തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
Tuesday, February 25, 2025 12:18 PM IST
തിരുവനന്തപുരം: 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ അറിഞ്ഞപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ഫലമറിഞ്ഞ 22 സീറ്റുകളിൽ 10 എണ്ണം യുഡിഎഫും ഒൻപതെണ്ണം എൽഡിഎഫും മൂന്നെണ്ണം മറ്റുപാർട്ടികളും വിജയിച്ചു.
തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഐയിലെ വി. ഹരികുമാർ എട്ടു വോട്ടിനാണ് വിജയിച്ചത്.
തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി വാർഡിൽ കോണ്‍ഗ്രസിന്റെ സേവ്യർ ജെറോണ്‍ 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പത്തനംതിട്ട അയിരൂർ ഗ്രാമപഞ്ചായത്ത് തടിയൂർ വാർഡിൽ പ്രീതാ.ബി.നായർ 106 വോട്ടിനും ആലപ്പുഴ മുട്ടാർ മിത്രകരി വാർഡിൽ ബിൻസി ഷാബു 15 വോട്ടിനും കോട്ടയം രാമപുരം ജി.വി സ്കൂൾ വാർഡിൽ രജിത ടി.ആർ 235 വോട്ടിനും വിജയിച്ചു. ഇവരെല്ലാം യുഡിഎഫ് സ്ഥാനാർഥികളാാണ്.
പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡിൽ സെയ്ദ് സബർമതി, കുലശേഖരപുരം കൊച്ചുമാമൂട് വാർഡിൽ പി.സുരജാ ശിശുപാലൻ, ക്ലാപ്പന പറയൂർ സൗത്തിൽ ജയാദേവി എന്നിവർ വിജയിച്ചു. ഇവരെല്ലാം എൽഡിഎഫ് സ്ഥാനാർഥികളാണ്.