനി കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് പത്മിനി (62) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീദ്ധിക, ശ്രീഷ്മ, ഹർഷിത. മരുമക്കൾ: ദിലീപൻ, സജീഷ്, അശ്വിൻ. നാരായണി കൊയിലാണ്ടി: പെരുവട്ടൂരിലെ പടിഞ്ഞാറെമൂലയിൽ നാരായണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തപ്പൻ ( റിട്ട. റെയിൽവേ). മക്കൾ: കമല, ബാലകൃഷ്ണൻ, യശോദ, രവീന്ദ്രൻ, രാജൻ, ശ്യാമള, ശശീന്ദ്രൻ, ശൈലജ, സുനിൽകുമാർ, പരേതനായ സത്യൻ. മരുമക്കൾ: ഗംഗാധരന്, ഭാസ്കരൻ, ബാലകൃഷ്ണൻ, രുഗ്മിണി, ഷാജി, പ്രസീത, ഷൈനജ, പ്രസീജ, പരേതരായ വാസു, നിർമ്മല. തോമസ് കോടഞ്ചേരി: കോനുക്കുന്നേൽ കെ.ടി. തോമസ് (പാപ്പച്ചൻ 86) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി (വെമ്പിള്ളിൽ കുടുംബാംഗം, കണ്ണോത്ത്).മക്കൾ: സണ്ണി, ലൂസി, സജി, അജി, റോജി, പരേതനായ മാത്യു. മരുമക്കൾ: കാതറിൻ അലസക്കോട് (കോഴിക്കോട്), മാത്യു തടത്തിൽ (മഞ്ചേരി), ഷീബ കൂട്ടിയാനിക്കൽ (കോടഞ്ചേരി), റീന ചിറയിൽ (പൂഴിത്തോട് ), ഷിനി പെരികിലംതറപ്പേൽ (കുളിരാമുട്ടി). ദിവ്യ തിരുവമ്പാടി: തോട്ടത്തിൻകടവ് പുത്തൂർമഠം വാപ്പാട്ട് അജേഷിന്റെ ഭാര്യ ദിവ്യ (37) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അനശ്വര, അശ്വന്ത്. രാജൻ പേരാമ്പ്ര: കൽപത്തൂർ വായനശാലയിലെ പി.സി. രാജൻ (63) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: അക്ഷയ (വിദ്യാർഥിനി, ഗുരുവായൂരപ്പൻ കോളജ്), അർത്ഥന (സികെജിഎം ഗവ. കോളജ് പേരാമ്പ്ര). ശിവൻ കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവൻ (57) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്ക. മകൾ: അപർണ. മരുമകൻ: ബിപിൻ.
|
വയനാട്
ഫാ.ജോസ് കണ്ടത്തിക്കുടി മാനന്തവാടി: ഫാ.ജോസ് കണ്ടത്തിക്കുടി(79) അമേരിക്കയിൽ അന്തരിച്ചു. 2020 മുതൽ വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം പിന്നീട് ന്യൂയോർക്ക് സെന്റ് തോമസ്പള്ളിയിൽ. തോട്ടക്കര പരേതരായ ജോണ്ത്രേസ്യക്കുട്ടി ദന്പതികളുടെ മകനാണ്. കാഞ്ഞിരപ്പുഴയാണ് മാതൃ ഇടവക. 1971 മാർച്ച് 27ന് വത്തിക്കാനിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1973ൽ മാനന്തവാടി രൂപതയുടെ മണിമൂളി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്നു. പിന്നീട് സെന്റ് ജോസഫ്സ് പ്രസ് മാനേജർ, രൂപത ചാൻസലർ, ബിഷപിന്റെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം വിശ്വാസ പരിശീലന വിഭാഗം, സോഷ്യൽ വർക്ക്, ഫാമിലി അപ്പസ്തോലേറ്റ്, ലിറ്റർജി ആൻഡ് ബൈബിൾ അപ്പസ്തോലേറ്റ്, സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സിഎൽസി ഡയറക്ടറായിരുന്നു. കൽപ്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, ചുണ്ടക്കര, പറളിക്കുന്ന്, കുന്നൂർ, ബർളിയാർ, അറവങ്കാട് വികാരിയായിരുന്നു. പാറത്തോട്, കൽപ്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, കൂനൂർ, ബർളിയാർ, അറവങ്കാട് ഇടവകകളുടെയും ചിക്കാഗോയിലെയും ന്യൂയോർക്കിലെയും സെന്റ് തോമസ് ഇടവകകളുടെയും ന്യൂ ജഴ്സിയിലെ സീറോ മലബാർ കാത്തലിക്ക് മിഷന്റെയും സ്ഥാപകനാണ്. ബെൽവുഡ്, ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു. ചിക്കാഗോ രൂപതയുടെ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു.
|
കണ്ണൂര്‍
സുധീർകുമാർ കൂത്തുപറമ്പ്: നരവൂരിലെ പഞ്ചാരേന്റവിട ഹൗസിൽ സുധീർകുമാർ (55) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് വലിയവെളിച്ചം ശാന്തിവനത്തിൽ. പരേതരായ ഒതയന്തരത്ത് മന്ദൻപലേരി നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: റീന (തൃക്കടാരിപ്പൊയിൽ). സഹോദരങ്ങൾ: ഭാസ്കരൻ, ഷൈല, പുരുഷു, ശോഭ, സുനില, മഹിജ, ഷീജ, പരേതനായ രാജൻ. കുഞ്ഞൻ കമ്പിനിനിരത്ത്: എടൂർ ടൗണിലെ മുൻ ബാർബർ പുത്തൻപുരക്കൽ പി.എ. കുഞ്ഞൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുണ്ടയാംപറമ്പ് ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: ഷീജ, ഷീന, ബിജു (ഹെയർ ഫോഴ്സ് വൺ ബാർബർ ഷോപ്പ്, എടൂർ). മരുമകൻ: ഷൈജു.
|
കാസര്‍ഗോഡ്
എൻ.എ. നസീർ കാസർഗോഡ്: പ്രവാസിയായിരുന്ന എൻ.എ. നസീർ (55) അന്തരിച്ചു. ഭാര്യ: ഷമീമ. മക്കൾ: അബ്ദുൽ നാഫിഹ്, (ഫാർമസിസ്റ്റ്, ദുബായ്) ഖദീജത്ത് നിഫ (നിയമ വിദ്യാർഥിനി).
|