മുക്കത്ത് വീടിന്റെ ഓടിളക്കി 25 പവൻ സ്വര്‍ണം കവര്‍ന്നു
Sunday, February 23, 2025 8:10 PM IST
കോഴിക്കോട്: മുക്കം കാരശേരിയില്‍ വീടിന്റെ ഓടിളക്കി 25 പവൻ സ്വര്‍ണം കവര്‍ന്നു. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് മോഷണം നടന്നത്.
കാരശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയിലായിരുന്നു സംഭവം.
വീട്ടുകാർ തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു.
ഷെറീനയുടെ മകളുടെ ആഭരണങ്ങളാണ് നഷ്ടമായത്. അലമാരയിലെ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ.
വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് താമരശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.