ഹ​രാ​രെ: അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ ടി20 ​പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യ്ക്ക് ജ​യം. ഹ​രാ​രെ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് സിം​ബാ​ബ്‌​വെ വി​ജ​യി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 49.4 ഓ​വ​റി​ൽ സിം​ബാ​ബ്‌​വെ മ​റി​ക​ട​ന്നു. 43 റ​ൺ​സെ​ടു​ത്ത ടോ​ണി മു​ൻ​യോം​ഗ​യു​ടെ പ്ര​ക​ട​ന​മാ​ണ് സിം​ബാ​ബ്‌​വെ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 27 റ​ൺ​സെ​ടു​ത്ത റ​യാ​ൻ ബ​ർ​ളും 22 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ സി​ക്ക​ന്ദ​ർ റാ​സ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

അ​യ​ർ​ല​ൻ​ഡി​നാ​യി ക്രെ​യ്ജ് യം​ഗ് നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ജോ​ഷ്വ ലി​റ്റി​ലും ബെ​ൻ​ജ​മി​ൻ വൈ​റ്റും ഹാ​രി ടെ​ക്റ്റ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ര്‍​ല​ന്‍​ഡ് നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 137 റ​ൺ​സ് നേ​ടി​യ​ത്. ലോ​ര്‍​ക്കാ​ന്‍ ട​ക്ക​ര്‍ (46), ഹാ​രി ടെ​ക്റ്റ​ര്‍ (28), ക്വേ​ര്‍​ടി​സ് കാം​ഫെ​ര്‍ (26) എ​ന്നി​വ​രാ​ണ് അ​യ​ർ​ല​ൻ​ഡി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്.