മലപ്പുറത്ത് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു
Wednesday, February 26, 2025 12:13 AM IST
മലപ്പുറം: സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മലപ്പുറം തലപ്പാറയിൽ ആണ് സംഭവം.
മന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. മറ്റൊരു ഇരുചക്ര വാഹനത്തിൽ എത്തിയ ആളാണ് ഇരുവരെയും വെട്ടിയത്.
പ്രതി ബൈക്കിൽ ഓവർടേക്ക് ചെയ്ത് വന്ന് വെട്ടുകയായിരുന്നു. ഇരുവരുടെയും വലതു കൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.