ഐഎസ്എൽ: പ്ലേ ഓഫ് ഉറപ്പിക്കാൻ ബംഗളൂരു; പിടിച്ചുകെട്ടാൻ ചെന്നൈയിൻ
Tuesday, February 25, 2025 7:09 AM IST
ബംഗളൂരു: ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ബംഗളൂരു എഫ്സി ഇന്ന് കളത്തിലിറങ്ങും. ശ്രീ കണ്ഠീരവയിൽ 7.30 മുതൽ നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ.
21 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബംഗളൂരുവിന് ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും. ജംഷധ്പുരിനേയും നേർത്ത് ഈസ്റ്റിനേയും തുടർച്ചയായുള്ള മത്സരങ്ങളിൽ പരാജയപ്പെടുത്തിയ ബംഗളൂരു മികച്ച ഫോമിലാണ്.
21 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ചെന്നൈയിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ വിജയം അനിവാര്യമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ച ചെന്നൈയിനും മികച്ച ഫോമിൽ തന്നെയാണ്.