സൗദി അറേബ്യയിൽ യുദ്ധവിമാനം തകർന്നു; സൈനികർ മരിച്ചു
Thursday, July 27, 2023 12:49 AM IST
റിയാദ്: സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. പരിശീലന പറക്കലിനിടെ എഫ് 15 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.
ഖമീസ് മുശൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2.28നായിരുന്നു അപകടമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തില്‍ രക്തസാക്ഷികളായ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലികി അറിയിച്ചു.