രാജസ്ഥാനില്‍ കുഴല്‍ക്കിണറ്റില്‍ വീണ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി
Monday, February 24, 2025 11:34 AM IST
ജയ്പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ കുഴൽകിണറ്റിൽ വീണ അഞ്ച് വയസുകാരന് പ്രഹ്ലാദിനെ രക്ഷപ്പെടുത്തി. 32 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽ വീണ കുട്ടിയെ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി അപകടനില തരണം ചെയ്തെന്നാണ് വിവരം.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പാടത്ത് കളിച്ചുകൊണ്ടിരിക്കെ, വെള്ളം കാണാത്തതിനെ തുടര്‍ന്ന് മൂടിക്കൊണ്ടിരുന്ന കുഴല്‍കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഡോക്ടര്‍മാരുടെ സംഘം കുഴൽകിണറിന് സമീപമെത്തി കുട്ടിക്ക് ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചിരുന്നു.