ഇന്ത്യയും കിവീസും സെമിയിൽ; പാക്കിസ്ഥാനും ബംഗ്ലാദേശും പുറത്ത്
Monday, February 24, 2025 11:43 PM IST
ദുബായി: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ പ്രവേശിച്ചു. രണ്ടും മത്സരങ്ങളും തോറ്റ് പാക്കിസ്ഥാനും ബംഗ്ലാദേശും പുറത്തായി.
ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് ജയിച്ചതോടെയാണ് ഇരു ടീമുകൾക്കും പുറത്തേക്കുള്ള വഴി തുറന്നത്. നിലവിലെ ചാമ്പ്യൻമാരാണ് പാക്കിസ്ഥാൻ.

ഇനി ഗ്രൂപ്പ് എയിലുള്ള ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടമായിരിക്കും ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുക. അടുത്ത മത്സരത്തിൽ ബംഗ്ലദേശിനെ തോൽപിച്ചാലും പാക്കിസ്ഥാനു സെമിയിൽ കടക്കാൻ സാധിക്കില്ല.