ഉത്തരേന്ത്യൻ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമം; മലയാളി പിടിയിൽ
Tuesday, February 25, 2025 6:27 AM IST
ചെന്നൈ: ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്റ്റിലേക്കു കടക്കാൻ ശ്രമിച്ച മലയാളി പിടിയിൽ. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നായിരുന്നു യുവതിയുടെ പരാതി.
ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ്രതിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.