കോടികൾ വിലമതിക്കുന്ന വജ്രമാല കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
Monday, February 24, 2025 1:22 AM IST
ന്യൂഡൽഹി: വിമാനത്താവളത്തിലൂടെ കോടികൾ വിലമതിക്കുന്ന വജ്രം പതിപ്പിച്ച സ്വർണമാല കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
6.08 കോടി രൂപ വിലമതിക്കുന്ന മാലയാണ് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ബാങ്കോംഗിൽ നിന്നുമാണ് മാല കൊണ്ടുവന്നത്.
1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110 പ്രകാരമാണ് സ്വർണ മാല പിടിച്ചെടുത്തത്. ആക്ടിലെ സെക്ഷൻ 104 പ്രകാരം ആളെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.