മകളെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ കൊന്ന് മാതാപിതാക്കളും ബന്ധുക്കളും
Monday, February 24, 2025 2:00 AM IST
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ മകളെ ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി. ഹഡ്ഗാവ് പട്ടണത്തിലാണ് സംഭവം.
21കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്. അതിക്രൂരമായി മർദിച്ചതിന് ശേഷം യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
ആക്രമണത്തിൽ നിന്നും അറഫാത്തിനെ രക്ഷിക്കാനെത്തിയ അമ്മയെയും പ്രതികൾ മർദിച്ചു. സംഭവത്തിൽ പോലീസ് 10പേരെ അറസ്റ്റ് ചെയ്തു.