ക​ണ്ണൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ. യു​ഡി​എ​ഫും ബി​ജെ​പി​യു​മാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​തി​നി​ടെ ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ആ​റ​ളം ഫാം ​സ​ന്ദ​ർ​ശി​ക്കും.

അ​തേ​സ​മ​യം, ഇ​ന്ന് ചേ​രു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കും. ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം 3.00 നാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​രു​ന്ന​ത്.