എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റികകൊണ്ട്; ഏറ്റവും ക്രൂരമായി ആക്രമിച്ചത് ലത്തീഫിനെ
Tuesday, February 25, 2025 1:40 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഉറ്റവരായ അഞ്ച് പേരെയും കൊലപ്പെടുത്താൻ പ്രതി അഫാൻ ഉപയോഗിച്ചത് ഒരേ ചുറ്റികയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചുറ്റിക പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട്ടിലെ കടയിൽ നിന്ന് അഫാൻ തന്നെ വാങ്ങിയ ചുറ്റികയാണ് കൊലയ്ക്ക് ഉപയോഗിച്ചത്. പ്രതി ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയുടെ പിതൃസഹോദരൻ ലത്തീഫിനെയാണെന്നും പോലീസ് പറഞ്ഞു.
20 തവണ തലയ്ക്കടിച്ചുവെന്നാണ് കണ്ടെത്തൽ. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നതായി പ്രതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പ്രതി നൽകുന്ന വിവരങ്ങൾ പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.