കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്‌​പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. കോ​ട്ട​യം മ​ണി​മ​ല വെ​ള്ളാ​വൂ​ർ സ്‌​പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീസ​ർ അ​ജി​ത്താ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​ജി​ത്തി​നെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സ്ഥ​ലം പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഇ​യാ​ൾ സ്ഥ​ലം ഉ​ട​മ​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. കേ​സി​ൽ വി​ല്ലേ​ജ് ഓ​ഫീസ​ർ ജി​ജു സ്‌​ക​റി​യ​യെ ര​ണ്ടാം പ്ര​തി​യാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.