ആലപ്പുഴയിൽ നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്; ഒരാളുടെ നില ഗുരുതരം
Tuesday, February 25, 2025 5:55 PM IST
ആലപ്പുഴ: ഗുണ്ടകൾതമ്മിൽ നടുറോഡിൽ കത്തിക്കുത്ത്. ആലപ്പുഴ ചെട്ടിക്കാട് ആണ് സംഭവം. ഗുണ്ടകളായ തുമ്പി ബിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്.
പരസ്പരമുള്ള ആക്രമണത്തിൽ ഇരുവർക്കും കുത്തേറ്റു. നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
ജംഗ്ഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ ഗുണ്ടകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.