ഒഡീഷയ്ക്കെതിരെ ജയം; ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് ഉറപ്പിച്ച് മോഹൻബഗാൻ സൂപ്പർജയന്റ്
Sunday, February 23, 2025 11:32 PM IST
കോൽക്കത്ത: ഐഎസ്എൽ 2024-25 സീസണിലെ വിന്നേഴ്സ് ഷീൽഡ് ഉറപ്പിച്ചത് മോഹൻബഗാൻ സൂപ്പർജയന്റ്. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മോഹൻബഗാൻ വിന്നേഴ്സ് ഷീൽഡ് ഉറപ്പിച്ചത്.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡിമിട്രിയോസ് പെട്രറ്റോസ് നേടിയ ഗോളിലാണ് മോഹൻ ബഗാൻ ഒഡീഷയെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് താരം ഗോൾ നേടിയത്.
വിജയത്തോടെ മോഹൻ ബഗാന് 52 പോയിന്റായി. നിലവിൽ ലീഗ് ടേബളിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുള്ള എഫ്സി ഗോവയെക്കാൾ പത്ത് പോയിന്റ് മുന്നിലാണ്. ഗോവ ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ വിജയിച്ചാലും മോഹൻ ബഗാനെ മറികടക്കാനോ ഒപ്പമെത്താനോ സാധിക്കില്ല, ഇതോടെയാണ് മോഹൻ ബഗാൻ ലീഗ് ഷീൽഡ് ഉറപ്പിച്ചത്.