കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
Monday, February 24, 2025 6:48 PM IST
ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ നാവക്കയം ഭാഗത്തുവച്ചുണ്ടായ ആക്രമണത്തിൽ കുമളി മന്നാക്കുടി സ്വദേശി ജി.രാജനാണ് പരിക്കേറ്റത്.
കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.