ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സിയുടെ വീട്ടിൽ പോലീസ് എത്തി
Monday, February 24, 2025 9:52 AM IST
പാലാ: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം. ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ഇരിക്കെ പിസിയുടെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് എത്തി. പി.സി എവിടെയെന്ന് അന്വേഷണിക്കാനാണ് പോലീസ് എത്തിയത്.
വിദ്വേഷ പരാമര്‍ശക്കേസില്‍ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പിസിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയത്. ഇതോടെ ഇന്ന് രാവിലെ പത്തിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാവുമെന്ന് പി.സി പോലീസിനെ അറിയിക്കുകയായിരുന്നു.
പി.സി എത്തിയ ശേഷം പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതിനിടെയാണ് പോലീസ് വീട്ടിലേക്ക് എത്തിയത്.