കൊ​ച്ചി: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. 26 ന് ​ബു​ധ​നാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നു​ള​ള സ​ര്‍​വീ​സ് രാ​ത്രി 11.30 വ​രെ​യു​ണ്ടാ​കും.

27 ന് ​വ്യാ​ഴാ​ഴ്ച ആ​ലു​വ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സ് വെ​ളു​പ്പി​ന് 4.30 ന് ​ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് രാ​വി​ലെ ആ​റ് വ​രെ അ​ര​മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ടും പി​ന്നീ​ട് സാ​ധാ​ര​ണ നി​ല​യ്ക്കും ആ​ലു​വ​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.

ആ​ലു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങി​ന് നി​ര​വ​ധി ഭ​ക്ത​രാ​ണ് എ​ല്ലാ വ​ർ​ഷ​വും എ​ത്തു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.