"ആശാ വർക്കർമാരുടെ സമരം കോടതിയലക്ഷ്യം': ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Tuesday, February 25, 2025 9:16 AM IST
കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാരോപിച്ചുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
കാൽനടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹർജിയിലെ ആരോപണം.