ക​ണ്ണൂ​ര്‍: ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ ജ​യി​ല​റെ മ​ര്‍​ദ്ദി​ച്ച കേ​സി​ലാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

ആ​കാ​ശി​ന്‍റെ കു​ഞ്ഞി​ന്‍റെ പേ​രി​ട​ല്‍ ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ദ്യ കാ​പ്പ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഏ​ഴ് ദി​വ​സം മു​ന്‍​പാ​ണ് ആ​കാ​ശ് നാ​ട്ടി​ലെ​ത്തി​യ​ത്.

വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ച് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന സം​ശ​യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ച ജ​യി​ല​റെ​യാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് അ​സി​സ്റ്റ​ന്‍റ് ജ​യി​ല​ര്‍ രാ​ഹു​ലി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ആ​കാ​ശി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. കാ​പ്പ ത​ട​വു​കാ​ര​നാ​യി ആ​കാ​ശ് ജ​യി​ലി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് സം​ഭ​വം.

ആ​കാ​ശ് ക​ഴി​യു​ന്ന സെ​ല്ലി​ന് ഉ​ള്ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത വി​ധം തു​ണി​വ​ച്ച് മ​റ​ച്ചി​രു​ന്ന​ത് രാ​ഹു​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മേ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​കാ​ശി​ന് രാ​ഹു​ലി​നോ​ട് വി​രോ​ധ​മു​ണ്ടാ​കു​ക​യും ജ​യി​ലി​ലെ ഓ​ഫീ​സ് മു​റി​യി​ല്‍ വ​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് വി​യ്യൂ​ര്‍ പൊ​ലീ​സ് ആ​കാ​ശി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.