ആശാപ്രവര്‍ത്തകര്‍ക്ക് അന്ത്യശാസനവുമായി സര്‍ക്കാര്‍; അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
Tuesday, February 25, 2025 12:02 PM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം. പണിമുടക്കുന്നവര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. എന്‍എച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി.
പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിന്നില്ലെന്ന് ഉറപ്പാക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍. ആശാപ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ഇതിനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു
പണിമുടക്കുന്നവര്‍ക്ക് പകരം തൊട്ടടുത്ത വാര്‍ഡുകളിലെ ആശാപ്രവര്‍ത്തകര്‍ക്ക് അധിക ചുമതല നല്‍കിയോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖാന്തിരമോ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.