ഹോട്ടലില്‍ അതിക്രമം; പള്‍സര്‍ സുനിക്കെതിരേ വീണ്ടും കേസ്
Monday, February 24, 2025 8:44 AM IST
പെരുമ്പാവൂര്‍: നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ പള്‍സര്‍ സുനിക്കെതിരേ വീണ്ടും കേസ്. പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയതിനാണ് കേസെടുത്തത്.
സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ നിന്നെ ശരിയാക്കിതരാമെന്ന് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ഭക്ഷണം കഴിക്കാന്‍ ആദ്യം ഓര്‍ഡര്‍ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോൾ സുനി പ്രകോപിതനാവുകയായിരുന്നു. ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും അസഭ്യം വര്‍ഷം നടത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
മാധ്യമങ്ങളോട് പ്രതികരിക്കരുത്, മറ്റ് കേസുകളില്‍ ഉൾപ്പെടരുത് എന്നതടക്കം കര്‍ശന ഉപാധികളോടെയാണ് നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.