കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
Monday, February 24, 2025 12:18 AM IST
ന്യൂഡൽഹി: പ്രയാഗ്രാജിൽ നിന്ന് കുംഭമേള കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
ഇവർ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിന്ന് റായ്പൂരിൽ എത്തി ഇവിടെ നിന്ന് പ്രയാഗ്രാജിലേക്ക് പോയതാണ് മലയാളികൾ. തിരികെ റായ്പൂരിലേക്ക് വരുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവർക്ക് ചികിത്സയടക്കം മറ്റ് സൗകര്യങ്ങൾ ഒരുക്കിയതായി മലയാളി സംഘടനയായ ഐയ്മയുടെ ദേശീയ സെക്രട്ടറി അനിൽ നായർ അറിയിച്ചു.