റാ​വ​ല്‍​പി​ണ്ടി: ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഗ്രൂ​പ്പ് എ ​യി​ലെ നി​ര്‍​ണാ​യ​ക ​മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന്യൂ​സി​ല​ന്‍​ഡി​ന് അ​ഞ്ചു​വി​ക്ക​റ്റ് ജ​യം. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 236/9, ന്യൂ​സി​ല​ൻ​ഡ് 240/5 (46.1). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 236 റ​ൺ​സ് നേ​ടി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ന​ജ്മു​ൽ ഹു​സെ​യ്ന്‍ ഷാ​ന്‍റോ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് ബം​ഗ്ല​ദേ​ശി​നെ പൊ​രു​താ​വു​ന്ന സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. 110 പ​ന്തു​ക​ൾ നേ​രി​ട്ട ബം​ഗ്ല​ദേ​ശ് ക്യാ​പ്റ്റ​ൻ 77 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. ജേ​ക്ക​ർ അ​ലി 55 പ​ന്തി​ൽ 45 റ​ൺ​സ് നേ​ടി.

ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 237 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ന്യൂ​സി​ല​ന്‍​ഡി​ന് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​ടി​യേ​റ്റു. ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ വി​ല്‍ യ​ങ്ങി​നെ ന​ഷ്ട​മാ​യി. താ​രം ഡ​ക്കാ​യി പു​റ​ത്തു​പോ​യ​തി​ന് പി​ന്നാ​ലെ കെ​യി​ന്‍ വി​ല്ല്യം​സ​ണും മ​ട​ങ്ങി.

സെ​ഞ്ചു​റി​യു​മാ​യി (112) ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ പോ​രാ​ട്ട​മാ​ണ് കി​വീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. ടോം ​ല​താം (55) അ​ർ​ധ സെ​ഞ്ചുറി​യു​മാ​യി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. കോ​ൺ​വേ 30 റ​ൺ​സ് നേ​ടി.

ന്യൂ​സി​ല​ന്‍​ഡി​നാ​യി ബ്രേ​സ്‌​വെ​ല്‍ നാ​ലു​വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ വി​ല്ല്യം ഒ​റൗ​ര്‍​ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ബ്രേ​സ്‌​വെ​ല്ലി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.